ന‌ടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെ അധിക്ഷേപിച്ചതിന്റെ പേരിൽ വ്യാപകവിമർശനം നേരിടുകയാണ് യൂട്യൂബർ ഷഫീന ബീവി. കേട്ടാൽ അറയ്ക്കുന്ന രീതിയിലാണ് ഷഫീന ബീവി ദയ സുജിത്തിനെതിരെ സംസാരിച്ചത്. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഷഫീന ബീവിക്കെതിരെയുള്ള വിമർശനങ്ങളാണ്. ഷഫീനയ്ക്കെതിരെ ദയ സുജിത്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് ഏവരും പറയുന്നത്. ഇതാദ്യമായല്ല ഷഫീന ബീവി തന്റെ യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത്. ലെെം ലെെറ്റിൽ ശ്രദ്ധ നേടുന്ന ഏതൊരാളുടെയും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഷഫീന ബീവി കണ്ടന്റാക്കാറുണ്ട്.

Advertisement
Advertisement

അടുത്ത കാലത്ത് ഷഫീന ബീവിയുടെ വേട്ടയാടൽ ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് രേണു സുധിയാണ്. രേണു സുധിയുടെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ഷഫീന ബീവി കണ്ടന്റാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. വളരെ മോശം ഭാഷയിൽ രേണുവിനെതിരെ സംസാരിച്ചു. രേണുവിനെതിരെ സംസാരിച്ച പല യൂട്യൂബേർസും രേണുവിന് കാൻസർ ബാധിച്ചെന്ന് അറിഞ്ഞപ്പോൾ ഈ അവസരത്തിൽ അവരെ ഉപദ്രവിക്കരുതെന്ന് തീരുമാനിച്ചു.

എന്നാൽ ഷഫീന ബീവി രേണുവിനെ അപ്പോഴും വെറുതെ വിട്ടില്ല. രോ​ഗശയ്യയിലായ രേണുവിനെ അപ്പോഴും ഉപദ്രവിച്ചു. രേണുവിന് ശരിക്കും കാൻസറുണ്ടോ എന്ന സംശയം പോലും ഉന്നയിച്ചു. പലരും ഷഫീനയ്ക്കെതിരെ രം​​ഗത്ത് വന്നിട്ടും ഇവർ പിന്മാറിയില്ല. ഷഫീനയും രേണുവിനെ എതിർക്കുന്ന ആളുകളും ഓൺലെെനിൽ ഇവരെ മാനസികമായി ഉപദ്രവിച്ച് കൊണ്ടേയിരുന്നു. എന്നാൽ അപ്പോൾ ദയ സുജിത്തിന് ലഭിച്ചത് പോലുള്ള പിന്തുണ രേണുവിന് ലഭിച്ചില്ല. വളരെ കുറച്ച് പേർ മാത്രമേ ഇക്കാര്യത്തിൽ ഷഫീന ബീവിക്കെതിരെ രം​ഗത്ത് വന്നിട്ടുള്ളൂ.