സോഷ്യൽ മീഡിയയിൽ നടി മഞ്ജു പിള്ളയും മകൾ ദയ സുജിത്തുമാണ് ചർച്ചാ വിഷയം. ദയ സുജിത്തിനെതിരെ അധിക്ഷേപിച്ച യൂട്യൂബർ ഷഫീന ബീവിക്കെതിരെ വ്യാപക വിമർശനം വരുന്നുണ്ട്. ദയക്ക് പിന്തുണയുമായി നിരവധി പേർ രം​ഗത്ത് വന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാളാണ് മകൾ ദയയെന്നാണ് മഞ്ജു പിള്ള പറയാറുള്ളത്. കുറേക്കാലം സിനിമാ രം​ഗത്ത് നിന്നും മാറിനിന്നതും മകൾക്ക് വേണ്ടി സമയം നൽകാനായിരുന്നു. മഞ്ജു പിള്ളയ്ക്കും സിനിമോ‌ട്ടോ​ഗ്രാഫർ സുജിത്ത് വാസുദേവനും പിറന്ന മകളാണ് ദയ സുജിത്ത്. വിവാഹമോചിതരാണ് മഞ്ജു പിള്ളയും സുജിത്ത് വാസുദേവനും.

Advertisement
Advertisement

ബന്ധം പിരിഞ്ഞതിനെക്കുറിച്ചും മകൾ തന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ചും മഞ്ജു പിള്ള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രശ്നങ്ങളില്ലാത്ത കുടുംബമില്ല. ചില സാ​ഹചര്യങ്ങൾ വരുമ്പോൾ അത് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടില്ല. ഇപ്പോൾ രണ്ട് പേരും ഹാപ്പിയായി സന്തോഷത്തോടെ കെെ കൊടുത്ത് പിരിഞ്ഞു. ഞങ്ങൾ ഫോൺ ചെയ്ത് കാര്യങ്ങൾ ഡിസ്കസ് ചെയ്യാറുണ്ട്.

കരുത്ത് എന്റെ ഉള്ളിൽ തന്നെയുണ്ടായിരുന്നു. അച്ഛനും അമ്മയും സഹോദരനും മോളും സുഹൃത്തുക്കളുമുണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ എനിക്കുണ്ട്. എനിക്ക് വേണ്ടി എന്തും ചെയ്യാൻ റെഡിയായ കുറച്ച് സുഹൃത്തുക്കളുണ്ട്. എല്ലാവരിലും കരുത്തുണ്ട്. ചില സമയത്ത് നമ്മളെ ഒന്ന് ബൂസ്റ്റ് ചെയ്യാൻ ആൾക്കാരുള്ളത് കൊണ്ട് ആ ഘട്ടം അതിജീവിച്ചു. സങ്കടം ഉണ്ടാകും. മകളുള്ളത് കൊണ്ട് പിരിയുന്നത് ഒരിക്കലും ട്രോമയായിട്ടില്ല. അവൾ വളരെ അണ്ടർസ്റ്റാൻഡിം​ഗ് ആണ്. എന്നെയും സുജിത്തിനെയും ഒരുപോലെ സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന മകളാണ് ഞങ്ങൾക്ക്.

Advertisement

എനിക്ക് രണ്ട് പേരും വേണമെന്ന് അവൾ തന്നെയാണ് പറഞ്ഞത്. മോളുടെ സന്തോഷം എന്നതിനപ്പുറത്തേക്ക് ജീവിച്ചിരിക്കുന്ന ഞങ്ങളുടെ സന്തോഷവും വേണ്ടേ എന്ന് സുജിത്ത് പറഞ്ഞിട്ടുണ്ട്. മകൾക്ക് വേർപിരിയൽ പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ മകളെക്കുറിച്ച് വളരെ അഭിമാനമാണ്. തന്നെയും സുജിത്തിനെയും ഒന്നിപ്പിക്കുന്ന ഘടകമാണ് മകളെന്ന് മഞ്ജു പിള്ള സമ്മതിക്കുന്നുണ്ട്. എന്റെ മകളുടെ അച്ഛനാണ്. എനിക്കത് മറക്കാൻ പറ്റില്ല. തിരിച്ച് സുജിത്തും എനിക്കാ ബഹുമാനം തരുന്നുണ്ട്.

ഒരിക്കലും ഞങ്ങൾ അടിച്ച് പിരിഞ്ഞതല്ല. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. കോമൺ ഫ്രണ്ട്സ് ഇപ്പോഴുമുണ്ട്. ഫാമിലി വളരെ അടുപ്പമാണ്. എന്റെ അമ്മയും സുജിത്തിന്റെ അമ്മയും ഇപ്പോഴും ആഴ്ചയിൽ ഒരിക്കൽ ഫോൺ ചെയ്യും. താൻ ദിവസേനയെന്നോണം വിളിക്കാറുണ്ടെന്നും മഞ്ജു പിള്ള പറഞ്ഞു.

Advertisement

എനിക്കെന്ന് പറഞ്ഞ് ഒരു പേഴ്സണൽ ലെെഫ് എനിക്ക് വേണ്ടേ. സുജിത്തിനും വേണ്ടേ. പിരിഞ്ഞതിന് കാരണം പേഴ്സണലാണ്. വീട്ടുകാരോട് പറയാത്തത് പോലും ചിലപ്പോൾ ഫ്രണ്ട്സിനോട് പറയും. ഫ്രണ്ട്സിനോട് പോലും പറയാത്ത ചിലതുണ്ടാകും ഉള്ളിൽ. എനിക്കേ അറിയുള്ളൂ എല്ലാം എന്നും മഞ്ജു പിള്ള വ്യക്തമാക്കി. സുജിത്ത് വാസുദേവിന്റെ സിനിമോട്ടോ​ഗ്രഫി കരിയറിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. സുജിത്ത് ഒരു വലിയ ക്യാമറാമാനാകണമെന്ന് ഒരു കലാകാരിയെന്ന നിലയിൽ ഞാൻ ഒരുപാട് ആ​ഗ്രഹിച്ചതാണ്.

ഭാര്യയായിരുന്നപ്പോഴും ഒരുപാട് ആ​ഗ്രഹിക്കുകയും അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്തതാണ്. കുടുംബ ജീവിതത്തേക്കാൾ പ്രിയം സുജിത്തിന് സിനിമാ ജീവിതമായിരുന്നെന്നും മഞ്ജു പിള്ള പറയുന്നുണ്ട്. ആദ്യം ക്യാമറമാൻ, പിന്നെ ഭർത്താവ്, പിന്നെ അച്ഛൻ എന്നാണ് സുജിത്തിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നത്. ക്യാമറ എന്നത് പുള്ളിയുടെ ശ്വാസമാണ്. അത് വിട്ടിട്ട് ഒരും കളിയും സുജിത്തിന് ഇല്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി.