കൃഷ്ണകുമാറിന്റെ കുടുംബത്തിലുള്ളവരെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഭാര്യയും, മക്കളും യൂട്യൂബ് ചാനലുമായി ആക്ടീവാണ്. കുടുംബത്തിലെ വിശേഷങ്ങളും, കരിയറിലെ വിശേഷങ്ങളുമാണ് ഇവര്‍ പങ്കുവെക്കാറുള്ളത്. അപ്പൂപ്പന്റെ മരണവും, അതിന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇവര്‍ തുറന്നുപറഞ്ഞിരുന്നു. അമ്മൂമ്മയുമായി അമ്മയും മക്കളും അകല്‍ച്ചയിലാണ്. ഒസിഡി പ്രശ്‌നങ്ങളുള്ളതിനാല്‍ അമ്മൂമ്മയ്ക്ക് വീട്ടില്‍ ആരും വരുന്നതൊന്നും ഇഷ്ടമല്ല. ജോലിക്കാരോടും, ഹോംനഴ്‌സിനോടുമൊക്കെ വഴക്കിടാറുണ്ട്. വളരെയധികം പണിപ്പെട്ടാണ് ഓരോരുത്തരെ കൊണ്ടുവരുന്നത്. അതിനിടയില്‍ അമ്മൂമ്മ അവരെ വഴക്കിട്ട് ഓടിക്കും. അമ്മയേയും തന്നെയും അമ്മൂമ്മ ചീത്ത വിളിച്ചുവെന്നും, ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വരെ പറഞ്ഞിരുന്നുവെന്നും അഹാന വ്യക്തമാക്കിയിരുന്നു.

Advertisement

തന്‍വി നാട്ടിലെത്തിയതിന് പിന്നാലെ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് സിന്ധു കൃഷ്ണയെ പിന്തുണച്ച് അഹാന എത്തിയത്. ഇതേക്കുറിച്ച് പറയരുതെന്നൊക്കെ അച്ഛന്‍ പറഞ്ഞതാണ്. അമ്മയെ വളരെ മോശമായി പറയുന്നത് കേട്ടിരിക്കാനാവില്ലെന്നും, അതിനാലാണ് താന്‍ എല്ലാം പറയുന്നതെന്നുമായിരുന്നു അഹാന പറഞ്ഞത്. അമ്മൂമ്മയും, തന്‍വിയുമൊക്കെ അയച്ച മെസേജുകളും അഹാന കാണിച്ചിരുന്നു. ഈ വീഡിയോയും വിവാദമായിരുന്നു. തന്‍വിയുടെ വ്‌ളോഗിലൂടെയായി അഹാനയെക്കുറിച്ച് അമ്മൂമ്മയും സംസാരിച്ചിരുന്നു. തന്റെ പ്രായം പോലും പരിഗണിക്കാതെയാണ് അഹാന ഇടപെടാറുള്ളത്. എടീ എന്നും, വസന്തേ എന്നുമൊക്കെയാണ് വിളിക്കുന്നത്. അഹാനയുടെ മെസേജുകളും അവര്‍ വായിച്ചിരുന്നു.

Advertisement

ഇങ്ങനെയാണോ അമ്മൂമ്മയോട് പെരുമാറുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. പ്രായം പരിഗണിച്ചെങ്കിലും മാന്യമായി പെരുമാറാമായിരുന്നു. കുടുംബത്തിലെ കാര്യങ്ങള്‍ പുറംലോകത്തെ ആദ്യം അറിയിച്ചത് അഹാനയാണ്. വ്‌ളോഗിലൂടെ പറഞ്ഞതുകൊണ്ടാണ് ഇത്രയും വിവാദം നേരിടേണ്ടി വന്നത്. വീട്ടില്‍ നടക്കുന്ന കാര്യങ്ങളെന്തിനാണ് പുറംലോകത്തോട് പറയുന്നത്. തന്‍വിയുമായും, അമ്മൂമ്മയുമായും സംസാരിച്ച് പരിഹരിക്കേണ്ട വിഷയങ്ങളാണ് അതെല്ലാം എന്നായിരുന്നു ഭൂരിഭാഗം പേരും പറഞ്ഞത്. ഇപ്പോഴിതാ നാദിറയും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

അഹാനയുടെ കാര്യത്തില്‍ വളരെ മോശമാണ്. വീട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ അറിയണം എന്നുള്ളത് അഹാനയുടെ ആവശ്യമാണ്. അവരുടെ കുടുംബത്തിന് വാശിയുണ്ട്. കമന്റുകളൊന്നും ആദ്യത്തെ അനുഭവമല്ല അഹാനയ്ക്ക്. കമന്റുകള്‍ക്ക് മറുപടി കൊടുത്ത് ആ കുടുംബത്തിന്റെ ഫ്രെയിം നശിപ്പിച്ചു. ആ കുടുംബത്തിനൊരു സൗന്ദര്യം ഉണ്ടായിരുന്നു. അത് നശിപ്പിച്ചത് ആ മക്കള്‍ തന്നെയാണ്. ആ മുത്തശ്ശിക്ക് അവരുടേതായ പ്രശ്‌നങ്ങളും, പോരായ്മകളുമുണ്ട്. അത് മനസിലാക്കി പെരുമാറേണ്ടത് അഹാനയാണ്. അവര്‍ എജ്യുക്കേറ്റഡാണ്, അതിന്റെ നിലവാരം എങ്കിലും കാണിക്കണമായിരുന്നു.