നീണ്ട ഇടവേളയ്ക്ക് ശേഷമായി ഹോം വ്‌ളോഗുമായെത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. വീട്ടിലെ വിശേഷങ്ങളും, ജിമ്മില്‍ പോയതും, ഓമിയോടൊപ്പമുള്ള നിമിഷങ്ങളുമൊക്കെയായിരുന്നു പുതിയ വീഡിയോയില്‍. തന്‍വിയുടെയും, അഹാനയുടെയും വിവാദ വീഡിയോയ്ക്ക് ശേഷമായാണ് സിന്ധു കൃഷ്ണ വ്‌ളോഗുമായി എത്തിയിട്ടുള്ളത്.കഴിഞ്ഞ രണ്ടുമൂന്നാഴ്ച അത്ര നല്ല അവസ്ഥയിലായിരുന്നില്ല. സംഭവിക്കാന്‍ പാടില്ലായിരുന്നു പലതും. ഒന്നും നമ്മുടെ കൈയ്യിലല്ലോ. ഒരുപക്ഷേ, നമ്മള്‍ പറഞ്ഞാല്‍ ചെയ്യുന്ന പോലത്തെ സിറ്റുവേഷനല്ലായിരുന്നു. ഒരുപാട് വിശദീകരണമോ, ഞങ്ങളുടെ ഭാഗത്തെക്കുറിച്ച് പറയാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ പിടിച്ച് കൊണ്ടിരിക്കുന്ന മൊബൈലിനകത്ത് ഇതെല്ലാം പ്രൂവ് ചെയ്യാനുള്ള എല്ലാ തെളിവുമുണ്ട്. അത് ഞാന്‍ ഒരിക്കലും ചെയ്യുന്നില്ല.
പേഴ്‌സണലി, നമ്മളുമായുള്ള കണക്ഷനുള്ളവരും, സുഹൃത്തുക്കള്‍ക്കും എല്ലാം അറിയാം. ഒരു ദിവസത്തെ കാര്യമല്ല ഇതൊന്നും. എന്നെയും, എന്റെ കുഞ്ഞുങ്ങളേയും അറിയാവുന്നവര്‍ക്ക് എല്ലാം സംഭവങ്ങളും അറിയാം. പബ്ലിക്ക് നമ്മളെ ജഡ്ജ് ചെയ്യുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നമ്മള്‍ ചെയ്തതും, നമ്മുടെ ഫീലിംഗ്‌സുമൊക്കെയാണ് പ്രധാനപ്പെട്ടത്. പേരന്‍സിന് വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്തു എന്നത് ലിസ്റ്റിട്ട് പറയേണ്ട കാര്യമൊന്നുമില്ല. ആരേയും കാണിക്കാന്‍ വേണ്ടി ചെയ്തതല്ല ഒന്നും.
20 പ്രാവശ്യം അവരുടെ കൂടെ പോയെങ്കില്‍ ഒരു തവണയായിരിക്കും ഞാന്‍ വീഡിയോയിലൂടെ കാണിക്കുന്നത്. പക്കപക്ക ഡെയ്‌ലി നടക്കുന്നതൊന്നുമല്ല ഞാന്‍ കാണിക്കാറുള്ളത്. ഡാഡിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ടായിരുന്നു എന്റെ മനസില്‍. ഒന്ന് മറ്റൊന്നിന് ഫേവറബിളല്ലാത്ത തരത്തിലുള്ള മരുന്നുകളായിരുന്നു കഴിച്ചിരുന്നത്. കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യതയുണ്ടായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് വൈകുന്നേരം നടത്തിയ ടെസ്റ്റിലും ഓക്കെയായിരുന്നു എല്ലാം. വീഡിയോയിലൂടെ കാണിച്ചതൊന്നുമല്ല എന്റെ ലൈഫ്. ഒരു ദിവസം തുടങ്ങുന്നത് തന്നെ പേരന്‍സിന്റെ കാര്യങ്ങള്‍ ചാര്‍ട്ട് ചെയ്താണ്.
ഇവിടെ ഞാനാണ് അവസാനമായി യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കുമൊക്കെയുണ്ടല്ലോ, അതിനിടയില്‍ യൂട്യൂബ് ചാനല്‍ എന്തിനാണ്. അതില്‍ വീഡിയോ ഒക്കെയല്ലേ ഇടുന്നത്. ഞാന്‍ എന്ത് ഇടാനാണ് എന്നൊക്കെയായിരുന്നു എന്റെ സംശയം. നിങ്ങളൊക്കെ വീഡിയോ ഇട് എന്നായിരുന്നു ഞാന്‍ പിള്ളേരോട് പറഞ്ഞത്. അതിനിടയില്‍ കിച്ചുവാണ് എന്നോട് നീ എന്തെങ്കിലും തുടങ്ങ് എന്ന് നിര്‍ബന്ധം പറഞ്ഞത്. നിനക്കൊരുപാട് കാര്യങ്ങള്‍ സംസാരിക്കാനൊക്കെയില്ലേ. കുക്കിംഗോ അങ്ങനെ എന്തെങ്കിലും ഇട്. ഇതിലൂടെ പൈസയൊക്കെ കിട്ടുന്നതല്ലേ എന്നും പറഞ്ഞിരുന്നു. മോണിറ്റസൈഷനോ, പൈസ കിട്ടുന്നതോ ഒന്നും ആദ്യം അറിയില്ലായിരുന്നു.
അഹാനയാണ് ആദ്യം തുടങ്ങിയത്. പിന്നെ ഓസിയും ഇഷാനിയും കിച്ചുവും ഹന്‍സുവും. ഒടുവിലാണ് ഞാന്‍ തുടങ്ങിയത്. പ്ലേ ബട്ടണൊക്കെ അടുപ്പിച്ചാണ് എല്ലാവര്‍ക്കും കിട്ടിയത്. വരുമാനം വന്ന് തുടങ്ങിയപ്പോള്‍ അത് പേരന്‍സിന് വേണ്ടി ചെലവാക്കാമെന്നായിരുന്നു ഞാന്‍ തീരുമാനിച്ചത്. 2021 ലാണെന്ന് തോന്നുന്നു എനിക്ക് പേയ്‌മെന്‍് കിട്ടിത്തുടങ്ങിയത്. അതുവരെയും പേരന്‍സിന് വേണ്ടി ചെയ്തിരുന്ന ഹെല്‍പൊക്കെ ഞങ്ങളുടെ കമ്പനിയിലെയോ, കിച്ചു തരുന്നതോ, പിള്ളേര്‍ക്ക് വെച്ചതോ ഒക്കെയാവും. ഇവിടെ ഇത്രയും ചെലവ് വരുമ്പോള്‍ അവര്‍ക്കായും കൂടുതല്‍ ഹെല്‍പ് വേണ്ടി വരുമ്പോള്‍ അങ്ങനെ ഞാന്‍ ചിന്തിച്ച് പോവാറുണ്ട്. എന്തിനാണ് അവര്‍ക്ക് വേണ്ടി ഇത്ര കൂടുതല്‍ പൈസ ചെലവാക്കുന്നതെന്ന് മക്കളോ, കിച്ചുവോ എന്നോട് ചോദിച്ചിട്ടില്ല. പക്ഷേ, എനിക്കെപ്പോഴുമൊരു ഗില്‍റ്റുണ്ടായിരുന്നു.
ഞാനായിട്ട് സമ്പാദിച്ച് തുടങ്ങിയപ്പോള്‍ എനിക്ക് ഫ്രീഡമായിരുന്നു. അവര്‍ക്ക് വേണ്ടി ഇത്ര ചെലവാക്കി എന്ന് ആരോടും പറയേണ്ടതില്ലല്ലോ. ഉള്ളില്‍ ഗില്‍റ്റി ഫീലും വരില്ലല്ലോ. യൂട്യൂബ് ചാനല്‍ തുടങ്ങാനുണ്ടായ കാരണങ്ങളിലൊന്നും ഇതാണ്. അവരുടെ കാര്യങ്ങളെല്ലാം ചെയ്തത് സന്തോഷത്തോടെയാണ്. വലിയൊരു അമൗണ്ട് വരുമ്പോള്‍ ഞാന്‍ പിള്ളേരോട് പറയാറുണ്ട്. അവരെല്ലാം തരാറുമുണ്ട്. കുറേ തെറ്റിദ്ധാരണകളുണ്ട്. അതേക്കുറിച്ച് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് പലരുടെയും വീഡിയോയിലൂടെയായി ഓരോന്നായി ചോദിച്ച് വരും. അമ്മയെ കാണാന്‍ പോവുന്നില്ലേ, അമ്മയെന്താണ് വീട്ടിലേക്ക് വരാത്തത് എന്നൊക്കെ ഇനിയാരും എന്നോട് ചോദിക്കില്ലല്ലോ. എന്നും ഒരു പീസ് ലവറായിരുന്നു ഞാന്‍. അത് കിട്ടാതെ വരുമ്പോള്‍ മാറി നില്‍ക്കുകയും, സൈലന്റാവുകയും ചെയ്യുന്ന ആളാണ് ഞാന്‍ എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.
More Articles
- ലെസ്ബിയനാണോ! ആ ചോദ്യം ഇനി വേണ്ട! അവര്‍ കല്യാണം കഴിച്ചു! ആറ് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു
- ആവശ്യമുള്ളപ്പോള്‍ കൂടെ നിന്നില്ല! വന്നില്ലെന്ന് മകളും പറഞ്ഞു! പൊന്നുവിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി
- തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ! പക്ഷേ, ആളെ കിട്ടിയില്ല! സെന്റിമെന്‍സ് മാര്‍ക്കറ്റ് ചെയ്യാറില്ല: ഇന്ദുലേഖ
- ഇത് ശരിയാവില്ല! നടത്തരുതെന്ന് പറഞ്ഞു! വിവാദമായ പ്രണയ വിവാഹം! അന്ന് അനുഭവിച്ചതിനെക്കുറിച്ച് ഇന്ദുലേഖ
- ഡിപ്രഷനിലായിരുന്നപ്പോള് 12 ഗുളിക കഴിച്ചിരുന്നു! ആ കേസ് ഇനി ഫോളോ ചെയ്യുന്നില്ല! നിര്‍ത്തി! കാരണം പറഞ്ഞ് ജസീല
- എന്നെ നോക്കാന്‍ ആളില്ല! വൃദ്ധസദനത്തിലാക്ക്! അമ്മയുടെ അവസ്ഥ കണ്ടുനില്ക്കാനാവുന്നില്ലെന്ന് ദീപ്തി