പതിവില്‍ നിന്നും വ്യത്യസ്തമായി കുടുംബ പ്രശ്‌നങ്ങളിലൂടെയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് അഹാന കൃഷ്ണ. അമ്മയുടെ അനിയത്തിയുടെ മകളായ തന്‍വിയുടെ വ്‌ളോഗിന് മറുപടിയായി വീഡിയോ ചെയ്തതോടെയായിരുന്നു അഹാനയും വാര്‍ത്തകളില്‍ നിറഞ്ഞത്. അപ്പൂപ്പന്റെ മരണത്തോടെ താന്‍ ഒറ്റപ്പെട്ടുവെന്നും, വിളിക്കാന്‍ പോലും ആരുമില്ലെന്നുമായിരുന്നു അമ്മൂമ്മ തന്‍വിയോട് പറഞ്ഞത്. മക്കളേ നീ നാട്ടിലേക്ക് വരണമെന്ന് അപ്പൂപ്പനും, അമ്മൂമ്മയും നേരത്തെ മുതലേ പറയുന്നുണ്ടായിരുന്നു. രണ്ടുപേരും ഒന്നിച്ചല്ലേ, കുറച്ച് കഴിഞ്ഞ് വരാമെന്നായിരുന്നു തന്‍വി പറഞ്ഞത്. അപ്രതീക്ഷിതമായി അപ്പൂപ്പന്റെ വിയോഗവും, അമ്മൂമ്മയുടെ ഒറ്റപ്പെടലും, നിരന്തരമായി വരാന്‍ പറഞ്ഞ് വിളിക്കുകയും ചെയ്തതോടെയായിരുന്നു തന്‍വി നാട്ടിലേക്കെത്തിയത്. വ്‌ളോഗിലൂടെയായി ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു.

Advertisement

തന്‍വിയുടെ വീഡിയോ വൈറലായതോടെയായിരുന്നു സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. അച്ഛനെ നോക്കിയത് പോലെ അമ്മയെ നോക്കുന്നില്ലേ. അമ്മയുടെ കാര്യങ്ങളൊന്നും പറയാറില്ലല്ലോ എന്നുള്ള ചോദ്യങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അമ്മയോ, ഞങ്ങളോ അമ്മൂമ്മയുടെ അടുത്തേക്ക് പോവാത്തതിന് കാരണമുണ്ട്. നിങ്ങളാരും വിചാരിക്കുന്നത് പോലെയല്ല ആ സ്ത്രീ എന്നായിരുന്നു അഹാന പറഞ്ഞത്. ഹോംനഴ്‌സുമായും, ജോലിക്കാരുമൊക്കെയായി വഴക്കടിക്കാറുണ്ട്. അപ്പൂപ്പനും സൈ്വര്യം കൊടുത്തിട്ടില്ല. അവരോടൊപ്പം അഡ്ജസ്റ്റ് ചെയ്യാനാവില്ലെന്ന് അവിടേക്ക് വന്നവരെല്ലാം ഒരുപോലെ പറഞ്ഞതാണ്. ഒസിഡി പ്രശ്‌നങ്ങളും അമ്മൂമ്മയ്ക്കുണ്ട്. വീടൊന്നും ക്ലീന്‍ ചെയ്യാന്‍ നമ്മളെ സമ്മതിക്കത്തില്ല. അയ്യോ, എന്റെ ആ ഡബ്ബ പോയി, ഇതു പോയി എന്നൊക്കെ പറഞ്ഞ് വഴക്കിടും എന്നും അഹാന പറഞ്ഞിരുന്നു.

Advertisement

Photo Credit:

തന്‍വിയുടെ അമ്മയെക്കുറിച്ചും, അമ്മൂമ്മയുടെ സ്വഭാവത്തെക്കുറിച്ചുമൊക്കെ അഹാന തുറന്നടിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അമ്മൂമ്മ തന്നെ അഹാനയെക്കുറിച്ച് സംസാരിച്ചത്. അഹാന തനിക്ക് അയച്ച മെസേജുകളും അവര്‍ കാണിച്ചിരുന്നു. എടീ വസന്തേ, അവളേ, ഇവളേ എന്നാണ് വിളിക്കുന്നത്. തെറി വരെ വിളിക്കാറുണ്ട്. ഇടയ്ക്ക് അടിക്കാന്‍ വന്നിരുന്നു. ഇങ്ങോട്ട് തെറി വിളിച്ചപ്പോഴാണ് താന്‍ അങ്ങോട്ടും വിളിച്ചത്. അമ്മു മാത്രമാണ് തന്നോട് മോശമായി പെരുമാറിയത്. വേറെയാരും ചീത്ത പറയാറില്ല. അപ്പൂപ്പന് ഫ്രൂട്ട്‌സൊക്കെ കൊടുത്ത് വിടുമ്പോള്‍ അമ്മൂമ്മയ്ക്ക് കൊടുക്കരുതെന്ന് ഹോംനഴ്‌സിനോട് പറഞ്ഞ് വിടാറുണ്ട്. അമ്മു ചേച്ചി ഇങ്ങനെ പറഞ്ഞുവെന്ന് അവര്‍ തന്നോട് പറയാറുള്ളതായും അമ്മൂമ്മ വ്യക്തമാക്കിയിരുന്നു.

Advertisement

അഹാന തന്നെയാണോ ഇത്, ഇങ്ങനെയാണോ അമ്മൂമ്മയോട് പെരുമാറുന്നത്. പ്രായം കൂടുന്തോറും ആളുകളുടെ സ്വഭാവത്തില്‍ മാറ്റം വരും. ചിലര്‍ വല്ലാതെ ബുദ്ധിമുട്ടിപ്പിച്ചേക്കും. എന്നാലും പ്രായം കണക്കിലെടുത്തെങ്കിലും അവരോട് നന്നായി പെരുമാറേണ്ടതല്ലേ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. വീഡിയോ വൈറലായതോടെയായിരുന്നു തന്‍വിയുമായി കോംപ്രമൈസ് ടോക്കിന് ശ്രമിച്ചതും, രണ്ടുപേരും വീഡിയോ ഡിലീറ്റ് ചെയ്തതും. അഹാനയായിരുന്നു കുടുംബ പ്രശ്‌നങ്ങള്‍ ആദ്യം സംസാരിച്ചത്. താനും കുടുംബവും നാട്ടിലേക്ക് വരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാത്രമാണ് തന്‍വി സംസാരിച്ചത്. ആരേയും മോശക്കാരാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.

സിന്ധു കൃഷ്ണയായിരുന്നു ഇതേക്കുറിച്ച് പ്രതികരിക്കേണ്ടിയിരുന്നത് എന്നുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി അഹാനയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് സിന്ധു. നീ മോശമായൊന്നും ചെയ്തിട്ടില്ല. ലോകത്തിനും നിന്റെ ചുറ്റുമുള്ളവര്‍ക്കും അതറിയാം. വിമര്‍ശിക്കുന്നവര്‍ എന്ത് വേണമെങ്കിലും പറയട്ടെ. പേഴ്‌സണല്‍ ലാഭത്തിനായി എന്നെ ഉപയോഗിക്കുന്നവരില്‍ നിന്നും, എന്നെ രക്ഷിക്കാന്‍ ശ്രമിച്ചത് കൊണ്ടാണല്ലോ നിനക്ക് ഇത്രയും നെഗറ്റീവ് കേള്‍ക്കേണ്ടി വന്നത്. സോറി അമ്മൂ, എന്നുമായിരുന്നു സിന്ധു കൃഷ്ണ കുറിച്ചത്.