വിവാദങ്ങൾ വിട്ടൊഴിയാതെ പിന്തുടരുകയാണ് കെകെ കുടുംബത്തിനെ. അമ്മൂമ്മയും അഹാനയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളും അസഭ്യം പറയലും കെകെ കുടുംബത്തിന് ഇതുവരെയുണ്ടായിരുന്ന ഇമേജ് പാടേ തകർത്തു. അതും അഹാനയുടെ വിവാഹം അടുത്തിരിക്കെ. നെഗറ്റീവ് കമന്റുകളും ട്രോളുകളും അഹാനയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കും നേരെ തുടരെ വരുന്നു. ഇതിനിടെയായിരുന്നു ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ. പിറന്നാൾ ആഘോഷം കണ്ട പലരും അമ്പരന്നു. കുഞ്ഞിന് ജന്മം നൽകിയ അശ്വിൻ ഗണേശിന് ഒരു റോളുമില്ല. അച്ഛന്റെ റോൾ മുത്തശ്ശനായ കൃഷ്ണകുമാർ ഏറ്റെടുത്തത് പോലെ. കുഞ്ഞിനെ കയ്യിലെടുത്തത് കൃഷ്ണകുമാറാണ്. കേക്ക് മുറിക്കുമ്പോഴും ആഘോഷിക്കുമ്പോഴും ഇത് തന്നെ അവസ്ഥ.
അശ്വിൻ നോക്കുകുത്തിയായെന്ന അഭിപ്രായങ്ങൾ വന്നു. ഇതിനിടെ അശ്വിന്റെ വീട്ടുകാരുടെ അഭാവവും ചർച്ചയായി. പേരക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അവർക്കും ആഗ്രഹമുണ്ടാകില്ലേയെന്നും പണക്കാരല്ലാത്തത് കൊണ്ടാണോ അവരെ വിളിക്കാതിരുന്നതെന്നും ചോദ്യം വന്നു. സ്വന്തം മാതാപിതാക്കളെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ഇങ്ങനെ അവഗണിക്കുന്നതിൽ അശ്വിന് പ്രശ്നമില്ലേയെന്നും ചോദ്യം വന്നു.
ഒരുപാട് കഷ്ടപ്പെട്ടാണ് അശ്വിനെയും സഹോദരനെയും ഇവരുടെ മാതാപിതാക്കൾ പഠിപ്പിച്ചത്. ഇക്കാര്യം അശ്വിൻ തന്നെ പറഞ്ഞിട്ടുമുണ്ട്. ഭക്ഷണോൽപന്നങ്ങളുടെ വിൽപ്പനയാണ് അശ്വിന്റെ അമ്മയുടെ ജോലി. ചെറിയ വരുമാനം സ്വരുക്കൂട്ടി അച്ഛനും അമ്മയും അശ്വിനെ പഠിപ്പിച്ച് സോഫ്റ്റ്വെയർ എഞ്ചിനീയറാക്കി. ഇന്നിപ്പോൾ അതേ മകന്റെ കുഞ്ഞിനെ അന്യരെ പോലെ നോക്കികാണേണ്ട അവസ്ഥയായല്ലോ ഇവർക്കെന്ന് പലരും അഭിപ്രായപ്പെടുന്നു. അശ്വിന് ദിയ എല്ലാ വിധ സൗകര്യങ്ങളുമുള്ള ലക്ഷ്വറി ജീവിതം നൽകുന്നുണ്ട്. ഇതിൽ ഭ്രമിച്ച അശ്വിൻ തന്റെ മാതാപിതാക്കൾ നേരിടുന്ന ഈ അപമാനവും അവഗണനയും കണ്ടില്ലെന്ന് നടിക്കുകയാണോ എന്ന ചോദ്യവുമുണ്ട്.More Articles