Don't Miss!
- Automobiles
സ്ട്രീറ്റുകൾ കീഴ്പ്പെടുത്താൻ തയ്യാറെടുത്ത് Honda; പുത്തൻ CB300F -ന്റെ റിവ്യൂ വിശേഷങ്ങൾ
- News
Viral Video: 'പാലാപ്പള്ളി'ക്ക് ചുവട് വച്ചു ഡോക്ടര്‍മാര്‍... സൂപ്പര്‍ ഡാന്‍സ്, പങ്കുവച്ച് മന്ത്രി വീണ ജോര്‍ജ്
- Finance
ജുന്‍ജുന്‍വാലയുടെ വിശ്വാസം നേടിയ 2 കേരള കമ്പനികള്‍; നിക്ഷേപമൂല്യം 925 കോടി!
- Sports
ASIA CUP: ഇന്ത്യ കപ്പടിക്കും!, എക്സ് ഫാക്ടര്‍ അവന്, വമ്പന്‍ പ്രവചനവുമായി മുന്‍ പാക് പേസര്‍
- Lifestyle
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
- Technology
ജനപ്രിയമായ VLC മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു; കാരണം ഇതാണ്
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലെത്തി നിൽക്കുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ മൂന്നിന് സീസൺ ഫോർ വിജയി ആരാണെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും.
അതേസമയം സീസൺ ഫോറിന്റെ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ ആകാംഷയുണർത്തുന്ന സംഭവങ്ങളാണ് വീട്ടിൽ ഇനിയുള്ള ദിവസങ്ങളിൽ നടക്കാൻ പോകുന്നതെന്ന് പുതിയ പ്രമോയിൽ നിന്നും വ്യക്തമായിരിക്കുകയാണ്. റിയാസ് മത്സരത്തിൽ നിന്നും സ്വമേധയ പിൻവാങ്ങുന്നുവെന്നതാണ് പുതിയ പ്രമോയിൽ കാണിക്കുന്നത്.

വീട്ടിൽ അവശേഷിക്കുന്ന ആറുപേരെയും ആക്ടിവിറ്റി ഏരിയയിലേക്ക് വിളിച്ച ശേഷം വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ പകുതി വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിഗ് ബോസ്. ആറുപേരിൽ ഒരാൾക്ക് ആ തുക സ്വീകരിച്ച ശേഷം മത്സരത്തിൽ നിന്നും പിന്മാറാം.
അവർക്ക് ഗ്രാന്റ് ഫിനാലെയിലേക്ക് കടക്കാൻ സാധിക്കില്ല. ബിഗ് ബോസിന്റെ അറിയിപ്പ് കേട്ട് മത്സരാർഥികളെല്ലാം എന്തുചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുമ്പോൾ റിയാസ് മാത്രം പണപെട്ടി എടുക്കാൻ പോകുന്നതാണ് പ്രമോയിൽ കാണിക്കുന്നത്.
Also Read: 'എന്റെ കഷ്ടപ്പാടിന്റെ ഫലം, അച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നു'; സഹോദരിയുടെ വിവാഹതിയ്യതി പങ്കുവെച്ച് ആര്യ!
അഞ്ച് ലക്ഷമാണ് പണപ്പെട്ടിയെടുക്കുന്ന മത്സരാർഥിക്ക് ലഭിക്കുകയെന്നാണ് വിവരം. വിജയ പ്രതീക്ഷയില്ലാത്തവർക്ക് സ്വമേധയ പണപ്പെട്ടിയുമെടുത്ത് പിന്മാറാമെന്ന് പറഞ്ഞതോടെയാണ് ഒന്ന് ആലോചിച്ച ശേഷം റിയാസ് പണപ്പെട്ടിയെടുക്കാൻ പോയത്.
റിയാസ് പോയപ്പോൾ ദിൽഷ അടക്കമുള്ള മറ്റ് മത്സരാർഥികൾ തടയാൻ ശ്രമിക്കുന്നുണ്ട്. ആലോചിക്കാതെ എടുത്ത് ചാടി തീരുമാനമെടുക്കരുതെന്ന് പറഞ്ഞാണ് മറ്റുള്ള മത്സരാർഥികൾ തടയാൻ ശ്രമിക്കുന്നത്. പ്രമോ വലിയ രീതിയിൽ വൈറലാകുന്നുണ്ട്. മലയാളം ബിഗ് ബോസ് സീസണിൽ ഇത് ആദ്യത്തെ സംഭവമാണ്.

ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. പ്രമോ വൈറലായതോട നിരവധി പേർ റിയാസിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ട്.
ബ്ലെസ്ലിക്കും ദിൽഷയ്ക്കും വോട്ടിങ് പിന്തുണ കൂടതലുള്ളതിനാൽ റിയാസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അതിലും നല്ലത് ഈ പണപ്പെട്ടിയുമായി മത്സരത്തിൽ നിന്നും പിന്മാറുന്നത് തന്നെയാണെന്നും പ്രേക്ഷകരിൽ ചിലർ കുറിച്ചു.
Also Read: 'സൂരജിനെ ഫിനാലെയിൽ കാണണം, നയൻതാരയുടെ വിവാഹം കഴിഞ്ഞതിൽ റോൺസണിന് അത്ഭുതം'; ശാലിനി നായർ!
വൈൽഡ് കാർഡായതിനാൽ തനിക്ക് പുറത്ത് വലിയ സപ്പോർട്ട് ഉണ്ടാകാൻ സാധ്യതയില്ലെന്ന കാര്യത്തിൽ റിയാസിന് ഉറപ്പുണ്ട്.
കാരണം റോബിൻ പുറത്തായതിനാൽ തനിക്ക് പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് ഇമേജായിരിക്കുമെന്ന് പലപ്പോഴും റിയാസ് തന്നെ മറ്റ് മത്സരാർഥികളോട് പറയുന്നുണ്ട്. മാത്രമല്ല വൈൽഡ് കാർഡ് ഇതുവരെ ബിഗ് ബോസിന്റെ ചരിത്രത്തിൽ വിജയിയായിട്ടില്ല.
-
മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമയില്‍ ശബ്ദം കൊടുക്കുന്നു; പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രത്യേകത പറഞ്ഞ് വിനയൻ
-
ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ
-
അവള്‍ക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണെന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല; ആലിയയെ കുറിച്ച് കരണ്‍ ജോഹര്‍