തുടരെ വിവാദങ്ങളിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ അശ്വിൻ ​ഗണേശിന്റെ മാതാപിതാക്കളെ ഉൾപ്പെടുത്താതിരുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിനിടെ പുതിയ വ്ലോ​ഗിൽ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ദിയ കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുറേ നാളായി നീണ്ട മുടി വെച്ച് എനിക്ക് ബോറടിച്ചു. അങ്ങനെ ​​ഹെയർകട്ട് ചെയ്യാൻ തീരുമാനിച്ചു. ഓമിയെ ഒരുപാട് നേരം വിഷമിപ്പിക്കേണ്ടെന്ന് കരുതി പെട്ടെന്ന് എവിടെയെങ്കിലും പോയി വെട്ടാമെന്ന് വെച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള റൂട്ട്സ് സലൂണിൽ പോയി.

Advertisement
Advertisement

ചെന്നപ്പോൾ തന്നെ എനിക്ക് പോസിറ്റീവ് അന്തരീക്ഷമല്ല ഫീൽ ചെയ്തത്. വെൽക്കമിം​ഗോ ഹോസ്പിറ്റാലിറ്റിയോ ഇല്ലായിരുന്നു. വേണമെങ്കിൽ വാ, വേണമെങ്കിൽ പോ എന്ന പോലെ. ഞാൻ ഇഷാനിയുടെ കയ്യിൽ ഓമിയെ കൊടുത്ത് വിട്ടു. ആ ​ഗ്യാപ്പിൽ എങ്ങനെയെങ്കിലും മുടി വെട്ടി വീട്ടിൽ പോകാനാണ് ഞാൻ ആലോചിക്കുന്നത്. എനിക്ക് ലോങ് ലെയേർസ് ആണ് ആവശ്യമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവരതൊന്നും ശ്രദ്ധിച്ചില്ല.

Photo Credit:

ഒരു മൂളലൊക്കെയുണ്ട്. സത്യം പറഞ്ഞാൽ ഞാനവിടെ നിന്നും ഇറങ്ങി ഓടണമായിരുന്നു. പരിചയമുള്ള സ്ഥലത്ത് പോകുന്നതാണ് എപ്പോഴും നല്ലത്. ഞാനെന്തിനാണ് അങ്ങനെ പരിചയമില്ലാത്ത സ്ഥലത്ത് പോയതെന്ന് അറിയില്ല. ഒരുപാട് ഷോർട്ട് ആക്കല്ലേയെന്ന് ഞാൻ പറഞ്ഞതാണ്. ഷോർട്ട് ആക്കിയാലും കുഴപ്പമില്ലായിരുന്നു. എന്റെ രണ്ട് സെെഡും രണ്ട് ലെങ്ത് ആക്കി. ഓമി കത്രികയെടുത്ത് എന്റെ മുടി വെട്ടിയത് പോലെ.

Advertisement

അത് വല്ലാത്ത സിറ്റുവേഷനായിരുന്നു. ഹെയർകട്ട് ഇഷ്‌ടപ്പെട്ടില്ലെങ്കിലും ആളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി നെെസ് എന്ന് പറഞ്ഞ് ഇറങ്ങിപ്പോകുന്ന ആളാണ് ഞാൻ. പണ്ടും ഇന്നും അങ്ങനെയാണ് ഞാൻ. എന്റെ ജീവിതത്തിൽ ഇത്രയും മോശമായി ഒരാൾ മുടി വെട്ടിയിട്ടില്ല. അവിടെ നിന്നും ഞാനിറങ്ങി ഫ്ലാറ്റിലെത്തിയപ്പോഴേ എനിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞു. രണ്ട് മൂന്ന് ദിവസം എന്താണ് മുടിയിൽ ചെയ്തതെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല. ഫോട്ടോയെടുത്തപ്പോഴാണ് കണ്ടുപിടിച്ചത്. വലത് വശത്തെ എത്രയോ ലെയർ മുടി മുറിച്ച് കളഞ്ഞു. ഇടത് വശത്ത് നീളമുണ്ട്. പിന്നീട് മറ്റൊരു സലൂണിൽ പോയി ശരിയാക്കുകയായിരുന്നെന്നും ദിയ കൃഷ്ണ പറയുന്നു.