അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയാക്കവെ മകന്റെ കാര്യവുമായി ബന്ധപ്പെട്ട് വന്ന പരിഹാസ കമന്റിന് സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകി നടി മാല പാർവതി. മകൻ ഒരു ട്രാൻസ് ജൻഡർ യുവതിക്ക് അശ്ലീല ചിത്രങ്ങളും, മകന്റെ പ്രൈവറ്റ് പാർട്സും അയച്ചുവെന്ന് ഒരു വിവാദം കുറച്ചുന്നാൾ മുൻപ് ഉണ്ടായല്ലോ? ഇപ്പോൾ ആ കേസിന്റെ അവസ്ഥ എന്താണ്. മാതൃകപരമായി അവരെ കല്യാണം കഴിപ്പിച്ചു കൊടുത്തുകാണുമെന്ന് കരുതുന്നു എന്നായിരുന്നു കമന്റ്. ഇതിന് വ്യക്തമായ മറുപടി മാല പാർവതി നൽകി.
സീമാ വിനീതിൻ്റെ കല്യാണം കഴിത്തു. അവര് കേസ് കൊടുത്തില്ല. കേസ് കൊടുക്കുന്നുണ്ടെങ്കിൽ കൂടെ വരാം എന് പാഞ്ഞതാണ്.പിന്നെ മറ്റ് ചിലര് കേംപ്രമൈസ് ഡീൽസ് സംസാരിച്ചപ്പോൾ, അതിന് നിൽക്കുന്നില്ല എന്ന് പറഞ്ഞു. കാരണം, മാനം പണം കൊടുത്ത് വാങ്ങാനും, നിലനിർത്താനും പറ്റില്ല. ശിക്ഷ, സമൂഹം തരുന്ന നാൾ വരയ്ക്കും അനുദവിക്കണം. ഇപ്പോൾ ഈ കമൻ്റുകൾ വരുന്ന വഴി അറിയാം. മറുപടി നൽകേണ്ടതുണ്ട് എന്ന് തോന്നി. കാരണം, ഈ ആരോപണത്തിൻ്റെ പേരിൽ, ആറ് വർഷമായി.. ഒരു പൊതു ഇടത്തും എൻ്റെ മകൻ വന്നിട്ടില്ല. എന്നെ ആക്രമിക്കാൻ ,മകൻ്റെ പേര് ഉപയോഗിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഞാൻ എന്തെങ്കിലും പറയുന്നത്, എനിക്ക് നേട്ടം ഉണ്ടാക്കാനല്ല. അത് കൊണ്ട് തന്നെ ശരിപക്ഷത്ത് ഉറച്ച് നിൽക്കും. തെറ്റിയാൽ തിരുത്തും-മാല പാർവതിയുടെ മറുപടിയിങ്ങനെ.
More Articles