»   » ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചലേഴ്‌സ് ആരൊക്കെ...

  ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചലേഴ്‌സ് ആരൊക്കെ...

  By Soorya Chandran

  സിനിമ താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹേതര ബന്ധങ്ങളും പ്രണയ തകര്‍ച്ചയും എല്ലാം എല്ലാക്കാലത്തും വാര്‍ത്തകളാണ്. എന്നാല്‍ വിവാഹം കഴിക്കാത്ത താരങ്ങളുടെ സ്ഥിതി എന്താണ്.

   

  അവരും വാര്‍ത്തകളില്‍ ഇടംപിടിക്കുമെന്നുറപ്പല്ലേ... വിവാഹം കഴിക്കാതാരിക്കുന്നതാണ് പലപ്പോഴും അവരെ വാര്‍ത്തകളില്‍ നിറക്കുന്നത്.

  മലയാള സിനിമയിലെ പുരുഷ താരങ്ങളില്‍ അവിവാഹിതര്‍ ഇപ്പോള്‍ വളരെ കുറവാണ്. എന്നാല്‍ ബോളിവുഡിലേക്ക് പോയാല്‍ സ്ഥിതി അതല്ല. ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍മാരെ ഒന്ന് കണ്ടാലോ...

  സല്‍മാന്‍ ഖാന്‍

  മോസ്റ്റ് എലിജിബിള്‍ ആന്‍ഡ് ക്രോണിക് ബാച്ചലര്‍ എന്ന വിശേഷണമാകും സല്‍മാന്‍ ഖാന് ചേരുക. ആമിറിനും, ഷാറൂഖിനും ഒപ്പം തിളങ്ങി നിന്ന താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പ്രായം ഇപ്പോള്‍ 49 ആയി.

  രണ്‍ബീര്‍ കപൂര്‍

  യുവാക്കളുടെ ഹരമായ രണ്‍ബീര്‍ കപൂര്‍ ഇപ്പോഴും ബാച്ചലറായി നില്‍ക്കുന്നതില്‍ വലിയ അത്ഭുതമൊന്നും ഇല്ല.

  രണ്‍വീര്‍ സിങ്

  പൗരുഷത്തിന്റെയും യുവത്വത്തിന്റേയും പ്രതീകമാണ് രണ്‍വീര്‍ സിങ്. വേണമെങ്കില്‍ ചോക്ലേറ്റ് നായകനാകാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട് രണ്‍വീര്‍

  രണ്‍ദീപ് ഹൂഡ

  കഴിവുള്ള താരം എന്ന ഇമേജ് ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുള്ള ആളാണ് രണ്‍ദീപ് ഹൂഡ. പതിവ് ബോളിവുഡ് മസാല ചിത്രങ്ങളില്‍ നമുക്ക് ഇയാളെ അങ്ങനെ കാണാനാകില്ലെങ്കിലും യുവാക്കളുടെ ഹൃദയം കവര്‍ന്ന താരം തന്നെ ആണ് ഹൂഡ.

  ഷാഹിദ് കപൂര്‍

  ചോക്ലേറ്റ് നായകനായിട്ടാണ് സിനിമയില്‍ എത്തിയതെങ്കിലും അത്യാവശ്യം ഗുണ്ടാ റോളുകളും തനിക്ക് ചെയ്യാനാകുമെന്ന് ഷാഹിദ് കപൂര്‍ തെളിയിച്ചിട്ടുണ്ട്. ബാച്ചലര്‍ താരങ്ങളില്‍ പ്രമുഖന്‍ തന്നെ.

  സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

  അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഇമേജ് ആണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രക്ക് ബോളിവുഡ് ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ യുവതികളുടെ പ്രിയതാരമാണ് ഈ ബാച്ചലര്‍

  സുശാന്ത് സിങ് രജ്പുത്

  ടിവിയില്‍ നിന്ന് സിനിമയിലേക്കെത്തിയ ആളാണ് സുശാന്ത്. വളരെ പെട്ടെന്ന് തന്നെ ആരാധകരെ സൃഷ്ടിക്കാന്‍ ഈ ബാച്ചലര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

  വരുണ്‍ ധവാന്‍

  ഊര്‍ജ്ജസ്വലനായ നടനാണ് വരുണ്‍. ക്യാമറക്ക് മുന്നില്‍ എപ്പോഴും യുവത്വത്തിന്റെ ഊര്‍ജ്ജം വരുണില്‍ കാണാനാകും.

  ആദിത്യ റോയ് കപൂര്‍

  പ്രണയം തുളുമ്പുന്ന നടനാണ് ആദ്യത്യയെന്നാണ് ബോളിവുഡിലെ സംസാരം. പക്ഷേ ഇതുവരെ വിവാഹമൊന്നും കഴിച്ചിട്ടില്ല.

  അര്‍ജുന്‍ കപൂര്‍

  പൃഥ്വിരാജിനൊപ്പം ഔറംഗസേബില്‍ അഭിനയിച്ച കക്ഷിയാണ് അര്‍ജുന്‍ കപൂര്‍. എലിജിബിള്‍ ബാച്ചലേഴ്‌സില്‍ ഒരാള്‍.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X