രേണുവിനെ അർബുദം സ്ഥിരീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ തന്നെ കിച്ചു അവരെ വിളിച്ചിരുന്നുവെന്ന് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. ഞാൻ ആദ്യമായി രേണുവിനെ വീഡിയോ കോൾ ചെയ്ത ദിവസം എന്നോട് രേണു കരഞ്ഞ് പറഞ്ഞ ഒരു കാര്യമുണ്ട്. കിച്ചുവിനോട് ഒന്ന് സംസാരിക്കണം സായ് എന്നതായിരുന്നു അത്. അവരുടെ ഫോൺ വെച്ചയുടൻ ഞാൻ കിച്ചുവിനെ വിളിച്ചു. സായ് ബ്രോ ഞാൻ അമ്മയെ കോൺടാക്ട് ചെയ്തിരുന്നു. പക്ഷെ അമ്മയെ ഫോണിൽ കിട്ടിയില്ല. അമ്മയുടെ ചേച്ചിയാണ് ഫോൺ എടുത്തത്. അതിനുശേഷം എനിക്ക് ഒരു വോയ്സ് മെസേജ് വന്നു. ആ വോയ്സ് മെസേജ് എനിക്ക് ഒരുപാട് സങ്കടം ഉണ്ടാക്കി. അതുകൊണ്ട് പിന്നീട് ഞാൻ അവരെ കോൺടാക്ട് ചെയ്യാൻ പോയില്ല. വീട്ടിൽ വന്ന് കാണട്ടേയെന്ന് ഞാൻ ചോ​ദിച്ചു.

Advertisement

ആശുപത്രിയിൽ വന്ന് കാണാൻ പറ്റില്ല. രേണു വീട്ടിലുള്ള ദിവസം പറയാമെന്ന് പറഞ്ഞു. അന്ന് ഞാൻ വീട്ടിൽ നിന്നും ആളെയും കൂട്ടി പോകാമെന്നാണ് കിച്ചു എന്നോട് രേണുവിന് കാൻസറാണെന്ന് സ്ഥിരീകരിച്ച സമയത്ത് പറഞ്ഞത്. ചിലപ്പോൾ കിച്ചു വിളിച്ചത് രേണു അറിഞ്ഞ് കാണില്ല. രോ​ഗാവസ്ഥയിൽ കിടക്കുന്നൊരാൾ മകൻ വിളിച്ചോ ഇല്ലയോ എന്നത് അറിയണമെന്നില്ലല്ലോ. അതിന്റെ സങ്കടത്തിലാകും കിച്ചു കാണാൻ വന്നില്ലെന്ന പരാതി രേണു പറഞ്ഞത്. കീമോയ്ക്ക് പോകും മുമ്പാണ് കിച്ചുവിനെ കാണണമെന്ന് ആ​ഗ്രഹം പ്രകടിപ്പിച്ച് രേണു വീഡിയോ ഇട്ടത്.