കൃഷ്ണകുമാറിന്റെ മക്കളില്‍ മൂത്ത ആളാണ് അഹാന കൃഷ്ണ. പേരന്റിംഗ് പഠിച്ചത് അമ്മുവിലൂടെയാണെന്ന് കൃഷ്ണകുമാറും, സിന്ധു കൃഷ്ണയും പറഞ്ഞിരുന്നു. കുഞ്ഞുങ്ങളെ നോക്കുന്നതോ, ഭക്ഷണം കൊടുക്കുന്നതോ, അങ്ങനെ ഒരു കാര്യവും അറിയില്ലായിരുന്നു. നിസാര കാര്യങ്ങളില്‍ വരെ ടെന്‍ഷനടിച്ച് ആശുപത്രിയിലേക്ക് പോവുമായിരുന്നു അന്ന്. പറയുന്നതെല്ലാം അനുസരിക്കുന്ന പ്രകൃതമായിരുന്നു അഹാനയുടേത്. കൊടുക്കുന്ന ഭക്ഷണങ്ങളെല്ലാം കൃത്യമായി കഴിക്കും. നല്ല ചബ്ബിയായിരുന്നു. പുറത്തൊക്കെ പോയാലും വിശപ്പുണ്ടെങ്കില്‍ ഭക്ഷണം ചോദിച്ച് കഴിക്കുന്ന പ്രകൃതമായിരുന്നു. വീട്ടിലും, കുടുംബത്തിലുമെല്ലാം സ്റ്റാറായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ദിയ കൃഷ്ണയുടെ ജനനം. തുടക്കത്തില്‍ അനിയത്തിയോട് വലിയ താല്‍പര്യമൊന്നുമില്ലായിരുന്നു. ഉപദ്രവിക്കാനൊക്കെ നോക്കിയിരുന്നുവെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.

Advertisement

ഇപ്പോഴിതാ അഹാനയെക്കുറിച്ച് ദിയ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. വീട്ടില്‍ അമ്മുവുമായ് ഏറ്റവും കൂടുതല്‍ അടിയുണ്ടാക്കിയിട്ടുള്ളതും, ഉണ്ടാക്കുന്നതും ഞാനാണെന്നായിരുന്നു ദിയ പറഞ്ഞത്. ജനിച്ച് വീണപ്പോള്‍ തന്നെ കുട വെച്ച് എന്റെ തലയ്ക്ക് അടിച്ചിരുന്നു. അറ്റന്‍ഷന്‍ പെട്ടെന്ന് കിട്ടാതായപ്പോഴുള്ള പ്രശ്‌നമാണെന്ന് തോന്നുന്നു. കാരണം, വീട്ടിലെ സ്റ്റാറായിരുന്നല്ലോ. എന്റെ വീട് അപ്പൂന്റേം സിനിമയില്‍ മരുന്നെടുത്ത് അടിക്കുന്നു. ഇതിനകത്ത് കുട കൊണ്ട് അടിച്ചു. അമ്മുവിനെ അന്ന് ജുവനൈല്‍ ജയിലിനകത്ത് കൊണ്ടുപോയില്ല. വീട്ടുകാര്‍ അവളെ മുറിക്കകത്ത് പൂട്ടി, ആ മുറിയൊരു ജുവനൈല്‍ ജയിലാക്കി മാറ്റി. അതുകൊണ്ട് ആള്‍ രക്ഷപ്പെട്ടു എന്നായിരുന്നു ദിയ പറഞ്ഞത്.

Advertisement

Photo Credit:

അഹാനയേക്കാളും നല്ല ക്യാരക്ടര്‍ ദിയയുടേതാണ്. ഓപ്പണ്‍ മൈന്‍ഡാണെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റ്. അഹാനയുടെ എക്‌സ്പ്രഷന്‍ കണ്ടാല്‍ തോന്നും ഇതൊക്കെ ചെയ്തത് ദിയയാണെന്ന്. അഹാന അറ്റന്‍ഷന്‍ സീക്കറാണ്. വീട്ടുകാര്‍ അഹാനയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതില്‍ മറ്റുള്ളവര്‍ നേരത്തെ എതിര്‍പ്പ് കാണിച്ചതാണ്. വ്‌ളോഗിലൂടെയായി സിന്ധു കൃഷ്ണ തന്നെ ഇതേക്കുറിച്ച് പറഞ്ഞതാണെന്നുമായിരുന്നു കമന്റുകള്‍. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായം രേഖപ്പെടുത്തിയത്. വ്‌ളോഗില്‍ കാണുന്ന പോലെയൊരാളേയല്ല അഹാന എന്നും, ലൈഫിലും അഭിനയിക്കുന്ന ആളാണെന്നുമുള്ള വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.