മഞ്ജു പിള്ളയുടെ മകളായ ദയ സുജിത് പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ വന്‍ചര്‍ച്ചയായിരുന്നു. യൂട്യൂബേഴ്സടക്കം നിരവധി പേരായിരുന്നു ദയയെ വിമര്‍ശിച്ചത്. അത് അവരുടെ സ്വാതന്ത്ര്യമല്ലേ, അതിലിത്ര പറയാനെന്തിരിക്കുന്നു എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദമായ യൂട്യൂബ് റിയാക്ഷനെക്കുറിച്ചും, തനിക്ക് പറയാനുള്ള കാര്യങ്ങളുമൊക്കെ വിശദീകരിച്ചിരിക്കുകയാണ് ദയ. ഞാന്‍ എയറിലായിരുന്നു. ഇപ്പോള്‍ സ്പേസിലേക്ക് ആവുന്നുണ്ട്. കുഴപ്പമില്ല. ഞാന്‍ ഓക്കെയാണ്. കുറച്ച് ദിവസം മുന്‍പ് പേഴ്സണല്‍ ലൈഫില്‍ കുറച്ചൊരു തകരാര്‍ വന്നു.
ആ ടൈമിലാണ് ഞാനൊരു റീല്‍ എടുക്കാമെന്ന് കരുതിയത്. മൂഡോഫായിരിക്കുമ്പോള് ഞാന്‍ ഹാപ്പിയാണെന്ന് പറഞ്ഞ് പോസ്റ്റിടാറില്ല. ബ്രേക്കെടുക്കാറാണ് പതിവ്. അങ്ങനെ മാറി നിന്നപ്പോള്‍ അയ്യോ, എന്തുപറ്റി എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അങ്ങനെയാണ് ആ റീല്‍ ചെയ്യുന്നത്. അത് വന്നതോടെയാണ് ഞാന്‍ എയറിലായത്. എന്നെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ഞാന്‍ അങ്ങനെ കണ്ടില്ല. ലെംഗ്തിയായിരുന്നു. നെഗറ്റീവ് കമന്റുകളൊക്കെ വരാറുണ്ട്. ഈ വീഡിയോ വന്നപ്പോഴും എനിക്ക് കാര്യമായൊന്നും തോന്നിയില്ല. കാലിന്റെ അടിയിലെ പൊടിയുടെ വിലയേ ഞാന്‍ അതിന് കൊടുത്തുള്ളൂ.
ഇഗ്നോര്‍ ചെയ്യാമെന്നായിരുന്നു കരുതിയത്. ഞാനെന്തിനാണ് എന്റെ സമയവും എനര്‍ജിയും അതിന് പിന്നാലെ പോയി കളയുന്നത്. ആ ചെയ്തത് ഒരു മനുഷ്യനായി എനിക്ക് തോന്നിയില്ല. മനുഷ്യന്മാരൊന്നും ഇങ്ങനെ ചെയ്യില്ല. പിന്നീടാണ് സമാന രീതിയില്‍ പലരെയും അറ്റാക്ക് ചെയ്തതായി ഞാന്‍ അറിഞ്ഞത്. അടുത്ത വീഡിയോയില്‍ നിങ്ങള്‍ക്കൊരു സര്‍പ്രൈസുണ്ട്. കുറേപേര്‍ അതുകണ്ട് എനിക്ക് പിന്തുണ അറിയിച്ച് വന്നിരുന്നു. അങ്ങനെ കുറേ മെസേജുകള്‍ വന്നിരുന്നു. ഇതുവരെ എന്നെ ഫോളോ ചെയ്യാത്തവര്‍ വരെ പിന്തുണ അറിയിച്ചിരുന്നു. ഇതൊക്കെ കണ്ട് എനിക്ക് ദേഷ്യം വന്നെങ്കിലും അതെന്റെ ജീവിതത്തെ ബാധിച്ചിട്ടില്ല. എന്നാല്‍ അങ്ങനെ ബാധിച്ചവര്‍ വേറെയുണ്ട്.
അന്‍പത് ശതമാനം പേരും അവരെ പിന്തുണച്ചിരുന്നു. അതാണ് എനിക്ക്് ഷോക്കായത്. അതുകണ്ടപ്പോള്‍ പേടി തോന്നിയിരുന്നു. എനിക്ക് എന്നെ ഡീല്‍ ചെയ്യാനറിയാം. എന്നാല്‍ ഇതുപോലെ അറിയാത്തവരുണ്ടല്ലോ, അവരെയൊക്കെ ഇത്തരം കാര്യങ്ങള്‍ മോശമായി ബാധിക്കും. അവരെന്തൊക്കെയാണ് പറഞ്ഞതെന്നും, എങ്ങനെ കൈകാര്യം ചെയ്യണമെന്നും എനിക്കറിയാം. ഞാന്‍ ആദ്യമായാണ് ഇങ്ങനെ എയറിലായത്. അതുകൊണ്ട് ഈ വീഡിയോയും എയറില്‍ പോവും. എയറില്‍ കയറാന്‍ നിങ്ങളെല്ലാം എന്നെ അനുഗ്രഹിക്കണം. അമ്മയുടെ അനുഗ്രഹം ഓള്റെഡിയുണ്ട്. അച്ഛന് ബിസിയായിരുന്നു. മക്കളേ നീ താഴെ വരും. പേടിക്കേണ്ടെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. എന്നോടൊപ്പം നില്‍ക്കുകയും, പിന്തുണയ്ക്കുകയും ചെയ്തവരോട് നന്ദി പറയുന്നു.
ഞാന്‍ ഇനിയും പോസ്റ്റുകളുമായി വരും. എന്നെ എത്രത്തോളം ആളുകള്‍ സ്നേഹിക്കുന്നുണ്ടെന്നും, പിന്തുണയ്ക്കുന്നുണ്ടെന്നും ഇപ്പോഴാണ് അറിഞ്ഞത്. ചെറിയൊരു കുഞ്ഞ് വരെ എനിക്ക് മെസേജ് അയച്ചിരുന്നു. ചേച്ചി ഇനിയും വീഡിയോ പോസ്റ്റ് ചെയ്യണമെന്നായിരുന്നു എന്നോട് പറഞ്ഞത്. ചേച്ചി കാരണം ഞാന്‍ മേക്കപ്പ് ചെയ്യാന്‍ പഠിച്ചു. ഇനിയും പഠിപ്പിച്ച് തരണേയെന്നും പറഞ്ഞിരുന്നു. എനിക്ക് അറിയാവുന്ന കാര്യം ഞാന്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുത്തു. അത് മനസിലാക്കി ഫോളോ ചെയ്യുന്നതില്‍ സന്തോഷം. ഇതൊക്കെയാണ് ഞാന്‍ അനുഗ്രഹിച്ചത്. സെല്‍ഫ് ലവിന്റെ ആദ്യപടിയായാണ് ഞാന്‍ പൂക്കള്‍ വാങ്ങിയത്. കൃത്യമായി തന്നെ അതിനെ നോക്കുന്നുണ്ട്. അതൊക്കെ വിരിഞ്ഞ് കാണുമ്പോള്‍ എന്തൊരു സന്തോഷമാണ്. എന്റെ പൂ വിരിഞ്ഞോ എന്നാണ് എഴുന്നേല്ക്കുമ്പോള് ഞാന്‍ ആദ്യം അന്വേഷിക്കുന്നത്.
More Articles
- സാരിയില്‍ നിന്നും ചുരിദാറിലേക്ക് മാറിയത്! ഫ്രോക്ക് വേണമെന്ന് ആവശ്യം! അമ്മയെ പരിഹസിച്ച് മകൾ
- 'റോട്ടൻ സൊസൈറ്റി' അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്സിൽ! ജൂലായ് 19 ന് റിലീസ്
- സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജി. മാർത്താണ്ഡന്റെ \"ഓട്ടംതുള്ളൽ \"ജൂലൈ 24 ന് തിയേറ്ററിൽ
- ആദ്യ കാഴ്ചയില്‍ പ്രണയത്തിലായി! സെറ്റിലേക്ക് വരില്ലെന്ന് അന്നേ പറഞ്ഞു! ഭാര്യയെക്കുറിച്ച് മനോജ്
- ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും
- നാഗബന്ധത്തിനായി അനന്തപത്മനാഭ സ്വാമി രഥയാത്ര! കൂടെ നിന്നവരോട് നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ