കഴിഞ്ഞ ദിവസം വലിയ രീതിയിൽ ചർച്ചയാവുകയും വിവാദമാവുകയും ചെയ്ത ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമ്മ ഹീരാബെൻ മോദിക്കും എതിരെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബി​ഗ് ബോസ് താരവുമായ ജാൻമണി ദാസ് നടത്തിയ പരാമര്‍ശം. പ്രധാനമന്ത്രിയുടെ പിതൃത്വത്തെ വരെ കളിയാക്കുന്ന തരത്തിലായിരുന്നു ജാൻമണി മീഡിയയോട് സംസാരിച്ചത്. വിഷയം വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ചർച്ചയാവുകയും ജാൻമണിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി അനുഭാവികൾ അടക്കം രം​ഗത്ത് എത്തുകയും ചെയ്തിരുന്നു.

Advertisement
Advertisement

ഇപ്പോഴിതാ സംഭവം വിവാദമായതോടെ ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് ജാന്‍മണി. പ്രധാനമന്ത്രിയെ പരിഹസിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതും തന്റെ തെറ്റാണെന്നും മാപ്പ് ചോദിക്കുന്നതായും സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ജാൻമണി പറഞ്ഞു.

എന്‍റെ ഒരു വീഡിയോ വലിയ പ്രശ്നമായി പോയി. സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല. ഡൽഹിയിൽ നടന്ന പ്രശ്നങ്ങളെ കുറിച്ച് മീഡിയ ചോദിച്ചപ്പോൾ അക്കാര്യങ്ങൾ ഞാൻ സംസാരിക്കുകയാണ് ചെയ്തത്. എന്റെ മലയാളം അത്ര ശരിയല്ല. അത് തന്നെയാണ് ഒരു കാരണം. മോണിങ് വാക്കിന് പോയശേഷം രാവിലെ മുതല്‍ എനിക്ക് നിരവധി ഭീഷണി സന്ദേശങ്ങള്ളും കോളുകളും വരുന്നുണ്ട്. കാര്യം ആദ്യം എനിക്ക് മനസിലായില്ല.

Advertisement

പിന്നെ സുഹൃത്തുക്കള്‍ വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ തന്നെ ആ വീഡിയോ കൊടുത്ത എല്ലാവരേയും വിളിച്ച് അത് നീക്കം ചെയ്യിപ്പിച്ചു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. അബുദാബി, സൗദി അറേബ്യ, ഇന്ത്യ, കേരള തുടങ്ങി എല്ലായിടത്ത് നിന്നും ഭീഷണി കോളുകൾ വരുന്നുണ്ട്. എനിക്ക് വർഷത്തിന്റെ ഡീറ്റെയിൽസ് കൃത്യമായി അറിയാത്തതുകൊണ്ട് പറഞ്ഞ സ്റ്റേറ്റ്മെന്റ് തെറ്റിപ്പോയതാണ്.

അതും ഞാൻ അങ്ങനെ പറഞ്ഞതല്ല. മൂന്നുവർഷം ഒരാൾ ഗർഭിണി ആയിരിക്കുമോയെന്ന് ചോദിച്ചതാണ്. എന്‍റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്‍റെ തെറ്റാണ്. അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാല്‍ മതി. പരസ്യമായി മാപ്പ് പറയാനും ഞാൻ തയ്യാറാണ്. ഇതിന് മുകളിലേക്ക് എനിക്ക് പറയാൻ ഒന്നുമില്ല. ​

Advertisement

ഗൂ​ഗിളിൽ പോയി വസ്തുത എന്താണെന്ന് ഞാൻ തിരഞ്ഞ് മനസിലാക്കിയെന്നും ജാന്‍മണി പറഞ്ഞു. എന്നാൽ ബിജെപി അനുഭാവികളുടെ രോഷം അടങ്ങിയിട്ടില്ല. ഇപ്പോഴും ജാൻമണിയെ വിമർശിച്ചും പരിഹസിച്ചും കുറിപ്പുകൾ സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മാപ്പുമായി വന്നിട്ടുണ്ട് ജാൻമണി.

മലയാളം നല്ല വണ്ണം അറിയാത്തത് കൊണ്ട് പറഞ്ഞ് പോയതാണെന്ന്. ഒരിക്കലുമല്ല. നല്ല വെടിപ്പായിട്ട് വൃത്തികേട് വർഷം സഹിതം പറയണമെങ്കിൽ അവിടെ ശുദ്ധ മലയാളം ഒരു വിഷയമല്ല. ഇത് കേവലം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അപമാനിച്ചത് കൊണ്ടുള്ള വിഷയം മാത്രമല്ല. അശ്ലീല ചിരിയോടെ ജാൻമണി ഈ ഭൂമി വിട്ടുപോയ ഒരു വയോധികയായ അമ്മയെ അപമാനിച്ചത് കൂടിയാണ്.

Advertisement

പച്ചയായ സ്ത്രീ വിരുദ്ധതയാണ് അവർ പറഞ്ഞത്. വർഷമൊക്കെ ഗണിച്ച് വളരെ മോശം പരാമർശം നടത്തി ഏറ്റവും അശ്ലീലപരമായ ചിരിയോടെ അവരത് പറഞ്ഞു. പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. ഈ കമ്മ്യൂണിറ്റിക്ക് ആവശ്യത്തിൽ കൂടുതൽ ഹൈപ്പ് കൊടുത്ത് അവരൊക്കെ എന്ത് വേണ്ടാതീനം കാണിച്ചാലും അവരെ ആർക്കും ഒന്നും പറയാൻ പറ്റാത്ത രീതിയിലാക്കി വെച്ചിട്ടുണ്ട് ഈ സൊസൈറ്റി.

ആണിനും പെണ്ണിനും ഉള്ള അതേ പ്രിവിലേജ് മതി ഇവർക്കും. അല്ലാതെ എടുത്ത് തലേൽ കേറ്റി വെയ്ക്കേണ്ട കാര്യമില്ല എന്നാണ് ജാൻമണിയോടുള്ള എതിർപ്പും രോഷവും പ്രകടിപ്പിച്ച് ഒരാൾ സോഷ്യൽമീഡിയയിൽ കുറിച്ചത്.