സ്റ്റാര്‍ മാജിക്കിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് ജസീല പര്‍വീണ്‍. അന്യനാട്ടുകാരിയാണെങ്കിലും മലയാളികള്‍ മികച്ച പിന്തുണയായിരുന്നു ജസീലയ്ക്ക് നല്‍കിയത്. മുന്‍പങ്കാളിയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ചും, ശാരീരികമായ ആക്രമണത്തെക്കുറിച്ചും അവര്‍ തുറന്ന് പറഞ്ഞിരുന്നു. മദ്യപാന ശീലവും, പുകവലിയും ചോദ്യം ചെയ്തതോടെയായിരുന്നു അദ്ദേഹം പ്രകോപിതനായത്. പോലീസ് സ്‌റ്റേഷനിലൊക്കെ അറിയിച്ചെങ്കിലും കാര്യമായ നടപടിയൊന്നുമില്ലായിരുന്നു. അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിന് ശേഷമാണ് എഫ് ഐ ആര്‍ പോലും ഇട്ടതെന്നും അന്ന് ജസീല പറഞ്ഞിരുന്നു.

Advertisement

വയറിന് ചവിട്ടുകയും, മുഖത്തടിക്കുകയും, തറയിലൂടെ വലിച്ചിഴയ്ക്കുകയുമൊക്കെ ചെയ്തപ്പോള്‍ ബ്ലീഡിംഗായിരുന്നു. മുഖത്ത് ആഞ്ഞടിച്ചപ്പോള്‍ ചുണ്ട് കീറിപ്പോയിരുന്നു. എന്നെ ആശുപത്രിയിലെത്തിക്കൂ എന്ന് കേണുപറഞ്ഞിട്ടും കേള്‍ക്കുന്നില്ലായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതിന് ശേഷമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. കോണിപ്പടിയില്‍ നിന്നും വഴുതി വീണതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരുന്നു അന്ന്. ഞാന്‍ കൊടുത്ത പരാതിയില്‍ ഇന്നുവരെ നീതി നടപ്പിലായില്ല. കൃത്യമായ തെളിവുകളെല്ലാമുണ്ടായിട്ടും ഇന്നും നീതി ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷമാണ് എനിക്ക് നഷ്ടപ്പെട്ടത്. ഇനിയും അതിന് പിന്നാലെ പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജസീല പറയുന്നു. ലക്ഷ്മി നക്ഷത്രയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ജസീല കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ബിനു അടിമാലിയും ലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.

Advertisement

Photo Credit:

നേരില്‍ അറിഞ്ഞ് ഇഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. ലിവിംഗ് റ്റുഗദറിലായിരുന്നു. ഉപദ്രവം സഹിക്കാന്‍ പറ്റാതായപ്പോഴാണ് പിരിഞ്ഞത്. മെന്റലിയും ഫിസിക്കലിയും അത്രയും മുറിവേറ്റിരുന്നു. എനിക്ക് കാര്യങ്ങള്‍ പറയാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. കഴിഞ്ഞ് രണ്ട് വര്‍ഷമായി ഡിപ്രഷനിലായിരുന്നു. കേസൊക്കെ കൊടുത്തിരുന്നു. എന്നെ സെലിബ്രിറ്റിയായാണ് ട്രീറ്റ് ചെയ്തിരുന്നത്. കൃത്യമായ രീതിയില്‍ കമ്യൂണിക്കേഷന്‍ നടക്കുന്നുണ്ടായിരുന്നില്ല. എട്ട് മാസത്തോളം എനിക്ക് റെസ്റ്റ് എടുക്കേണ്ടി വന്നു. ഇടയ്ക്കിടയ്ക്ക് വിളിപ്പിക്കുമായിരുന്നു. എന്റെ ഭാഗത്താണ് ന്യായമെങ്കിലും എനിക്കത് ഫോളോ ചെയ്യാന്‍ പറ്റിയിരുന്നില്ല. പറ്റുന്നില്ല സത്യം പറഞ്ഞാല്‍. അങ്ങനെയാണ് ഞാന്‍ എല്ലാം നിര്‍ത്താന്‍ തീരുമാനിച്ചത്. ചെറിയ കാരണമാണെങ്കിലും എന്നെ വിളിപ്പിക്കും.

Advertisement

എനിക്ക് നീതി കിട്ടാത്തത് കൊണ്ടും, രണ്ട് വര്‍ഷം നഷ്ടമായത് കൊണ്ടും ഞാന്‍ നിര്‍ത്തി. ഇനിയും ഫൈറ്റ് ചെയ്യാന്‍ വയ്യ. സ്റ്റാര്‍ മാജിക് കഴിഞ്ഞതോടെയായിരുന്നു വണ്ണം വെച്ചത്. ഒന്നാമത് പണിയില്ല, പിന്നെ ഡിപ്രഷനും. 12 ഗുളിക വരെ എടുക്കുമായിരുന്നു ഒരു ദിവസം. എന്നാലേ എനിക്ക് ഉറങ്ങാന്‍ പറ്റുമായിരുന്നുള്ളൂ. അതില്‍ നിന്നും കരകയറി വരാന്‍ ഒത്തിരി സമയമെടുത്തിരുന്നു. ഇനി തിരിച്ച് വരുന്നില്ല എന്ന് വിചാരിച്ച് ഞാന്‍ നാട്ടിലേക്ക് പോയിരുന്നു. പിന്നെയും തിരികെ വന്നതാണ്. ടാബ്ലെറ്റൊക്കെ കുറച്ചാണ് ഇതില്‍ നിന്നും മാറിയത്. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. തന്റെ പ്രണയത്തെക്കുറിച്ചും ജസീല തുറന്നുപറഞ്ഞിരുന്നു.

Advertisement

ചൂടുവെള്ളത്തില്‍ വീണ പൂച്ച വെള്ളം കണ്ടാലും പേടിക്കും എന്നാണ്. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. വീണ്ടും പ്രണയത്തിലായതിനെക്കുറിച്ചായിരുന്നു ജസീലയോട് ലക്ഷ്മി ചോദിച്ചത്. അടുത്തിടെയായിരുന്നു ജസീല തന്റെ പ്രണയം വെളിപ്പെടുത്തിയത്. ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. ഇനി ജീവനോടെയുണ്ടാവുമോ എന്നുപോലും അറിയാത്ത സമയത്തായിരുന്നു അദ്ദേഹം ജീവിതത്തിലേക്ക് വരുന്നത്. ഐടിക്കാരനായ ജിയോണ്‍ എബ്രഹാമും ജസീലയും പ്രണയത്തിലാണ് ഇപ്പോള്‍.അധികം വൈകാതെ ഞങ്ങളുടെ വിവാഹം ഉണ്ടാവുമെന്നും, എല്ലാവരെയും അറിയിക്കാമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.