അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നം പൊലീസ് കേസ് വരെയെത്തിയതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് ഉഷ ഹസീന. വിഷയത്തിൽ അമ്മ പ്രസിഡന്റായ ശ്വേത മേനോൻ വിഷയത്തിൽ ലക്ഷ്മിപ്രിയയെയാണ് പിന്തുണച്ചതെന്ന് ഉഷ ഹസീന പറയുന്നു. മെെ മീഡിയ ഒറിജിനൽസിലാണ് തുറന്ന് പറച്ചിൽ. ലക്ഷ്മിപ്രിയയാണ് എന്നോട് അൻസിബയുമായുള്ള പ്രശ്നങ്ങൾ പറയുന്നത്. ചേച്ചി ദുബായിൽ പോയപ്പോൾ ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കൾ അത് കണ്ടു എന്നൊരു മെസേജ് ആണ് അൻസിബ അയച്ചതെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

Advertisement
Advertisement

ഏത് ഫോട്ടോ എന്ന് ചോദിച്ച് അൻസിബയ്ക്ക് തിരിച്ച് മെസേജ് അയക്കാൻ തുടങ്ങി. ആ മെസേജ് ലക്ഷ്മിപ്രിയയുടെ ഭർത്താവ് കണ്ടു. പുള്ളിക്ക് സംശയമായി. ദുബായിൽ പോയിട്ടുള്ള എന്ത് ഫോട്ടോയെക്കുറിച്ചാണ് അൻസിബ പറയുന്നതെന്ന് ചോദിച്ചു. അത് പ്രശ്നമായി. പുള്ളിക്കാരിയെ അടിച്ചു എന്നൊക്കെയാണ് പറയുന്നത്. പിന്നെ ഞാൻ അറിഞ്ഞത് വേറെ ഏതോ വിഷയത്തിനാണെന്നാണ്.

അന്ന് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. അൻസിബ തന്റെ നിലപാട് വ്യക്തമാക്കുകയൊക്കെ ചെയ്തു. ശ്വേത മേനോനോട് ലക്ഷ്മിപ്രിയയുമായുള്ള പ്രശ്നം അൻസിബ പറഞ്ഞിരുന്നു. ശ്വേത സ്ത്രീയായ പ്രസിഡന്റാണ്. ഞങ്ങളോട് പറഞ്ഞാൽ പോലും ഞങ്ങളാ പ്രശ്നം പരിഹരിച്ചേനെ. എന്തിനാണ് പൊലീസ് സ്റ്റേഷനിലേക്കൊക്കെ പോയത്, നിങ്ങൾക്ക് ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ എന്ന് ഞാൻ ലക്ഷ്മിപ്രിയയോട് ചോദിച്ചു.

Advertisement

ലക്ഷ്മിപ്രിയ അപ്പോഴൊക്കെ കത്തിക്കയറുകയായിരുന്നു. പരിഹരിച്ച് പോകാവുന്ന വിഷയമായിരുന്നു. അത് അൻസിബ ആവശ്യപ്പെട്ടതാണ്. അതൊക്കെ പിന്നീടാണ് നമ്മൾ അറിയുന്നത്. അതൊക്കെ പിന്നീടാണ് ഞങ്ങൾ അറിയുന്നത്. അൻസിബ ​ഗ്രൂപ്പിൽ മെസേജിട്ടപ്പോൾ ഇമ്മാതിരി ഊള കേസെടുക്കാൻ അമ്മയ്ക്ക് പറ്റില്ലെന്ന് ടിനി ടോം പറഞ്ഞു. കേട്ടല്ലോ, ഇത് സംസാരിക്കാൻ പറ്റില്ലെന്ന് ശ്വേത മേനോനും പറഞ്ഞു. ഇത് തികച്ചും പേഴ്സണലായ കാര്യമാണ്, ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ തീർത്തോളാം എന്ന് ലക്ഷ്മിപ്രിയയും പറഞ്ഞു.

അങ്ങനെ വിഷയം പൊലീസ് സ്റ്റേഷനിലെത്തി. അത് കഴിഞ്ഞ് അടുത്ത മീറ്റിം​ഗിൽ ലക്ഷ്മിപ്രിയ പ്രസിഡന്റായ ശ്വേതയ്ക്ക് നന്ദി പറഞ്ഞു. തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലുണ്ടായ കേസിൽ പ്രസിഡന്റ് എന്നെ ഒരുപാട് സപ്പോർട്ട് ചെയ്ത് ഹെൽപ്പ് ചെയ്തെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ അൻസിബ ഷോക്കായി. അതിന് ശേഷം അൻസിബ കമ്മിറ്റിയിൽ നിന്നും രാജി വെച്ചെന്നും ഉഷ ഹസീന വെളിപ്പെടുത്തി.