കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായത് മുൻ ബിഗ് ബോസ് താരവും ആർജെയുമായ ബിൻസിയുടെ സഹോദരി മരിയയുടെ ഒരു വീഡിയോയാണ്. തന്നെ ബിൻസി മർദ്ദിച്ചുവെന്നാണ് മരിയ വൈറൽ വീഡിയോയിൽ കരഞ്ഞുകൊണ്ട് പറഞ്ഞത്. ബിൻസിയുടെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു... കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്.
വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളു. എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല. അവൾ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലെ മുതൽ ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയിൽ കാണുന്ന സ്നേഹം മാത്രമേയുള്ളു.
എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ് എന്നാണ് സഹോദരി പറഞ്ഞത്. അൻസിഫ് മൂൺലൈറ്റ് മീഡിയ എന്ന ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ആ വീഡിയോ നീക്കം ചെയ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ ഇതുവരേയും ബിൻസിയോ മാതാപിതാക്കളോ പ്രതികരിച്ചിട്ടില്ല. മർദ്ദനമേറ്റതിന്റെ പാടുകളും കയ്യിൽ കടി കിട്ടിയ ഭാഗത്ത് ചുവന്ന പാട് വന്നതുമെല്ലാം മരിയ വീഡിയോയിൽ വ്യക്തമായി കാണിച്ചിരുന്നു. ഇപ്പോഴിതാ അൻസിഫ് വീഡിയോ നീക്കം ചെയ്തിന് പിന്നിലെ കാരണവും വിഷയത്തിൽ ബിൻസി നൽകിയ മറുപടിയും പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. യുട്യൂബറായ സാത്താൻ 321 ആണ് ബിൻസി വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്. ഞാൻ ബിൻസിയെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് തിരക്കിയിരുന്നു. മരിയ തന്നെ അൻസിഫിനെ വിളിച്ചാണ് ആ വീഡിയോ റിമൂവ് ചെയ്യിപ്പിച്ചത്. തമാശയ്ക്ക് ചെയ്തൊരു സംഭവമാണ്. കയ്യിൽ നിന്നും പാളിപ്പോയതാണ്. ഇതൊന്ന് റിമൂവാക്കാമോ എന്നാണ് അൻസിഫിനോട് ആ കുട്ടി ചോദിച്ചത്. അതുകൊണ്ടാണ് അൻസിഫ് ആ വീഡിയോ നീക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബിൻസിയോട് സംസാരിച്ചപ്പോൾ ബിൻസി പറഞ്ഞ ചില കാര്യങ്ങളുണ്ട്. അത് അതുപോലെ നിങ്ങളോട് ഞാൻ പറയാൻ പോവുകയാണ്. ബിൻസി പറഞ്ഞ വിശദീകരണം കേൾക്കുന്നവർക്ക് ഓക്കെയായിരിക്കുമോ കൺവിൻസ്ഡാകുമോ എന്നതൊന്നും അറിയില്ല. കോൾ റെക്കോർഡ് ചെയ്യരുതെന്ന് പറഞ്ഞതുകൊണ്ട് അത് ചെയ്തിട്ടില്ല. എന്താണ് വിഷയമെന്ന് എനിക്ക് അറിയില്ല. എന്താണെന്നത് അവളുടെ അടുത്ത് തന്നെ പോയി ചോദിക്കണം. വീട്ടിൽ ചെന്നിട്ട് ചോദിക്കണം. അവൾ അവിടെ കിടന്ന് ഭയങ്കര കരച്ചിലാണ്. അമ്മയും ചാച്ചനും നെഞ്ച് വേദനയെടുത്ത് ഇരിക്കുകയാണ്. ഈ വിഷയം പുറത്ത് വന്നശേഷം ഭയങ്കര സീനാണ് എന്നാണ് ബിൻസി പറഞ്ഞത്. ഞാൻ വിളിച്ചപ്പോൾ അവൾ എഫ്എമ്മിൽ ജോലിയിൽ ആയിരുന്നു. കയ്യിൽ കടിച്ചുവോയെന്ന് ചോദിച്ചപ്പോൾ വീട്ടിൽ പട്ടിയുണ്ട് അത് വല്ലതും കടിച്ചതാകും അവളെ എന്നാണ് ബിൻസി പറഞ്ഞത്. എന്തുകൊണ്ടാണ് മരിയ അങ്ങനൊരു വീഡിയോ ഇട്ടതെന്ന് അറിയില്ല. ചാച്ചനും അമ്മയും വൈറൽ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ മരിയ പറഞ്ഞത് തമാശയ്ക്ക് ഇട്ടതാണ് എന്നാണ് ബിൻസി എന്നോട് പറഞ്ഞത്. ബിൻസി പറഞ്ഞത് അതേപടി ഞാൻ നിങ്ങളോട് ഷെയർ ചെയ്തുവെന്ന് മാത്രമേയുള്ളുവെന്നും സാത്താൻ 321 പറഞ്ഞു. ബിൻസിയുടെ ഏക സഹോദരിയാണ് മരിയ. വിവാദങ്ങൾക്കുശേഷം ബിൻസിയും മാതാപിതാക്കളും പഴയതുപോലെ സോഷ്യൽമീഡിയയിൽ ആക്ടീവാണ്. എന്നാൽ മരിയ പിന്നീട് പോസ്റ്റോ സ്റ്റോറിയോ ഒന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല. കോളജ് വിദ്യാർത്ഥിനിയായ മരിയ എംസിയായും ഇടയ്ക്ക് ജോലി ചെയ്യാറുണ്ട്. ബിൻസിയെപ്പോലെ തന്നെ ഫോളോവേഴ്സുള്ള ഇൻഫ്ലൂവൻസറാണ് മരിയയും.More Articles