നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയ വിസ്മയ മോ​ഹൻലാലിനെ പ്രശംസിച്ചവർ ഏറെയാണ്. എന്നാൽ വിസ്മയെ എതിർത്തും നിരവധി പേർ രം​ഗത്ത് വന്നു. മേജർ രവി വിസ്മയയുടെ പ്രതിഷേധത്തിനെതിരെ രം​ഗത്ത് വന്നു. ഇപ്പോഴിതാ മേജർ രവിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisement
Advertisement

മോഹൻലാലിനൊന്നും നാണമില്ല. സത്യം പറഞ്ഞാൽ മോഹൻലാലിന് സുരേഷ് കുമാറിനെ പോലെ ഒരാളെയും വേണ്ട. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ മതി. മേജർ ഇന്ന് വിസ്മയയെ തിരുത്തുന്നു. വിദേശത്ത് പോയി പഠിച്ചത് കൊണ്ട് വിസ്മയയുടെ തലയിൽ ആൾ താമസമില്ല, രാജ്യ താൽപര്യത്തിന് എതിര് എന്ന് പറയുന്നു. രാജ്യത്തിന്റെ അഖണ്ഡതയും രാജ്യ താൽപര്യവും നീയൊക്കെ പറഞ്ഞ് തന്നിട്ടാണോ ഞങ്ങളൊക്കെ പഠിക്കേണ്ടത്.

മിസ്റ്റർ മോഹൻലാൽ, നിങ്ങൾ വീണ്ടും മേജർ രവിയുടെ സിനിമ ചെയ്യാൻ പോകുന്നെന്ന് ഞാനറിഞ്ഞു. അങ്ങനെ ചെയ്താൽ ആന്റണി അന്ന് മോഹൻലാലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. പരസ്യമായി വിസ്മയക്കെതിരെ വാചകമടിക്കുന്ന മേജർ. രാജ്യ സ്നേഹം ഇവന്റെയൊക്കെ കുടുംബവകയാണോ. നമ്മൾ ജനിച്ച് വളർന്ന നാടിനോട് നമുക്ക് സ്നേഹമില്ലേ. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്തവർ ഭരിക്കുമ്പോൾ മാത്രമാണോ രാജ്യസ്നേഹം. പറഞ്ഞാൽ കൂടിപ്പോകും.

Advertisement

വിസ്മയ അഭിനയിച്ച സിനിമ തല്ലിപ്പൊളി പട‌മായാലും കേരളത്തിലെ യുവജനസംഘടനകൾ ഒറ്റക്കെട്ടായി നിന്ന് ആ പടം വിജയിപ്പിക്കണം. ആന്റണിക്ക് കാശുണ്ടാക്കാനാല്ല ഞാനിത് പറയുന്നത്. മോഹൻലാലിനോ ഈ രാജ്യത്ത് എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാത്ത പ്രണവിന് പോലുമില്ലാത്ത ആർജവം വിസ്മയയെ പോലെ ഒരു കുട്ടി കാണിച്ചെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.