അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് നിഷ സാരം​ഗ്. ഉപ്പും മുളകും എന്ന സിറ്റ് കോമാണ് നിഷ സാരം​ഗിന്റെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കുന്നത്. ഇന്ന് സിനിമകളിൽ നിഷയ്ക്ക് മികച്ച വേഷങ്ങൾ ലഭിക്കുന്നു. നിഷ സാരം​ഗിനെക്കുറിച്ച് നടിയുടെ മകൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Advertisement

ഞാൻ കുഞ്ഞിലേ തൊട്ട് അമ്മയെ ഇങ്ങനെയാണ് കാണുന്നത്. അമ്മ വരുമ്പോൾ എനിക്ക് അതിഥിയെ പോലെ ഫീൽ ചെയ്യും. ഇതാര് വിഐപിയോ എന്ന് ഞാൻ കരുതും. കാരണം അമ്മയ്ക്ക് തുടരെ വർക്കുകളായിരുന്നെന്ന് നിഷ സാരം​ഗിന്റെ മകൾ പറയുന്നു. ഇതേക്കുറിച്ച് നിഷ സാരം​ഗും സംസാരിച്ചു. അഭിനയ രം​ഗത്തേക്ക് വന്ന് രണ്ട് മൂന്ന് വർഷം കഴിഞ്ഞപ്പോൾ തിരക്കായി. സ്ഥലം മേടിച്ചു. വീട് വെക്കണമായിരുന്നു. അപ്പോൾ വിളിക്കുന്ന സീരിയലുകളെല്ലാം ചെയ്തു. വിളിക്കുന്ന സീരിയലുകളെല്ലാം അറ്റൻഡ് ചെയ്തു. ഒരേസമയം ഒമ്പത് സീരിയലുകളാണ് ചെയ്തത്. അതും എല്ലാ നല്ല ക്യാരക്ടറുകൾ.

Advertisement

വീട്ടിൽ വന്ന് നിൽക്കാൻ എനിക്ക് സമയമില്ല. മാസത്തിലൊരിക്കൽ ഇവരെ വന്ന് കണ്ടിട്ട് പിന്നെയും ഷൂട്ടിന് പോകും. എനിക്ക് ഇവരെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാകും. എനിക്കൊരു വീട് വെച്ചേ പറ്റുള്ളൂ. എന്റെ അവസ്ഥ അങ്ങനെയാണ്. ഇപ്പോൾ ഞാൻ വേദനിച്ചാലും നാളെ മക്കൾ സന്തോഷിക്കുമല്ലോ. അതിന് വേണ്ടിയുള്ള ഓട്ടമായിരുന്നു. പക്ഷെ ഇപ്പോഴും ഇവരതിന് പരാതി പറയും. അമ്മയല്ല ഞങ്ങളെ നോക്കിയത്. അമ്മമ്മയാണ് നോക്കിയത് എന്ന്. എന്നാൽ താൻ കാര്യമാക്കാറില്ല. പത്താം ക്ലാസിലെ സമയത്ത് ഞാനിവരെ ഹോസ്റ്റലിലാക്കി. കാരണം ആ പ്രായം ഏറ്റവും അപകടം പിടിച്ചതാണ്.

Advertisement

ആ സമയത്താണ് കുട്ടികൾക്ക് എല്ലാ പൊട്ടബുദ്ധിയും തോന്നുക. അതിനാലാണ് ഹോസ്റ്റലിലാക്കിയത്. അതുകൊണ്ട് അന്ന് മുതൽ ഇവർ തന്നെ സ്വന്തം മുറി വൃത്തിയാക്കും. സ്വന്തം വസ്ത്രങ്ങൾ കഴുകും. അവരുടേതായ എല്ലാ കാര്യങ്ങളും അവർ ചെയ്തോളുമെന്നും നിഷ സാരം​ഗ് പറയുന്നു. ഇപ്പോൾ ഉപ്പും മുളകിൽ നിഷ സാരം​ഗ് ഇല്ല. കരിയറിൽ പല തവണ നിഷ വിവാദത്തിലായിട്ടുണ്ട്. ഇതേക്കുറിച്ച് നടി ഈയടുത്ത് സംസാരിച്ചിരുന്നു.

എന്റെ ജീവിതം എന്റെ മാത്രം കെെകളിലാണ്. സിനിമാ രം​ഗവും ടെലിവിഷൻ രം​ഗവും ഒരുപോലെ കൊണ്ട് പോകുന്നു. ഇപ്പോഴും ഞാൻ ടെലിവിഷനിലുണ്ട്. അതിപ്പോൾ ടെലികാസ്റ്റിം​ഗ് ആരംഭിക്കുകയാണ്. സിനിമയിൽ ചെയ്യുന്നുണ്ട്. പഴയത് പോലെ തന്നെ ഇപ്പോഴും പോകുന്നു. ഒരെണ്ണത്തിൽ (ഉപ്പും മുളകും) ഇല്ല എന്ന് മാത്രമേയുള്ളൂ. ഞാൻ ജീവിച്ചത് തന്നെ മക്കൾക്ക് വേണ്ടിയാണ്. ഞാൻ ജീവിക്കുന്ന ഓരോ നിമിഷവും അവർക്ക് വേണ്ടി തന്നെയാണെന്നും നിഷ സാരം​ഗ് പറഞ്ഞു.