അടുത്തിടെയായി യുട്യൂബ് വ്ലോഗുകളും റീലുകളും എല്ലാമായി സജീവമാണ് നടി മഞ്ജു പിള്ളയുടേയും സുജിത്ത് വാസുദേവിന്റെയും ഏക മകൾ ദയ സുജിത്ത്. മറ്റ് താരങ്ങളുടെ മക്കളിൽ നിന്നും വളരെ വ്യത്യസ്തയാണ് ദയ. അതിനാൽ തന്നെയാണ് മറ്റൊരു താര പുത്രനും താര പുത്രിക്കും ലഭിക്കാത്ത സ്നേഹവും സ്വീകാര്യതയും ദയയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് ലഭിച്ചതും.
താര കുടുംബാംഗമെന്ന ജാഡയോ താൻ എന്തൊക്കെയോ ആണെന്ന് കാണിക്കാനുള്ള ശ്രമമോ കൃത്രിമമായ സംസാരമോ ഒന്നും ദയയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ല. ഫാഷൻ മേഖലയോട് താൽപര്യമുള്ള ദയ ഉപരി പഠനം പൂർത്തിയാക്കിയത് ഇറ്റലിയിൽ നിന്നാണ്. സൂപ്പർ മോഡലുകളെ പോലെ ഗ്ലാമറസ് ലുക്കിൽ നടത്തിയ ദയയുട ഫോട്ടോഷൂട്ടുകൾ പലപ്പോഴായി വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരപുത്രി പങ്കിട്ട റീലിനെ വിമർശിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. പുതിയ റീൽ കണ്ടപ്പോൾ വസ്ത്ര സ്വാതന്ത്ര്യത്തെ ദയ ദുരൂപയോഗം ചെയ്തതായി തോന്നിയന്ന് ഷെഫീന പറഞ്ഞു. വീഡിയോയിൽ ഉടനീളം ഷെഫീന ദയയെ നിശിതമായി വിമർശിക്കുന്നുണ്ട്. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം. അത് കണ്ട് മിണ്ടാതിരിക്കുന്ന അമ്മമാർ. മഞ്ജു പിള്ളയുടെ മകളെ കുറിച്ചാണ് ഇന്ന് ഞാൻ പറയാൻ പോകുന്നത്. ആകെ ഒരു മകളല്ലേയുള്ളു. അതിന് അൽപം മര്യാദ പറഞ്ഞ് കൊടുത്തൂടേ എന്നാണ് മഞ്ജു പിള്ളയോട് എനിക്ക് ചോദിക്കാനുള്ളത്. മകളെ കയറൂരി വിട്ടിരിക്കുകയാണോ?. ഇപ്പോഴത്തെ ജനറേഷനിലെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഇതൊക്കെയാണ് സ്വാതന്ത്ര്യം എന്ന് നിങ്ങളെ ആരാണ് പഠിപ്പിച്ചത്. ഞാൻ ഈ പറയുന്നത് തള്ള വൈബായി നിങ്ങൾക്ക് തോന്നുമായിരിക്കും. മോഡേൺ ആണെന്ന് കാണിക്കാൻ വേണ്ടി മകളെ എന്താണ് മഞ്ജു പിള്ളയും സുജിത്തും ഫീഡ് ചെയ്തതെന്ന് മനസിലാകുന്നില്ല. മുമ്പ് ഈ കുട്ടി ഓട്ടോറിക്ഷയിൽ നൈറ്റിയിട്ട് യാത്ര ചെയ്യുന്നത് കണ്ട് ചിരിക്കുകയും ലൈക്ക് അടിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്രത്തിനെ എന്തിനാണ് വക്രീകരിക്കുന്നത്. ഇന്ന് സാമൂഹിക വ്യവസ്ഥയിൽ സ്ത്രീ ഒരു മെറ്റീരിയൽ മാത്രമാണ്. എത്ര പറഞ്ഞാലും നിങ്ങൾക്കൊന്നും ഇത‍് മനസിലാകാത്തത് എന്താണ്. ഈ കാണിക്കുന്നതാണോ ഫെമിനിസം? ഇതാണോ സ്വാതന്ത്ര്യം?. മഞ്ജു പിള്ള മകളുടെ പ്രവൃത്തികൾ കാണുന്നില്ലേ?. ഇതൊന്നും ഫാഷനല്ല. തനിക്ക് വന്ന കമന്റ്സുകളോടും ദയ പ്രതികരിച്ച് കണ്ടിരുന്നു. മോഡേണിസം തലയിൽ കയറിയതായാണ് തോന്നിയത്. മറ്റുള്ളവർക്ക് അരോചകമാകാതിരിക്കും വരെ വസ്ത്രം സ്വാതന്ത്ര്യമാണ്. അരോചകമായ താരത്തിൽ ആരെങ്കിലും വസ്ത്രധാരണം നടത്തിയാൽ അത് പബ്ലിക്ക് ന്യൂയിസൻസാണ്. സ്ത്രീകളെ അപമാനിക്കുന്നതുപോലെ തോന്നി ദയയുടെ വസ്ത്രധാരണം കണ്ടപ്പോൾ തോന്നിയത്. ജനറേഷൻ ഗ്യാപ്പെന്ന് പറഞ്ഞ് ആരും വരരുത്. ആണുങ്ങളെ എല്ലാവരും കുറ്റം പറയുന്നത് കാണാം. വസ്ത്രധാരണം മര്യാദയ്ക്ക് ആക്കിയാൽ പോരേ?. ഇത്തരം കോലം കെട്ടുന്നതിന് പബ്ലിക്ക് ന്യൂയിസൻസിന് കേസ് എടുക്കണം. ഒരു പാവാടയിടാൻ പോലും ബുദ്ധിമുട്ട് അനുഭവിച്ച സ്ത്രീകളുണ്ടായിരുന്ന നാടാണ്. ഫെമിനിസമെന്നാൽ ചുംബന സമരവും വസ്ത്രത്തിന്റെ ഇറക്കം ദയയുടെ പുതിയ ട്രാൻസിഷൻ റീലാണ് ചർച്ചയ്ക്ക് വഴിവെച്ചത്. ഇൻസ്റ്റഗ്രാമിൽ ദയയുടെ ഗ്ലാമർ വസ്ത്രധാരണത്തെയും ഫാഷൻ സെൻസിനേയും ആളുകൾ പ്രശംസിച്ചുവെങ്കിലും യുട്യൂബിൽ ഷോർട്സായി വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വേറെ പെൺപിള്ളേരാണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ കമന്റ് ബോക്സിൽ അഭിഷേകം ആയിരുന്നേനെ എന്നും ചിലർ കുറിച്ചു.
കുറയ്ക്കുന്നതുമല്ലെന്നും ഷെഫീന പറഞ്ഞു.More Articles