തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുടെ അവസാന സിനിമ ജനനായകൻ കാത്തിരിപ്പിനൊടുവിൽ തിയറ്ററിലെത്തിയപ്പോൾ പ്രേക്ഷകർക്ക് നിരാശ. മേക്കിംഗ്, തിരക്കഥ, സംവിധാനം, ആക്ടിംഗ്, മ്യൂസിക് തുടങ്ങി ജനനായകന് അടിമുടി വിമർശനമാണ്. വിജയുടെ രാഷ്ട്രീയ താൽപര്യങ്ങളും നിലപാടുകളും ജനനായകനിൽ പ്രകടമാണ്. വിജയ് വേദികളിൽ പ്രസംഗിക്കുന്ന കാര്യങ്ങളും മറ്റും ജനനായകനിലും കാണാം. എന്നാൽ സിനിമയെന്ന നിലയിൽ ജനനായകൻ പാളിപ്പോയി. മോശം വിഎഫ്എക്സും ജനനായകന്റെ മാറ്റ് ഇല്ലാതാക്കുന്നു.
സോഷ്യൽ മീഡിയ റിവ്യൂവേർസിൽ പലരും ജനനായകനിലെ സീനുകളെ ട്രോളുന്നുണ്ട്. ഇലക്ഷന് മുൻപ് പടം തടഞ്ഞത് അണ്ണൻ തന്നെ, അവസാന പടം നല്ലൊരു സ്ക്രിപ്റ്റിൽ ചെയ്യാരുന്നു. ഇതിപ്പോ ബാലയ്യുടെ പടം റീമേക്ക് ചെയ്ത് വീണ്ടും കോമാളി ആയി, അന്ന് ഇറങ്ങിയിരുന്നേൽ ഇത് കണ്ടു ആൾക്കാർ ചിലപ്പോ തോൽപ്പിച്ചേനെ, അണ്ണന്റെ അവരാധം ഇതോടെ നിർത്തിയത് നന്നായി എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
വിജയ്ക്ക് പുറമെ മമിത ബെെജുവിന്റെ ക്രിഞ്ച് സീനുകളും ട്രോളുകൾ നേരിടുന്നു. അതേസമയം ജനനായകൻ കാണാൻ വൻ ജനാവലിയുണ്ട്. പ്രിയതാരത്തെ അവസാനമായി ബിഗ് സ്ക്രീനിൽ കാണാൻ പല ആരാധകരും ഫസ്റ്റ് ഷോയ്ക്ക് തന്നെയെത്തി.
More Articles