തന്റെ പുതിയ സിനിമ വരവിന്റെ റിലീസിനുശേഷം മീഡിയയോട് സംസാരിക്കവെ നടനും സംവിധായകനുമായ ജോജു ജോർജ് പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു എന്നാണ് ജോജു പറഞ്ഞത്. നടന്റെ വാക്കുകൾ വൈറലായപ്പോൾ നടിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ലക്ഷ്മി മേനോൻ നടനെ പിന്തുണച്ച് എത്തുകയും ചർച്ചയാകുന്ന രീതിയിൽ ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ കുറിക്കുകയും ചെയ്തിരുന്നു.

Advertisement
Advertisement

ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ. നമ്മൾ അതിലും മുകളിലാണ് ചേട്ടാ ഇതായിരുന്നു ഇൻസ്റ്റാഗ്രാമിൽ ലക്ഷ്മി ഇട്ട സ്റ്റോറി. ലക്ഷ്മിയുടെ സ്റ്റോറി കൂടി വൈറലായതോടെ ജോജുവിനെ തകർക്കാൻ നോക്കുന്ന നടനും ഭാര്യയുമാരാണെന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചു.

അക്കൂട്ടത്തിൽ ഫേസ്ബുക്കിൽ ജിൽ ജോയ് എന്നൊരാൾ പങ്കിട്ട കുറിപ്പും അതിന് വന്ന പ്രതികരണങ്ങളുമാണ് ചർച്ചയാകുന്നത്. ജോജുവിന് കുറച്ച് നാളുകൾക്ക് മുമ്പ് രമേഷ് പിഷാരടിയിൽ നിന്നും ഒരു മോശം അനുഭവം ഉണ്ടായിയെന്നും അന്ന് ആ സംഭവം നടക്കുമ്പോൾ ആ നടനും ഭാര്യയും അവിടെ ഉണ്ടായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.

Advertisement

ആ കുറിപ്പ് ഇങ്ങനെയാണ്... ജോജു ജോർജിനെ സ്റ്റേജിൽ കയറ്റാതിരിക്കാൻ രമേശ്‌ പിഷാരടി അന്നൊരു മോശം കളി കളിച്ചുവെന്ന് സംവിധായകൻ അഖിൽ മാരാർ അടുത്തിടെ പറഞ്ഞിരുന്നു. ദുബായിൽ വെച്ച് കുറച്ച് നാളുകൾക്ക് മുമ്പ് കൈരളിയുടെ ഒരു പ്രോ​ഗ്രാം നടന്നിരുന്നു. മമ്മൂട്ടി ഉൾപ്പെടെ ഉള്ളവർ ക്ഷണിച്ചത് കൊണ്ടാണ് ജോജു ജോർജ് ആ ഗൾഫ് പരിപാടിയിൽ പങ്കെടുത്തത്. മറ്റൊരു പ്രധാന നടനും ആ പരിപാടിയിൽ ഉണ്ടായിരുന്നു ഒപ്പം അയാളുടെ ഭാര്യയും. പക്ഷെ അവിടെ ഒരു പ്രശ്നം ഉണ്ടായി.

Advertisement

അതിനുശേഷം രമേശ്‌ പിഷാരടിയുടെ കൗശലത്തിലൂടെ ജോജുവിനെ സ്റ്റേജിൽ കയറ്റാതെ ഇരുന്നു. ജോജു ഇറങ്ങി പോയി എന്നാണ് അഖിൽ പറഞ്ഞത്. അഖിൽ മാരാർ ഇലക്ഷൻ സമയത്ത് പല ഗുണ്ടും പറഞ്ഞെങ്കിലും ഈ പറഞ്ഞത് സത്യമാണെന്ന് വേണം കരുതാൻ.

ഇതേ പറ്റി രമേഷ് പിഷാരടിയോട് അന്ന് ചോദിച്ചപ്പോൾ തന്റെ കൗശലം നിറഞ്ഞ ശൈലിയിൽ അഖിൽ ഇന്ന് പറഞ്ഞത് അല്ല നാളെ പറയുക... അപ്പോൾ അത്രയെ ഇതിന് വിലയുള്ളു എന്ന രീതിയിൽ മറുപടി പറഞ്ഞു. രമേഷിന്റെ പ്രിയപ്പെട്ട നടന്റെ പിആർ ടീം അത് വൈറലാക്കി. പക്ഷെ അങ്ങനൊരു സംഗതി നടന്നിട്ടുണ്ട്. ജോജു അപമാനിതനായി ഇറങ്ങി പോയ ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു കുറിപ്പ്. ജോജു ജോർജ് ഉദ്ദേശിച്ചത് നടൻ കുഞ്ചാക്കോ ബോബനേയും ഭാര്യയേയുമാണെന്നാണ് ചിലർ കുറിച്ചത്.

Advertisement

നായാട്ട് സിനിമയുടെ സമയത്ത് തന്നെ ജോജുവും കുഞ്ചാക്കോ ബോബനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ചില​ർ കുറിച്ചു. കുഞ്ചാക്കോ ബോബന്റെ പേര് മാത്രമല്ല ജയസൂര്യയുടെ പേരും ചിലർ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ആളുകൾ പറയുന്നതാണ് എന്നതാണ് മറ്റൊരു സത്യം.

പേര് പറയാതെ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ സംസാരിച്ചതിന്റെ പേരിൽ ജോജുവിന് നേരെയും വിമർശനം ഉയർന്നിരുന്നു. ഒരു നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് എനിക്ക് എതിരെ ചെയ്യുന്നുണ്ട്. എന്റെ പുതിയ ചിത്രം വരവിനെതിരെ ആസൂത്രിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട് എന്നാണ് ജോജു ആരോപിച്ചത്. ഷാജി കൈലാസാണ് വരവ് സംവിധാനം ചെയ്തത്.

Advertisement

ചിത്രത്തിന് തിയേറ്ററില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എകെ സാജന്‍ ആയിരുന്നു സിനിമയുടെ രചന. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു. ജുലൈ 16 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.