വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് സൗാഗ്യ വെങ്കിടേഷ്. ഇഞ്ചക്ഷനിലൂടെയായി 16 കിലോ ആയിരുന്നു അവര്‍ കുറച്ചത്. ആഗ്രഹിച്ചത് പോലെയുള്ള മാറ്റമാണ് ഇപ്പോഴത്തേത്. കൃത്യമായ ഭക്ഷണവും, വര്‍ക്കൗട്ടുമുണ്ട്. ഡേ ഇന്‍ മൈ ലൈഫ് വീഡിയോ ചെയ്യുന്നതിനിടയിലായിരുന്നു താന്‍ ഇഞ്ചക്ഷന്‍ എടുത്തതിനെക്കുറിച്ച് സൗഭാഗ്യ വിശദമായി സംസാരിച്ചത്. വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്തതിന് ശേഷമായി അര്‍ജുനെയും, മോളെയും കൂട്ടിയായിരുന്നു ജിമ്മിലേക്ക് പോയത്. നെഗറ്റീവ് പറയുന്നതൊന്നും മൈന്‍ഡ് ചെയ്യണ്ട. പോയി പണി നോക്കാന്‍ പറയൂ എന്നായിരുന്നു ആരാധകര്‍ സൗഭാഗ്യയോട് പറഞ്ഞത്.

Advertisement

നേരത്തെ അര്‍ജുനെ ചേട്ടാ എന്നല്ലേ വിളിച്ചോണ്ടിരുന്നത് എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. അയിന്, അദ്ദേഹം എന്റെ ലവറും, ബോയ് ഫ്രണ്ടും, ഭര്‍ത്താവുമാണ്. എന്റേതാണ് അദ്ദേഹം. ഞാന്‍ ഒത്തിരി പേരുകള്‍ വിളിക്കാറുണ്ട്. അതില്‍ അദ്ദേഹത്തിന് പ്രശ്‌നങ്ങളൊന്നുമില്ല എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. ഇത്രയും ലേറ്റായി എഴുന്നേല്‍ക്കുമ്പോള്‍ മോളുടെ കാര്യങ്ങള്‍ ആരാണ് നോക്കുന്നതെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. അവളും എന്റെ കൂടെയല്ലേ എഴുന്നേറ്റതെന്നായിരുന്നു സൗഭാഗ്യയുടെ മറുപടി.

Advertisement

Photo Credit:

മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ എടുക്കുന്ന കാര്യം ഓപ്പണായാണ് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞത്. എല്ലാവര്‍ക്കുമൊരു പ്രചോദനമായിക്കോട്ടെ എന്ന് കരുതിയോ, ഇത് കണ്ടിട്ട് പോയി ആളുകള്‍ ഇഞ്ചക്ഷന്‍ എടുക്കട്ടെ എന്ന് കരുതിയോ അല്ല. ഇഞ്ചക്ഷന്‍ എടുത്തിട്ട്, ഡയറ്റിലൂടെയും, എക്‌സര്‍സൈസിലൂടെയുമാണ് ഞാന്‍ മെലിഞ്ഞത്. തള്ളാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. കള്ളം പറയേണ്ട ആവശ്യമില്ല. അങ്ങനെ പറഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ചൊന്നും നേടാനില്ല. അതുകൊണ്ടാണ് ഉള്ളത് ഉള്ളതുപോലെ പറയുന്നത്. വര്‍ക്കൗട്ട് ചെയ്യുന്നവര്‍ക്ക് ഡീമോട്ടിവേഷന് വേണ്ടിയല്ല ഞാന്‍ ഇത് പറഞ്ഞത്. എങ്ങനെ മെലിഞ്ഞു എന്ന് ചോദിച്ചതിന്റെ ഉത്തരമാണ്. ഇതിന് മുന്നേ ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. വളരെ ആക്ടീവായൊരു ലൈഫ് സ്റ്റൈലാണ്. വര്‍ക്കൗട്ടും ഡയറ്റുമൊക്കെ ചെയ്ത് നോക്കിയിട്ടുണ്ട്. ഇപ്പോഴും ഡയറ്റാണ്. ഇതൊന്നും ചെയ്തിട്ടും ഒരു മാറ്റവും വരാത്തത് കൊണ്ടാണ് ഞാന്‍ ഈ ട്രീറ്റ്‌മെന്റിനെക്കുറിച്ച് അറിയുകയും, അന്വേഷിക്കുകയുമൊക്കെ ചെയ്തത്.

Advertisement

ഇത് എല്ലാവര്‍ക്കും പോയി എടുക്കാനൊന്നും പറ്റില്ല. ഒരു പാര്‍ട്ടിക്കുലര്‍ ബിഎം ഐക്ക് മുകളിലുുള്ളവര്‍ക്കേ എടുക്കാന്‍ പറ്റൂ. എന്തൊക്കെയോ സാഹചര്യങ്ങള്‍ കൊണ്ട് എന്റെ ബോഡി ഈയൊരു ട്രീറ്റ്‌മെന്റ് എടുക്കാന്‍ ഫിറ്റായിരുന്നു. അങ്ങനെയാണ് ഇത് തുടങ്ങിയത്. വേണമെന്നുണ്ടെങ്കില്‍ ഡോക്ടറെ പോയി കാണുക. അവര്‍ അനുവദിച്ചാല്‍ നിങ്ങള്‍ക്ക് അത് എടുക്കാം. എടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ എടുക്കണ്ട. ഡയറ്റും വര്‍ക്കൗട്ടും തന്നെയാണ് നല്ലത്. അത് ഇത്രയും എക്‌സ്‌പെന്‍സീവ് അല്ല. എല്ലാവര്‍ക്കും അഫോഡ് ചെയ്യാന്‍ പറ്റുന്നതല്ല. എല്ലാവരും ചാടിക്കയറി എടുക്കാതിരിക്കാനാവും ഇത്രയും റേറ്റ് വെച്ചത് എന്ന് തോന്നുന്നു. യൂട്യൂബില്‍ വ്‌ളോഗ് കാണുന്നവര്‍ ഇങ്ങനെയൊന്നും കമന്റ് ചെയ്യത്തില്ല. എന്നെക്കുറിച്ച് ഒന്നും അറിയാത്തവരാണ് ഞാന്‍ ഈസിയായി മെലിയുന്നു എന്നൊക്കെ പറയുന്നത്.

Advertisement

വ്‌ളോഗ് കാണുന്നവര്‍ക്ക് ഞാന്‍ എന്തൊക്കെ ചെയ്യുന്നു, ചെയ്യുന്നില്ല എന്നൊക്കെ കൃത്യമായി അറിയാവുന്നതാണ്. ഇന്‍സ്റ്റഗ്രാമില്‍ റീലായി വണ്‍ മിനുട്ട് ഡേ ഇന്‍ വണ്‍ വീഡിയോ ചെയ്തിരുന്നു. ഞാന്‍ വീട്ടിലൊന്നും ചെയ്യുന്നില്ല. അവര്‍ക്ക് ആശമ്മയെ അറിയില്ല. വീട്ടില്‍ ജോലിക്കാരിയെ വെച്ച് എല്ലാം ചെയ്യിപ്പിക്കുകയാണെന്നൊക്കെയാണ് ഇന്‍സ്റ്റഗ്രാമിലുള്ളവരുടെ കമന്റുകള്‍. അവരോട് വീഡിയോ കാണാന്‍ വരൂ എന്ന് പറഞ്ഞ് ക്ഷണിക്കാനൊന്നും തോന്നിയില്ല. സ്ഥിരമായി എന്നെ കാണുകയും, സപ്പോര്‍ട്ട് ചെയ്യുന്നതുമായ കുറേപേരുണ്ടെന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്.