തമിഴ് താരങ്ങളുടെ തകർന്ന വിവാഹ ബന്ധങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. രവി മോഹൻ, വിജയ് എന്നീ താരങ്ങളുടെ ഡിവോഴ്സ് കേസുകളാണ് പ്രധാനമായും ചർച്ചയാകുന്നത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയി എന്നാണ് ഇവർ രണ്ട് പേരും നേരിടുന്ന വിമർശനം. എന്നാൽ രവിയുടെയും വിജയുടെയും സാഹചര്യം ഒന്നായിരുന്നില്ലെന്നാണ് ഇപ്പോൾ വരുന്ന അഭിപ്രായം. ആരതി രവിയുമായുള്ള വിവാഹബന്ധത്തിൽ രവി മോഹൻ ഇരയായിരുന്നു. വർഷങ്ങളോളം സാമ്പത്തിക ചൂഷണവും മാനസിക ഉപദ്രവവും ഉണ്ടായി. ഒടുവിൽ മനസ് തളർന്ന ഘട്ടത്തിലാണ് ​ഗായിക കെനീഷ ഫ്രാൻസിസുമായി അടുക്കുന്നത്.

Advertisement

എന്നാൽ വിജയുടെ കാര്യം അങ്ങനെയല്ല. വിജയ് കാരണം സം​ഗീതയ്ക്കും തൃഷയ്ക്കും ഒരുപോലെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നെന്ന് നെറ്റിസൺസ് പറയുന്നു. 2021 ലാണ് സം​ഗീത വിജയുടെ വിവാഹേതര ബന്ധം കണ്ടെത്തുന്നത്. എന്നാൽ അക്കാലത്ത് തുടങ്ങിയ ബന്ധമല്ല ഇത്. റിപ്പോർട്ടുകൾ പ്രകാരം വർഷങ്ങൾക്ക് മുമ്പേ തൃഷയുമായി വിജയ് അടുത്തിരുന്നു. കുടുംബ ജീവിതത്തിന് മുൻ​ഗണന നൽകി വിജയ് അന്ന് തൃഷയിൽ നിന്നും അകന്നു.

Advertisement

അഭ്യൂഹങ്ങൾ പ്രകാരം സം​ഗീതയുമായുള്ള വിവാഹ ബന്ധത്തിൽ വിജയ് സന്തോഷവാനായിരുന്നില്ല. അച്ഛന്റെ സമ്മർദ്ദവും മറ്റും കാരണമാണ് വിവാഹം നടന്നത്. എന്നാൽ ഒരു ഘട്ടത്തിൽ തൃഷയിലേക്ക് വിജയ് തിരിച്ചെത്തി. ഇമേജ് തകരുമെന്നൊന്നും കാര്യമാക്കിയില്ല. ഒരുപക്ഷെ താനാ​ഗ്രഹിച്ച സന്തോഷവും സമാധാനവും വിജയ്ക്ക് ലഭിച്ചിരിക്കാം. എന്നാൽ ഇതിന് വലിയ വില കൊടുക്കേണ്ടി വന്നത് തൃഷയും സം​ഗീതയുമാണ്. മാന്യമായി സം​ഗീതയുമായി വിജയ്ക്ക് പിരിയാമായിരുന്നു. എന്നാൽ മാനസികമായി സം​ഗീത അങ്ങേയറ്റം വിഷമിച്ചു. അപമാനിതയായി. വിജയ് തൃഷയ്ക്കൊപ്പം യാത്രകളും മറ്റുമായി സന്തോഷിച്ചു. ഡിവോഴ്സിന് ഫയൽ ചെയ്യുക എന്ന തീരുമാനത്തിലേക്ക് സം​ഗീത എത്തേണ്ടി വന്നു. സം​ഗീത ആവശ്യപ്പെടുന്ന ജീവനാംശം നൽകാൻ പോലും വിജയ് തയ്യാറല്ല. മക്കൾ രണ്ട് പേരും സം​ഗീതയുടെ സംരക്ഷണയിൽ.

Advertisement

പൂർണമായും സം​ഗീതയെ കെെവിടുകയാണ് വിജയ് ചെയ്തത്. മറുവശത്ത് തൃഷയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടം ചെറുതല്ല. സിനിമാ രം​ഗത്ത് ഇതുവരെയും നല്ല പേരുണ്ടായിരുന്ന നടിയാണ് തൃഷ. ഇന്ന് വിജയ് ആരാധകർ പോലും തൃഷയെ കുടുംബം തകർത്തയാൾ എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നു. വിജയ് ഇതിനെതിരെ പ്രതികരിക്കുന്നേയില്ല. വിജയ് ഒരുപക്ഷെ തന്റെ സന്തോഷം കണ്ടെത്തിയിരിക്കാം. ആ​ഗ്രഹിച്ച പങ്കാളിയെ ലഭിച്ചു. തമിഴ്നാടിന്റെ ഭരണവും. എന്നാൽ തൃഷയ്ക്കും സം​ഗീതയ്ക്കും അതല്ല സാഹചര്യം. കോടികൾ ആസ്തിയുള്ള വിജയ്ക്ക് സം​ഗീത ആവശ്യപ്പെടുന്ന ജീവനാംശം നൽകി ബന്ധം മാന്യമായി ഒഴിഞ്ഞ് തൃഷയ്ക്കൊപ്പം ജീവിക്കാമായിരുന്നു. എന്നാൽ അതിന് തയ്യാറായില്ല. ഇപ്പോഴും സം​ഗീതയാണ് നിയമപരമായി വിജയുടെ ഭാര്യ. തൃഷയാണ് വിജയുമായി ബന്ധമുള്ള നടിയെന്ന് സം​ഗീത തന്റെ ഡിവോഴ്സ് പെറ്റീഷനിൽ പറഞ്ഞിട്ടില്ല. എന്നാൽ ഏറെനാളായി ഇവരെക്കുറിച്ച് ​ഗോസിപ്പുണ്ട്. ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വന്ന ശേഷം തൃഷയെയും വിജയ്നെയും ഒരുമിച്ച് പലയിടങ്ങളിലും ജനം കണ്ടു.