twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭൂപന്‍ ഹസാരിക ഓര്‍മ്മയായി

    |

    Bhupan Hasarika
    മുംബൈ: ഗായകനും സംഗീത സംവിധായകനുമായ ഭൂപന്‍ ഹസാരിക അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ 29 മുതല്‍ മുതല്‍ അന്ധേരിയിലെ കോകിലാ ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞാഴ്ച വൃക്കകളുടെ പ്രവര്‍ത്തനം താറുമാറായതോടെ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

    1925ല്‍ ആസാമിലെ സദിയയിലാണ് ഹസാരിക ജനിച്ചത്. ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ബിരുദവും രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയ ഹസാരിക കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

    കുട്ടിക്കാലം മുതല്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. പന്ത്രണ്ടാം വയസ്സില്‍ ആസാമിലെ രണ്ടാമത്തെ സിനിമയായ ഇന്ദ്രമാലതിയില്‍ പാടുകയും ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു.

    സാസ് ആയിരുന്നു ആദ്യ ഹിന്ദി ചിത്രം. ആസാം ഭാഷയില്‍ മാത്രം ആയിരത്തിലേറെ പാട്ടുകള്‍ രചിച്ചിട്ടുള്ള ഭൂപന്‍ ഹസാരിക സംഗീതം നല്‍കിയതില്‍ ഏറ്റവും ശ്രദ്ധേയമായ ഹിന്ദി ചിത്രം രുദാലിയാണ്. രുദാലിയിലെ ദില്‍ ഹും ഹും കരേ എന്ന ഗാനം ഏറെ പ്രശസ്തമാണ്.
    യാത്ര, എക് പല്‍, ധര്‍മിയാന്‍, ദാമന്‍ പാപ്പിഹ, സാസ്, മില്‍ ഗയി മന്‍സില്‍ മുജെ, ഗജഗാമിനി എന്നിവയിലെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട വൈഷ്ണവ് ഭജന്‍ പുതിയ ഭാവത്തില്‍ ഗാന്ധി ടു ഹിറ്റ്‌ലറില്‍ പാടിയിരുന്നു.

    ചലച്ചിത്രസംവിധായകന്‍, നിര്‍മാതാവ്, കവി, ബാലസാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, കായകന്‍, എഴുത്തുകാരന്‍, നടന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച ഹസാരികയ്ക്ക് പത്മശ്രീ, പത്മഭൂഷണ്‍, ലതാമങ്കേഷ്‌കര്‍, ഫാല്‍കെ, ഇന്ദിരാഗാന്ധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംവിധായികയും നിര്‍മാതാവുമായ കല്‍പ്പന ലാജ്മിയാണ് ഭാര്യ.

    English summary
    egendary singer and pride of India Bhupen Hazarika has passed away following prolonged illness. He has been in the Intensive Care Unit (ICU) since the past few days. He was 85.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X