ഡബ്ബിംഗ് സ്റ്റുഡിയോയുമായി സജീവമായിരുന്നപ്പോഴും എന്നാണ് ക്യാമറയ്ക്ക് മുന്നില്‍ എന്നായിരുന്നു ലിസിയോട് എല്ലാവരും ചോദിച്ചത്. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നായിരുന്നു മറുപടി. ഇടയ്ക്ക് കല്യാണിക്കൊപ്പമായി ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ചോദ്യം സമാനമായിരുന്നു. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്നു ലിസി. എയിറ്റീസ് കൂട്ടായ്മയിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെക്കാറുമുണ്ട്. അമ്മയ്ക്ക് പിന്നാലെയാണ് മകളും അഭിനയ മേഖലയിലേക്കെത്തിയത്. അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹത്തോടെയായിരുന്നു കല്യാണി അരങ്ങേറിയത്. അച്ഛന്റെ ശിഷ്യനൊപ്പമുള്ള അരങ്ങേറ്റത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിലേക്ക് എത്തിയപ്പോഴും ഗംഭീര പിന്തുണയായിരുന്നു. മുന്‍നിര താരങ്ങളുടെയും, സംവിധായകരുടെയും കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരവും കല്യാണിക്ക് ലഭിച്ചിരുന്നു.

Advertisement

അടുത്തിടെയായിരുന്നു ലിസിയും, പ്രിയദര്‍ശനും വീണ്ടും ഒന്നിച്ചത്. സിബി മലയിലിന്റെ മകന്റെ വിവാഹത്തിലേക്ക് ഇരുവരും ഒന്നിച്ചായിരുന്നു എത്തിയത്. വിവാഹത്തിന് വിളിച്ചപ്പോള്‍ തന്നെ ഞങ്ങളൊന്നിച്ച് വരാമെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. അവരുടെ കൂടിച്ചേരലിന് നിമിത്തമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു സിബി മലയില്‍ പ്രതികരിച്ചത്. കൈകോര്‍ത്തുപിടിച്ചായിരുന്നു ഇരുവരും വിവാഹ വേദിയിലേക്ക് എത്തിയത്. അന്നത്തെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. അതിന് ശേഷമായിരുന്നു ഞങ്ങള്‍ വീണ്ടും ഒന്നിച്ചുവെന്ന് പ്രിയദര്‍ശന്‍ സ്ഥിരീകരിച്ചത്. കല്യാണിയാണ് ഈ ഒന്നിക്കലിന് മുന്‍കൈ എടുത്തതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

Advertisement

Photo Credit:

ഇപ്പോഴിതാ പ്രിയദര്‍ശന്റെ ക്യാമറയ്ക്ക് മുന്നില്‍ മകളോടൊപ്പം അഭിനയിച്ചിരിക്കുകയാണ് ലിസി. പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടിയായിരുന്നു അച്ഛനും അമ്മയും മകളും ഒന്നിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായി ലിസി ആ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. 38 വര്‍ഷം മുന്‍പാണ് ഞാന്‍ പ്രിയേട്ടനുമായി ഒന്നിച്ച് ജോലി ചെയ്തത്. അദ്ദേഹത്തിനൊപ്പം വീണ്ടും ജോലി ചെയ്യാനായതില്‍ ഒത്തിരി സന്തോഷം. ആ നിമിഷങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചു. ഞങ്ങളൊന്നിച്ച് അവസാനം ചെയ്ത സിനിമ 'ചിത്രം' ആയിരുന്നു. കല്യാണിയുടെ അമ്മയായാണ് ഞാന്‍ ഇത്തവണ അഭിനയിക്കുന്നത്. റീലിലും റിയലായും കല്യാണിയുടെ അമ്മ, ഒത്തിരി സന്തോഷം.

പ്രിയേട്ടന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്നോട് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ, ടെന്‍ഷനുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു എന്റെ മറുപടി. കാരണം, പ്രിയേട്ടന് എന്നെ അറിയാം. എന്റെ നല്ലതും, ചീത്തയുമായ മുഖഭാവങ്ങള്‍ വരെ അദ്ദേഹത്തിന് അറിയാവുന്നതാണ്. എന്നെ ഏറ്റവും ഭംഗിയായി പ്രസന്റ് ചെയ്യാന്‍ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോള്‍ അവളുടെ നല്ലതും, ചീത്തയുമായ സ്വഭാവങ്ങള്‍ എനിക്കറിയാമെന്ന് തമാശയായി പറഞ്ഞിരുന്നു. സെറ്റിലെത്തിയപ്പോള്‍ എനിക്ക് നൊസ്റ്റാള്‍ജിയ ആയിരുന്നു തോന്നിയത്. എന്റെ സന്തോഷക്കണ്ണീര് അടക്കിപ്പിടിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നെ സംബന്ധിച്ച് ഒരു പിക്‌നിക് പോലെയായിരുന്നു ഈ ഷൂട്ട്.

Advertisement

പ്രിയേട്ടനും, കല്യാണിക്കുമൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരമുണ്ടാക്കിയതിന് ജ്വല്ലറി ഗ്രൂപ്പിനോട് നന്ദി പറയുന്നു. പലവക വികാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് എന്റെ മനസ്. ജീവിതം തന്നെ പൂര്‍ണമായൊരു വൃത്തം പോലെ തോന്നുകയാണ്. എന്നെ സ്‌നേഹിക്കുകയും, എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരും ഇതും ഏറ്റെടുക്കുമെന്ന് കരുതുന്നു എന്നുമായിരുന്നു ലിസി കുറിച്ചത്. സെലിബ്രിറ്റികളും, ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.