For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ത്യയിൽ നിന്നും 100 കോടി നേടിയ ആദ്യ സിനിമയുടെ ക്ലൈമാക്സ് എഴുതിയത് ആമിർ ഖാൻ!!!

  |

  ഇപ്പോൾ പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിറങ്ങുമ്പോൾ എല്ലാവർക്കുമറിയേണ്ടത് എത്ര കോടി ബോക്സോഫീസിൽ നേടി എന്നതാണ്. ചിത്രങ്ങളുടെ വിജയം എന്നത് പുതിയ പുതിയ കളക്ഷൻ റെക്കോഡുകൾ സൃഷ്ടിക്കുന്നതിലാണ് എന്ന രീതിയിലാണ് പോക്ക്. 1000 കോടി ക്ലബ്ബും കടന്നു നിൽക്കുന്ന ഇന്ത്യൻ സിനിമയിൽ ഇന്ത്യയിൽ നിന്നുള്ള കളക്ഷൻ 100 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തിച്ച അഥവാ 100 കോടി ക്ലബ്ബിന് തുടക്കമിട്ട ഗജിനി എന്ന ആമിർ ഖാൻ ചിത്രം സ്ക്രീനിലെത്തിയിട്ട് ഒരു പതിറ്റാണ്ടിനോടടുക്കുന്നു.

  ആമിർ ഖാൻ എന്ന പെർഫെക്ഷനിസ്റ്റ്

  ആമിർ ഖാൻ എന്ന പെർഫെക്ഷനിസ്റ്റ്

  ലോകത്തിലെ തന്നെ മികച്ച നടൻമാരിൽ ഒരാളാണ് ആമിർ ഖാൻ. ബോളിവുഡിലെ ഖാൻ ത്രയത്തിൽ ഏറ്റവും കുറവ് സിനിമകൾ ചെയ്ത് തൊട്ടതൊക്കെയും ഹിറ്റുകളാക്കിയ ഖാൻ.1973 ൽ ബാലതാരമായാണ് ആമിർ സിനിമയിലെത്തുന്നത്. നായകനായി ആദ്യം അഭിനയിച്ചത് 1988ലെ ഖയാമത് സെ ഖയാമത്ത് തക് എന്ന ചിത്രത്തിലാണ്.

  ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു

  ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു

  ആമിർ ഖാന്റെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിച്ചു തുടങ്ങിയത് 2008 മുതലാണ്. 2008 ലെ ക്രിസ്തുമസ് ദിനത്തിലാണ് ഗജിനി എന്ന ആമിർ ചിത്രം തീയറ്ററുകളിൽ എത്തിയത്.

  100 കോടി ക്ലബ്ബിന് തുടക്കമിട്ട ചിത്രം

  100 കോടി ക്ലബ്ബിന് തുടക്കമിട്ട ചിത്രം

  ഗജിനി എന്ന ആമിർ ചിത്രമാണ് ചരിത്രത്തിലാദ്യമായി നെറ്റ് കളക്ഷൻ 100 കോടിയിലധികം ഇന്ത്യയിൽ നിന്നും മാത്രമായി നേടിയത് ,അങ്ങനെ 100 കോടി ക്ലബ്ബിന് തുടക്കമായി. ഇന്ത്യയിൽ നിന്നും 162 കോടിയോളവും ഇന്ത്യക്ക് വെളിയിൽ നിന്നും 70 കോടിയിലധികവും നേടി ചിത്രം എക്കാലത്തേയും ബ്ലോക്ക്ബസ്റ്ററായി മാറി.

  സൂര്യയ്ക്ക് പകരം ആമിർ ഖാൻ

  സൂര്യയ്ക്ക് പകരം ആമിർ ഖാൻ

  തമിഴിൽ സൂര്യയെ നായകനാക്കി എ.ആർ.മുരുഗദോസ് എഴുതി സംവിധാനം ചെയ്ത് 2005ൽ റിലീസായ ചിത്രമാണ് ഗജിനി. ചിത്രത്തിന്റെ വൻ വിജയമാണ് ഹിന്ദിയിലേക്കും അതേ പേരിൽ എ.ആർ.മുരുഗദോസ് തന്നെ റീമേക്ക് ചെയ്യാൻ കാരണം. തമിഴ് ഗജിനി തെലുങ്കിലേക്ക് മൊഴിമാറ്റി വിതരണത്തിനെത്തിച്ച അല്ലു അരവിന്ദിന്റേയും പങ്കാളിത്തത്തിലാണ് ഹിന്ദിയിൽ ഗജിനി നിർമ്മിച്ചതും.

  ആമിറിന്റെ കഠിനാദ്ധ്വാനം

  ആമിറിന്റെ കഠിനാദ്ധ്വാനം

  സാധാരണ റീമേക്ക് ചിത്രങ്ങളിൽ അഭിനയിക്കാൻ ആമിർ ഖാനു താൽപര്യം ഇല്ലായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അണിയറ പ്രവർത്തകർ ആമിർ ഖാനെകൊണ്ട് സമ്മതിപ്പിച്ചത്. ഈ കഥാപാത്രത്തോട് നീതി പുലർത്താൻ താങ്കൾക്ക് മാത്രമേ കഴിയൂ എന്ന് സൂര്യയും ആമിർഖാനോട് പറഞ്ഞിരുന്നു.

  ഗജിനി - തമിഴോ ,ഹിന്ദിയോ മെച്ചം ?

  ഗജിനി - തമിഴോ ,ഹിന്ദിയോ മെച്ചം ?

  ആരാധകർ ഹിന്ദി - തമിഴ് പതിപ്പുകളെ താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണ്, പക്ഷെ അതൊരിക്കലും ശരിയായ കാര്യമല്ല.
  രണ്ട് ചിത്രങ്ങളും മൂന്ന് വർഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേക്ഷകനു മുന്നിൽ എത്തിയത് , രണ്ട് ചിത്രങ്ങളുടേയും ബഡ്ജറ്റിൽ തന്നെ വലിയ അന്തരമുണ്ട്.

  രണ്ട് ചിത്രങ്ങളും മികച്ചത്

  രണ്ട് ചിത്രങ്ങളും മികച്ചത്

  പിന്നെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുള്ള സൂര്യ, ആമിർ എന്നീ താരങ്ങളുടെ പ്രായത്തിലും വലിയ വ്യത്യാസമാണുള്ളത്. രണ്ട് ചിത്രങ്ങളും മികച്ചത് തന്നെയാണ് ,എങ്കിലും‌ സാങ്കേതിക പരമായും, കഥയിൽ വരുത്തിയ ചെറിയ മാറ്റങ്ങൾ കൊണ്ടും ഹിന്ദി ഗജിനി തമിഴി നേക്കാൾ കുറച്ചു കൂടി മുന്നിൽ തന്നെയാണ്. സൂര്യ ചെയ്ത കഥാപാത്രം ആമിർ ഖാൻ ചെയ്തപ്പോൾ കൽപ്പന എന്ന കഥാപാത്രമായി അസിൻ തമിഴിലും ഹിന്ദിയിലും ഒരുപോലെ അഭിനയിച്ചു. അസിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്.

  ഹിന്ദി ഗജിനി പെർഫക്ടാക്കിയ ആമിർ

  ഹിന്ദി ഗജിനി പെർഫക്ടാക്കിയ ആമിർ

  സഞ്ചയ് സിൻഗാനിയ എന്ന ബിസിനസുകാരൻ താൻ സ്നേഹിച്ച കൽപ്പന എന്ന മോഡലിന്റെ മരണത്തിനു കാരണമായ അക്രമണത്തിൽ ചെറിയ ഇടവേളകളിൽ ഓർമ്മ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയിലാകുന്നു( ആന്റിറോഗ്രേഡ് അമ്നേഷ്യ).

  സിനിമക്ക് ഗുണം ചെയ്തു

  സിനിമക്ക് ഗുണം ചെയ്തു

  പോളറോയിഡ് ഇൻസ്റ്റന്റ് കാമറ ഉപയോഗിച്ചും, ശരിരത്തിൽ പച്ചകുത്തിയും അയാൾ തന്റെ മറവിയെ മറികടന്ന് കൽപ്പനയുടെ കൊലയാളിയെ കണ്ടെത്തി പ്രതികാരം ചെയ്യുന്നു. - തമിഴിലെ ഈ കഥ തന്നെയാണ് ഹിന്ദി ചിത്രത്തിലും കാണുന്നത്. പക്ഷെ തമിഴ് പതിപ്പിൽ നിന്നും എടുക്കേണ്ടത് എടുത്തതിനൊപ്പം ഒഴിവാക്കേണ്ടത് ആമിർ ഖാൻ ഒഴിവാക്കിയിരുന്നു.അത് സിനിമക്ക് ഗുണം ചെയ്തു എന്ന് സംവിധായകൻ എ.ആർ.മുരുഗദോസ് തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.

  ചിത്രത്തിന്റെ മറ്റ് പ്രത്യേക്തകൾ

  ചിത്രത്തിന്റെ മറ്റ് പ്രത്യേക്തകൾ

  എആർ റഹ്മാന്റെ സംഗീതം ഗജിനി യുടെ എടുത്തു പറയേണ്ട മുഖ്യ ആകർഷണം തന്നെയാണ്.വളരെ മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
  ആക്ഷന് വളരെയധികം പ്രാധാന്യമുള്ള ചിത്രത്തിൽ റിയലസ്റ്റിക്കായിട്ടും ത്രില്ലിങ് നൽകും വിധവും പീറ്റർ ഹെയ്നാണ് ആക്ഷൻ കൈകാര്യം ചെയ്തത്.
  ആദ്യ ഹിന്ദി ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയതിനൊപ്പം നിരവധി അവാർഡുകളും അസിനെ തേടിയെത്തി. മലയാളി നടൻ റിയാസ് ഖാനും ഗജിനിയിൽ അഭിനയിച്ചിട്ടുണ്ട്, താരത്തിന്റെ ഏക ഹിന്ദി ചിത്രമാണിത്.

  ഗജിനിയുടെ അലയടികൾ കേരളത്തിലും

  ഗജിനിയുടെ അലയടികൾ കേരളത്തിലും

  കേരളത്തിലും വലിയ വരവേൽപ്പായിരുന്നു ഗജിനിക്ക് ലഭിച്ചത്. 2008 ലെ ക്രിസ്തുമസിന് സൂപ്പർതാര ചിത്രങ്ങളൊന്നും മലയാളത്തിൽ പ്രദർശനത്തിനെത്തിയില്ലായിരുന്നു. പൃത്വിരാജ്- ജയസൂര്യ ചിത്രം ലോലിപോപ്പ്, ദിലീപ് ചിത്രം ക്രേസി ഗോപാലൻ എന്നിവയാണ് ക്രിസ്തുമസിന് മലയാളത്തിൽ തീയറ്ററിലെത്തിയത്. ലോലിപോപ്പ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത് ഗജിനിക്ക് കേരളത്തിൽ ഗുണം ചെയ്തു.
  ചിത്രത്തിന്റെ പോരായ്മയായി ഒന്നും പറയാൻ കഴിയില്ല എന്നതാണ് ഗജിനി എന്ന ചിത്രത്തിന്റെ മേക്കിംഗ് വളരെ പെർഫക്ടാണെന്ന് പറയാൻ കാരണം.

  വീണ്ടും മംഗലശ്ശേരി നീലകണ്ഠൻ എത്തുന്നു! ആരാധകരെ ആവേശത്തിലാക്കി ലാലേട്ടന്റെ പുതിയ പാട്ട്

  മലയാള സിനിമയ്ക്ക് 90-ാം പിറന്നാള്‍, ഒരു സിനിമയുടെ കഷ്ടപാട് ഇതായിരുന്നു! ജെസി ഡാനിയേലിനെ നമിക്കണം!!

  English summary
  100 crores acheived movie gajini climax written by amir khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X