സൈബർ ബുള്ളിയിങിന് എതിരെ എപ്പോഴും പ്രതികരിക്കാറുള്ളവരാണ് അഹാന കൃഷ്ണയും കുടുംബവും. എന്നാൽ ദിയയും ഇഷാനിയുമെല്ലാം കോളേജിൽ പഠിക്കുന്ന കാലത്ത് മറ്റ് വിദ്യാർത്ഥികളെ ബോഡി ഷെയ്മിങും ബുള്ളിയിങും ദയദാക്ഷണ്യമില്ലാതെ ചെയ്തിരുന്നവരാണെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കേളേജ് ബസ്സിലെ സീറ്റിനെ ചൊല്ലി തന്നെ ദിയ ഒരുപാട് അപമാനിച്ചതായും താരപുത്രിയോടൊപ്പം കോളേജിൽ പഠിച്ചിട്ടുള്ള പെൺകുട്ടി പുറത്ത് വന്ന വോയ്സ് ക്ലിപ്പിൽ പറയുന്നു.
ഡാനി സത്യൻ എന്ന യുട്യൂബറുടെ ചാനലിലൂടെയാണ് വോയ്സ് ക്ലിപ് പുറത്ത് വന്നത്. കോളേജ് അധികൃതരോട് പരാതിപ്പെട്ടതിനെ തന്റെ മുഖത്ത് നോക്കി ദിയയുടെ സഹോദരി അഹാന കൃഷ്ണ തെറിവിളിച്ചുവെന്നും പെൺകുട്ടി പറയുന്നു. വോയ്സ് ക്ലിപ്പിൽ പെൺകുട്ടി പറയുന്നത് ഇങ്ങനെയാണ്...
ദിയ എന്നോട് പറഞ്ഞത് എന്താണെന്ന് വെച്ചാൽ നിന്നെയൊക്കെ ആദ്യമെ പിടിച്ച് റാഗ് ചെയ്യാത്തതുകൊണ്ടാണ് സീനിയേഴ്സിനോട് നിനക്കൊന്നും ബഹുമാനമില്ലാത്തത്. നിന്നെയൊക്കെ ഞാൻ പിടിച്ച് റാഗ് ചെയ്യണമെങ്കിൽ മിനിമം സ്റ്റാന്റേർഡ് എങ്കിലും വേണം അല്ലെങ്കിൽ മിനിമം ലുക്കെങ്കിലും വേണം. അതുപോലും ഇല്ലാത്തതുകൊണ്ടാണ് പിടിച്ച് റാഗ് ചെയ്യാത്തത്. കണ്ടാലെ അറിയാം വെറും പഴമാണ്. കിഴങ്ങി ലുക്കാണ്. ഇവരെയൊന്ന് പറഞ്ഞിട്ട് കാര്യമില്ല. വീട്ടുകാരും ഇങ്ങനെയായിരിക്കും എന്നൊക്കെയാണ് പറഞ്ഞത്. എന്തിനാണ് എന്റെ വീട്ടുകാരെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. ഒരു സീറ്റിന് വേണ്ടിയിട്ടാണ് എന്റെ വീട്ടുകാരെ അടക്കം അന്ന് തെറി പറഞ്ഞത്. ആ കോളേജ് ബസ്സിൽ മിനിമം ഒരു മുപ്പത് പിള്ളേരെങ്കിലും ഉണ്ടായിരുന്നിരിക്കണം. അത്രയും പിള്ളേരുടെ മുന്നിൽ വെച്ചാണ് എന്നെ ഇത്തരത്തിൽ അപമാനിച്ചത്. കോളേജിലേക്ക് ബസ് എത്തുന്നത് വരെ പലതും ഇതുപോലെ എന്നെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഒന്നും റിയാക്ട് ചെയ്യാൻ പോയില്ല. എന്നെ തെറി പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു കോളേജ് എത്തുന്നത് വരെ. കോളേജിൽ ചെന്നശേഷം ഞാൻ ഡിപ്പാർട്ട്മെന്റിൽ കംപ്ലെയ്ന്റ് ചെയ്തു. പ്രിൻസിപ്പിളിന്റെ അടുത്തും പരാതിപ്പെട്ടു. പ്രിൻസിപ്പിളിനോട് പരാതി പറഞ്ഞപ്പോൾ ദിയയുടേയും ഇഷാനിയുടേയും വീട്ടിലുള്ളവരെ വിളിപ്പിച്ചു. അഹാനയും അഹാനയുടെ അമ്മയുമെല്ലാം കൂടിയാണ് വന്നത്. കോളേജിൽ വന്ന അഹാന പ്രായമായ വൈസ് പ്രിൻസിപ്പിളിനോട് തട്ടിക്കയറി. സാറിനെ ചീത്ത പറയുകയും മര്യാദയില്ലാതെ പെരുമാറുകയും ചെയ്തു. ഞങ്ങളുടെ എല്ലാം മുഖത്ത് നോക്കി ബിച്ച് എന്ന് വിളിച്ചിട്ടാണ് അഹാന ഇറങ്ങിപ്പോയത്. സൈബർ ബുള്ളിയിങ് തെറ്റാണെന്ന് പറഞ്ഞ് വീഡിയോയും പോസ്റ്റും ഇടുന്ന അഹാനയ്ക്ക് ഒരാളെ നേരിട്ട് അപമാനിക്കുന്നതും തെറി വിളിക്കുന്നതും അവരുടെ വീട്ടുകാരെ പറയുന്നതും തെറ്റാണെന്ന് അറിയില്ലേ?. ബസ് സ്റ്റോപ്പിൽ നിന്നും കയറി കോളേജ് എത്തുന്നതുവരെ ദിയ എന്ന പലതും പറഞ്ഞ് അപമാനിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. എന്റെ ഫോട്ടോ എന്റെ അനുവാദമില്ലാതെ എടുക്കാൻ വരെ തുടങ്ങി. ഇവളുടെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടണം. എന്തോ വലിയ ആളാണെന്നാണ് ഇവളുടെ വിചാരം എന്നൊക്കെയാണ് ദിയ പറഞ്ഞുകൊണ്ടിരുന്നത്. ആദ്യ സ്വന്തം സഹോദരിമാരെയാണ് അഹാന മര്യാദ പഠിപ്പിക്കേണ്ടത്. ഒപ്പം സ്വയവും അൽപം മര്യാദ പഠിക്കണം എന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടി പറയുന്നതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. പക്ഷെ വോയ്സ് ക്ലിപ്പിന് താഴെ ദിയയുടെ ജൂനിയറായി പഠിച്ചവരിൽ പലരും പെൺകുട്ടി പറയുന്നത് സത്യമാണെന്ന് കുറിച്ചെത്തി. ദിയയും ഇഷാനിയുമെല്ലാം തിരുവനന്തപുരത്താണ് ഉപരി പഠനം നടത്തിയത്. ഡിഗ്രി പൂർത്തിയാക്കിയശേഷം ദിയ കണ്ടന്റ് ക്രിയേഷനിലേക്കും ബിസിനസിലേക്കും ഇറങ്ങി. ഇഷാനിയും ഇപ്പോൾ ഫുൾ ടൈം കണ്ടന്റ് ക്രിയേറ്ററാണ്. അഹാന ഉപരി പഠനം നടത്തിയത് ചെന്നൈയിലാണ്.More Articles