രേണു സുധി അർബുദ ബാധിതയാണെന്ന് വെളിപ്പെടുത്തിയശേഷം അവർക്ക് എതിരെ ഉണ്ടായിരുന്ന വെറുപ്പും വിദ്വേഷ പ്രചാരണത്തിനും സോഷ്യൽമീഡിയയിൽ അൽപം കുറവ് സംഭവിച്ചിരുന്നു. അവരോട് ജനങ്ങൾക്ക് സഹാനുഭൂതിയും വർധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പഴയതിനേക്കാൾ പതിന്മടങ്ങായി രേണുവിന് എതിരെയുള്ള സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. അവർ പങ്കുവെക്കുന്ന ഓരോ വീഡിയോയും പോസ്റ്റും ചർച്ചയാവുകയാണ്.

Advertisement
Advertisement

എന്തിന് രേണുവിനെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി എത്തുന്ന സെലിബ്രിറ്റികൾ പോലും സൈബർ ബുള്ളിയിങ് ഏറ്റുവാങ്ങുകയാണ്. കുറച്ച് ​ദിവസം മുമ്പ് നടി സീമ ജി നായർ രേണുവിനെ സന്ദർശിച്ച് സഹായം നൽകിയിരുന്നു. രേണു ഐസിയുവിൽ ആയിരുന്നതിനാൽ നേരിട്ട് കാണാൻ സീമയ്ക്ക് കഴിഞ്ഞില്ല.

രേണുവിന്റെ കുടുംബത്തെ കണ്ട് കാര്യങ്ങൾ തിരക്കി മടങ്ങുകയാണ് ചെയ്തത്. അസുഖ കിടക്കയിൽ തന്നെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ വ്യക്തി എന്ന നിലയിൽ സീമയ്ക്ക് നന്ദി പറഞ്ഞ് രേണു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് വലിയ വിവാദമായി. രേണുവിനെ സീമ ഐസിയുവിൽ കയറി കണ്ട് ഫോട്ടോ എടുത്തുവെന്ന തരത്തിൽ വരെ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടു. ഇപ്പോഴിതാ തന്നോട് സ്നേഹവും സഹാനുഭൂതിയും പ്രകടപ്പിച്ചതിന്റെ പേരിൽ സീമ ജി നായർ ഏറ്റുവാങ്ങുന്ന സൈബർ ബുള്ളിയിങിന് എതിരെ പ്രതികരിക്കുകയാണിപ്പോൾ രേണു സുധി.

Advertisement

തന്നോട് വൈരാ​ഗ്യമുള്ളവർ അത് തന്നോട് തീർക്കണമെന്നും തന്നെ സ്നേഹിക്കുന്നവരെ വെറുതെ വിടണമെന്നും രേണു ആവശ്യപ്പെട്ടു. ഹലോ നമസ്കാരം രേണു സുധിയാണ്. ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് വന്നത്. എന്റെ ഒരു ഫ്രണ്ടായ അൻഷാദ് എന്ന പേരായ ഒരുവൻ ഒരു വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു.

ആ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇപ്പോഴാണ് അറിയുന്നത്. അയാൾ പറയുന്നതുപോലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ല. അതുപോലെ സീമ ജി നായർ ചേച്ചി ആശുപത്രിയിൽ വന്നു എന്നത് സത്യമാണ്. പക്ഷെ എന്നെ കാണാനായി ഐസിയുവിൽ കയറിയിട്ടില്ല. എന്നെ കണ്ടിട്ടുമില്ല. വീഡിയോ കോളിലാണ് എന്റെ ചേച്ചി എനിക്ക് സീമ ചേച്ചിയെ കാണിച്ച് തന്നത്.

Advertisement

അതുപോലെ ഞാൻ സോഷ്യൽമീഡിയയിൽ ഇട്ടത് സീമ ചേച്ചിക്കൊപ്പമുള്ള എഐ പിക്കാണ്. അത് കണ്ടാൽ ബുദ്ധിയുള്ളവർക്കും അല്ലാത്തവർക്കും എല്ലാം മനസിലാകും. ചേച്ചിയെ എനിക്ക് നേരിട്ട് കാണാൻ കഴിയാത്തതുകൊണ്ട് അങ്ങനൊരു പിക് എടുക്കാൻ പറ്റില്ല. അതുകൊണ്ട് എന്റെ സുഹൃത്തുക്കളോട് പറഞ്ഞ് എഐ വഴി ചെയ്യിപ്പിച്ച് എടുത്തതാണ് നിങ്ങൾ കണ്ട ഫോട്ടോ. എല്ലാവർക്കും കണ്ടാൽ അത് മനസിലാകുമല്ലോ.

ഐസിയുവിൽ കിടക്കുന്ന രോ​ഗികൾക്ക് ആശുപത്രി അധികൃതർ വെളുത്ത നിറത്തിലുള്ള ഒരു വസ്ത്രമാണ് ധരിക്കാൻ തരുന്നത്. മെഡിക്കൽ കോളേജിലെ കാര്യം എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. വിസിറ്റേഴ്സിനെ ആരെയും ഐസിയുവിൽ കയറ്റില്ല. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടാകുമ്പോൾ നഴ്സുമാർ ചേച്ചിയോട് പറയും അപ്പോൾ ചേച്ചി എന്നെ കാണാൻ വരും അത്രമാത്രം.‍

Advertisement

അതല്ലാതെ വേറൊന്നും സാധിക്കില്ല. അതുകൊണ്ട് എന്നെ വന്ന് കാണുന്നവരേയും സഹായം ചെയ്ത് തരുന്നവരേയും വെറുതെ ക്രൂശിക്കരുത്. കാൻസറിന്റെ ചികിത്സയിലാണ് എന്നതൊന്നും പരി​ഗണിക്കേണ്ട. നിങ്ങൾക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ വിരോധമുണ്ടെങ്കിൽ അവർ വന്ന് എന്നെ കൊല്ലുക. അല്ലെങ്കിൽ വിഷം തരിക അതും അല്ലെങ്കിൽ കുത്തി കൊല്ലുക.

കാൻസറായി മരിക്കാൻ എനിക്ക് പറ്റില്ല. ഇതുപോലെ എന്തെങ്കിലും ചെയ്യുക. അല്ലാതെ എന്നെ വെറുതെ ക്രൂശിക്കരുതെന്നും രേണു പറഞ്ഞു. രേണു ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് താരത്തിന്റെ സുഹൃത്തായ അൻഷാദ് പറഞ്ഞത്. അതുകൊണ്ട് തന്നെ രേണുവിന്റെ പുതിയ വിശദീകരണ വീ‍ഡിയോയ്ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു.