കഴിഞ്ഞ രണ്ട് ദിവസമായി പേളി മാണിക്ക് എതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താരം സ്വീകരിച്ച നിലപാട് തന്നെയായിരുന്നു കാരണം. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിലായിരുന്നു വിഷയത്തിൽ പേളി പ്രതികരിച്ചത്. എന്നാല്‍ പേളിയുടെ ഈ നയതന്ത്ര രീതിയിലുള്ള പോസ്റ്റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. താരത്തെ വിമർശിച്ചവരിൽ ഒരാൾ സംവിധായകൻ സിബി മലയിലിന്റെ മകൻ ജോയ് സിബി മലയിൽ ആയിരുന്നു.
പേളി വിഷയത്തിൽ സ്വീകരിച്ച നിലപാടിനെ കുറിച്ച് ജോയ് ഇട്ട പോസ്റ്റിൽ പ്രകോപിതയായി താരം പ്രതികരിച്ചു. സ്റ്റോറിയിലാണ് ജോയിയേയും അദ്ദേഹത്തിന്റെ പിതാവും മലയാള സിനിമയിലെ പേരുകേട്ട സംവിധായകരിൽ ഒരാളുമായ സിബി മലയിലെ പരിഹസിക്കുന്ന രീതിയിൽ പേളിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
പരാജയപ്പെട്ട സംവിധായകൻ എന്ന് പേളി മാണി സിബി മലയിലിനെ വിശേഷിപ്പിച്ചുവെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഹേയ് മമ്മാ ബെയർ.... ആ പരാജയപ്പെട്ട സിനിമാ സംവിധായകൻ എന്റെ അച്ഛനാണ്. ആരെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആദ്യം ഒന്ന് മനസിലാക്കി സംസാരിക്കൂ. ഏഴ് സ്ലൈഡുകൾ വായിക്കാൻ പോലും മടിയാണോ?. 5.7 മില്യൺ ഫോളോവേഴ്സിനോട് നിങ്ങളുടെ പകുതി വേവിച്ച നയതന്ത്ര പ്രസംഗം മുഴുവൻ വായിക്കണമെന്ന് പ്രതീക്ഷിക്കുന്ന നിങ്ങൾക്ക് ഏഴ് സ്ലൈഡുകൾ വായിക്കുന്നത് ഇത്ര വലിയ ബുദ്ധിമുട്ടായോ?. നിങ്ങൾ ഇത് വ്യക്തിപരമായ തലത്തിലേക്ക് കൊണ്ടുവന്നതുകൊണ്ടാണ് പറയുന്നത്. എന്നാൽ ഇനി കളി തുടങ്ങട്ടെ. ആ പരാജയപ്പെട്ട സിനിമാ സംവിധായകൻ നട്ടെല്ലില്ലാത്ത ഒരു മകനെ വളർത്തിയിട്ടില്ല. എന്നാൽ നിങ്ങളുടെ അച്ഛൻ ഒരു ഭീരുവിനെയാണ് വളർത്തിയത്. PS: അദ്ദേഹത്തിന്റെ പേര് സിബി മലയിലാണ്. ഇനി മുന്നോട്ട് വരൂ. നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യൂ എന്നാണ് പേളി കുറിച്ചത്. സിബി മലയിലിനെ പരിഹസിച്ചുള്ള പ്രതികരണം പേളിയുടെ ഭാഗത്ത് നിന്ന് വന്നുവെന്ന തരത്തിൽ പ്രചരിച്ചതോടെ സോഷ്യൽമീഡിയ ഇളകി. താൻ ചെയ്തതിന്റെ പ്രത്യാഘാതം എത്രയായിരിക്കുമെന്ന തിരിച്ചറിവ് വന്നതുകൊണ്ടാകണം പിന്നാലെ പേളി സ്റ്റോറി ഡിലീറ്റ് ചെയ്തു. എന്നാൽ ജോയ് സിബി മലയിൽ പേളിയുടെ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ട് സ്വന്തം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. പേളി ഒരോ ദിവസം കഴിയുന്തോറും കൂടുതൽ എക്സ്പോസ്ഡായിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രേക്ഷകർ ഈ പ്രതികരണം വന്നതോടെ കുറിച്ചത്. സിബി മലയിൽ ഒരു ഫെയിൽഡ് ഫിലിം മേക്കറാണെന്ന് പേളി മാണി. പേളിക്ക് പിള്ളേരെയും കളിപ്പിച്ച് ഇന്റർവ്യൂവും എടുത്ത് ക്യൂട്ട്നെസും കാണിച്ച് ഇരുന്നാൽ പോരെ. ഇതിപ്പോ ഇടം വലം തിരിയാൻ പറ്റാത്ത തരത്തിൽ വിമർശനവും പരിഹാസവും ലഭിക്കുന്ന തരത്തിലായി കാര്യങ്ങൾ. ഒറിജിനൽ നിലവാരം എക്സ്പോസ്ഡ് എന്നാണ് ഒരാൾ കുറിച്ചത്. കാര്യം പേളിയുടെ ഷോ മൊത്തം ചീപ്പ് പിആർ പരിപാടിയാണെങ്കിലും ഇമ്മാതിരി ഒരാളാണ് പേളിയെന്ന് കരുതിയില്ല. വെറുപ്പ് എന്നത് അറപ്പായി മാറി, മൂന്ന് ദേശീയ അവാർഡും അഞ്ച് സംസ്ഥാന അവാർഡും നേടിയ സിബി മലയലിനെ ഒരേ സമയം ക്രിട്ടിക്കലി അക്ലൈമ്ഡ് ആയിട്ടുള്ളതും ബോക്സോഫീസ് തൂക്കിയതുമായ പടങ്ങൾ ചെയ്തിട്ടുള്ള സിബി മലയലിനെ സദയവും തനിയാവർത്തനവും ഭരതവും കമലദളവും ആകാശദൂതും കിരീടവും ചെയ്ത സംവിധായകനെ ഹിസ് ഹൈനസ് അബ്ദുള്ളയും ആഗസ്റ്റ് ഒന്നും സമ്മർ ഇൻ ബത്ത്ലഹേമും ദശരഥവും പ്രണയവർണ്ണങ്ങളും ചെയ്ത സംവിധായകനെ... സിബി മലയിലിന്റെ ലെഗസിയുടെ രോമത്തിൽ തൊടാൻ ബിഗ്ബോസ് അവതാരത്തിന് അവരുടെ പത്ത് തലമുറയിലെ കണക്കെടുത്താൽ കഴിയില്ല. ഇനി കിട്ടുന്നതെല്ലാം വാങ്ങിക്കോളൂവെന്ന തരത്തിലാണ് പേളിക്ക് എതിരെ ഉയരുന്ന വിമർശനം.More Articles