twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭയം കാരണം ബിഗ്‍ബി കളികാണാന്‍ വന്നില്ല

    By Lakshmi
    |

    Amitabh Bachchan
    ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാന്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വിഐപികളുടെ വന്‍നിരതന്നെയുണ്ടായിരുന്നു. രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെയും ചലച്ചിത്രരംഗങ്ങളിലെയും പ്രമുഖകര്‍ ഗാലറിയിലെ താരങ്ങളായി. ഇക്കൂട്ടത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും സ്റ്റൈല്‍ മന്നന്‍ രജനീകാന്തുമുണ്ടായിരുന്നു.

    വിഐപികള്‍ ശ്രദ്ധാകേന്ദ്രമായ സ്റ്റേഡിയത്തിന്റെ ചില വമ്പന്മാരുടെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഇതില്‍ പ്രധാനി ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനായിരുന്നു. മറ്റൊരാള്‍ കിങ് ഖാന്‍ ഷാരൂഖ് ഖാനും. ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന രണ്ടുപേരും കളിനടക്കുമ്പോള്‍ മുംബൈയില്‍ ഉണ്ടായിരുന്നുതാനും.

    ഷാരൂഖിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാലാണത്രേ സ്റ്റേഡിയത്തില്‍ എത്താതിരുന്നത്. എ്ന്നാല്‍ ബിഗ്ബി വരാതിരുന്നകാര്യം രസകരമാണ്. മത്സരം നേരിട്ട് കണ്ടാല്‍ ഇന്ത്യ തോല്‍ക്കുമെന്ന ഭയം കൊണ്ടാണത്രേ ബച്ചന്‍ സ്‌റ്റേഡിയത്തില്‍ വരാതിരുന്നത്.

    ട്വിറ്ററിലൂടെ ബച്ചന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മല്‍സരം വീട്ടിലിരുന്ന ടിവിയിലൂടെയാണ് ബിഗ്ബി കണ്ടത്. ഒരവസരത്തില്‍ ഇന്ത്യ രണ്ടിന് 33 എന്ന നിലയില്‍ പതറിയപ്പോള്‍ താന്‍ ശരിക്കും ടെന്‍ഷനടിച്ചുവെന്നും അമിതാഭ് പറഞ്ഞു.

    എന്നാല്‍ ഇന്ത്യ ജയിച്ചതോടെ ബിഗ്ബി തെരുവില്‍ ഇറങ്ങി ആരാധകര്‍ക്കൊപ്പം ടീമിന്റെ വിജയം ആഘോഷിച്ചു. തുറന്ന കാറിലാണ് ബിഗ് ബി തെരുവില്‍ ഇറങ്ങിയത്. ഇന്ത്യയെ പ്രോല്‍സാഹിപ്പിക്കാന്‍ സ്‌റ്റേഡിയത്തിലെത്തിയ രജനികാന്തിനെയും അമിര്‍ഖാനെയും ബിഗ്ബി ട്വിറ്ററിലൂടെ അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട്.

    മല്‍സരത്തിന്റെ ഓരോ ഘട്ടത്തിലും ട്വിറ്ററിലൂടെയും ബ്‌ളോഗിലൂടെയുമായി അമിതാഭ് തന്റെ ആവേശവും ആശങ്കയും പങ്കുവച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മല്‍സരം ഇന്ത്യ ജയിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, വീ വണ്‍, വീ ആര്‍ ദി വേള്‍ഡ് ചാംപ്യന്‍സ്! അമിതാഭിനൊപ്പം തെരുവിലിറങ്ങി ആഘോഷം പങ്കിടാന്‍ മകന്‍ അഭിഷേക്ബച്ചനും, മരുമകള്‍ ഐശ്വര്യറായിയുമുണ്ടായിരുന്നു.

    English summary
    Bollywood Big B Amitabh Bachchan's belief that India loses a cricket match whenever he watches has finally been broken, thanks to the World Cup final that he watched on TV and saw India defeating Sri Lanka.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X