twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്‍മാനെ കാണാന്‍ ഒരു വിഐപി ആരാധകന്‍

    By Lakshmi
    |

    Salman
    ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മത്സരം കഴിഞ്ഞ് അര്‍ദ്ധരാത്രി ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനെ കാണാന്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി.

    മത്സരം കഴിഞ്ഞ് ഇന്ത്യയുടെ വിജയാരവങ്ങളും കഴിഞ്ഞ് സല്‍മാന്‍ കിടക്കാനൊരുങ്ങുമ്പോഴായിരുന്നു അതിഥികളുടെ രംഗപ്രവേശം, വിശിഷ്ടരായ അതിഥിയെ എങ്ങനെ സല്‍ക്കരിക്കണമെന്നറിയാതെ സല്‍മാന്‍ ശരിയ്ക്കും കുഴങ്ങിപ്പോയി. അര്‍ദ്ധരാത്രിയില്‍ കയറിവന്നത് ആരെന്നല്ലേ, കോണ്‍ഗ്രസിലെ ജൂനിയര്‍ താരം സാക്ഷാല്‍ രാഹുല്‍ ഗാന്ധി. രാഹുലിന്റെ ചില അടുത്ത സുഹൃത്തുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

    ദക്ഷിണ മുംബയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നിന്ന് സ്വയം കാറോടിച്ചാണ് രാഹുല്‍ഗാന്ധിയും സുഹൃത്തുക്കളും ഇഷ്ടതാരത്തെ കാണാനെത്തിയത്. അതിഥികള്‍ക്ക് എന്ത് നല്‍കി സ്വീകരിക്കുമെന്നറിയാതെ സല്‍മാന്‍ ഒരു നിമിഷം പതറി.

    ഭക്ഷണം കഴിച്ച് വന്നതാണെന്നും ഇനിയും വേണ്ടെന്നും രാഹുല്‍ പറഞ്ഞതോടെ സല്‍മാന്‍ അവര്‍ക്ക് ശീതളപാനീയം നല്‍കി. മുംബയ് സൗത്തില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം പി മിലിന്ദ് ദിയോരയാണ് രാഹുല്‍ഗാന്ധിയെ സല്‍മാന്‍ഖാന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അല്‍പ്പനേരത്തെ കുശലം പറച്ചിലിന് ശേഷം രാഹുലും സംഘവും മടങ്ങി.

    ഏറെ നാളായി സല്‍മാന്‍ഖാനെ നേരില്‍ കാണണമെന്ന ആഗ്രഹത്തിലായിരുന്നുവത്രേ രാഹുല്‍ഗാന്ധി. സല്‍മാന്റെ ഹിറ്റ് ചിത്രം ദബാംഗ് കണ്ടതുമുതല്‍ താരത്തെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നുവത്രേ രാഹുല്‍. സല്‍മാന്‍ഖാനും രാഹുലിന്റെ ഒരു ഫാനാണ്. അതായത് സല്ലുവിന് ഏറെ ഇഷ്ടമുള്ള രാഷ്ട്രീയനേതാവ്.

    അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുള്ള രാഹുലിന്റെ വരവ് തന്നെ വിസ്മയിപ്പിച്ചുവെന്ന് നാല്‍പ്പത്തിനാലുകാരനായ സല്‍മാന്‍ പറഞ്ഞു.

    English summary
    Bollywood star Salman Khan hosted Congress General Secretary Rahul Gandhi at his residence here after India's win over Sri Lanka in the ICC World Cup final. The young Gandhi, who was in the city to watch the summit clash with his friends, visited Salman at his residence at Galaxy Apartments in suburban Bandra on Saturday night.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X