തമിഴ് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റീഹാന ബീഗം. ടെലിവിഷൻ മേഖലയിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. സിനിമകളേക്കാൾ കൂടുതൽ ജനപ്രീതി നേടിയത് സീരിയലുകളിലൂടെയാണ്. ചില സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം ഒരു സൂപ്പർ താരത്തിൽ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയതാണ് ചർച്ചയാകുന്നത്. തന്റെ നമ്പർ ചോദിച്ച് വാങ്ങിയ നടൻ അതിരുവിട്ട് മെസേജുകൾ അയച്ചുവെന്നും എതിർത്തപ്പോൾ സിനിമാ അവസരം നഷ്ടമായിയെന്നുമാണ് കുറച്ച് നാളുകൾക്ക് മുമ്പ് നടി നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
റീഹാന പറഞ്ഞത് ഇങ്ങനെയാണ്... വലിയ താരങ്ങൾക്കൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. മൂന്ന് പടങ്ങളോളം ചെയ്തിട്ടുണ്ട്. സിനിമാ ഇന്റസ്ട്രിയിൽ ഇത്തരം താരങ്ങൾ സ്ത്രീകളായ ആർട്ടിസ്റ്റുകളെ യൂസ് ചെയ്യാൻ ശ്രമിക്കുമോയെന്ന് ചോദിച്ചാൽ അതേ എന്നാണ് എന്റെ ഉത്തരം.
കാരണം എനിക്ക് അനുഭവങ്ങളുണ്ട്. അതും വലിയൊരു നടനിൽ നിന്ന്. എല്ലാവരുടേയും ക്രഷാണ് അദ്ദേഹം. വൗ എന്ന പറയുന്ന തരത്തിൽ വളർന്ന് നിൽക്കുന്ന ഹീറോയാണ്. പേര് പറയാനോ ആദ്യത്തെ അക്ഷരം പറയാനോ ഞാൻ ഉദ്ദേശിക്കുന്നില്ല. അഭിനയത്തിന്റെ കാര്യത്തിൽ വട്ടപൂജ്യമായ അദ്ദേഹം എങ്ങനെ ഹീറോയായി എന്നത് എനിക്ക് അറിയില്ല. ഒരുപാട് ടേക്ക് എടുത്താണ് ഓരോ ഷോട്ടും ചെയ്യുന്നത്. ഒരുപാട് ഫാൻസുള്ള നടനാണ്. അദ്ദേഹത്തിനൊപ്പം മൂന്ന് ലൈൻ ഡയലോഗുള്ള ഒരു സീനാണ് എനിക്ക് അഭിനയിക്കാൻ കിട്ടിയത്. പൊതുവെ പ്രോമ്റ്റ് ഉപയോഗിക്കാറുള്ള ഞാൻ ആ സീൻ ചെയ്തപ്പോൾ മൂന്ന് ലൈനല്ലേയുള്ളുവെന്ന് കരുതി ഡയലോഗ് മനപാഠം പഠിച്ചു. ഷോട്ടിനുശേഷം എന്റെ അടുത്തേക്ക് വന്ന അദ്ദേഹം എന്റെ അഭിനയത്തേയും ഡയലോഗ് ഡെലിവറിയേയും ടാലന്റിനേയുമെല്ലാം ഒരുപാട് പുകഴ്ത്തി സംസാരിച്ചു. ഞാനും ഒറ്റ ടെയ്ക്കിൽ ഓക്കെയാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ നടക്കുന്നില്ല എന്നെല്ലാം അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് സിനിമകളിൽ അഭിനയിക്കാത്തത്?. നല്ല സ്മാർട്ടാണ് അഭിനയിക്കാനും അറിയാം. നിങ്ങളുടെ നമ്പർ തരൂവെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഓഫീസിൽ കൊടുത്തേക്കാമെന്നും അടുത്ത പ്രോജക്ടിൽ അവസരം തരാമെന്നുമെല്ലാം പറഞ്ഞു. ഇതെല്ലാം വിശ്വസിച്ച ഞാൻ നമ്പർ കൊടുത്തു. അൽപ്പ സമയത്തിനുശേഷം ആ നടനിൽ നിന്നും ഒരു മെസേജ് വന്നു. നിങ്ങൾ വളരെ സ്മാർട്ടാണ്. ഇങ്ങനൊരു പെൺകുട്ടിയെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഞാൻ ഇംപ്രസ്ഡായി. ഇങ്ങനൊരു പെൺകുട്ടിയെ കണ്ട് മുട്ടണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാൻ വിചാരിച്ചതുപോലൊരു പെൺകുട്ടിയാണ് നിങ്ങൾ എന്നെല്ലാം തുടങ്ങി നിരവധി മെസേജുകൾ വന്നു. ഉടനെ ഞാൻ അദ്ദേഹത്തോട് നോ പറഞ്ഞ് വിലക്കി. അതുകൊണ്ട് തന്നെ അതേ പ്രോജക്ടിൽ നിന്ന് എന്നെ നീക്കി. അടുത്ത ഷെഡ്യൂളിലേക്ക് അവർ എന്നെ വിളിച്ചില്ല. എങ്ങോട്ടാണ് അയാൾ പോകുന്നതെന്ന് മെസേജിൽ നിന്നും വ്യക്തമായിരുന്നു. അന്ന് എനിക്ക് മനസിലായി ആരെങ്കിലും അടുത്ത് കൂടാൻ ശ്രമിച്ചാൽ അകലം പാലിക്കണമെന്നുമാണ് റീഹാന പറഞ്ഞത്. നടിയുടെ വാക്കുകൾ വൈറലായതോടെ താരം പറഞ്ഞ സൂപ്പർ താരം വിജയ് സേതുപതിയാണെന്നാണ് ചില പ്രേക്ഷകർ കുറിച്ചത്. കാരണം ലേകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിൽ റീഹാനയും അഭിനയിച്ചിരുന്നു. ആ സിനിമയിൽ ഏറ്റവും ജനപ്രിയനായ പലരുടേയും ക്രഷായി മാറിയ താരമാണ് വിജയ് സേതുപതി. ഏറെ ആരാധകർ തെന്നിന്ത്യയിൽ നടനുണ്ട്. അതിനാലാണ് ആരാധകർ റീഹാന പറഞ്ഞ അടയാളങ്ങൾ വെച്ച് വിജയ് സേതുപതിയാണ് ആ നടനെന്ന നിഗമനത്തിലേക്ക് എത്തിയത്. റീഹാന പേര് തുറന്ന് പറയാത്ത പക്ഷം ഊഹാപോഹങ്ങളുടെ പേരിൽ ആരെയും കരിവാരിതേക്കാനും കഴിയില്ല.