For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിരിപ്പിക്കാന്‍ എളുപ്പമല്ലെന്ന് അഭിഷേക്

By Nisha Bose
|

Abhishek
തങ്ങളെ ചിരിപ്പിക്കുന്ന താരങ്ങളെ പ്രേക്ഷകര്‍ക്കിഷ്ടമായിരിക്കും. എന്നാല്‍ ചിരിപ്പിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. പറയുന്നത് മറ്റാരുമല്ല ദോസ്താന എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അഭിഷേക് ബച്ചനാണ്.

മൂന്നു വര്‍ഷമായി ദോസ്താന പുറത്തിറങ്ങിയിട്ട്. അതിനു ശേഷം അഭി വീണ്ടും കോമഡി റോളിലെത്തുന്ന ചിത്രമാണ് ബോല്‍ ബച്ചന്‍. അസിനും അജയ്‌ദേവഗണുമാണ് മറ്റ് താരങ്ങള്‍.

കോമഡി ചെയ്യുന്നതെങ്ങനെയെന്ന് പൂര്‍ണ്ണമായും താന്‍ മറന്നു പോയെന്ന് അഭിഷേക് പറയുന്നു. മൂന്നു വര്‍ഷം മുന്‍പാണ് തന്റെ ഒരു കോമഡി ചിത്രം പുറത്തിറങ്ങിയതെന്ന് അജയ് പറഞ്ഞപ്പോഴാണ് അഭിഷേക് ഓര്‍മ്മിച്ചത്. തനിയ്ക്ക് അഭിനയിക്കാന്‍ ഏറ്റവും പ്രയാസം കോമഡിയാണെന്നും അഭി സമ്മതിച്ചു. ജോണ്‍ എബ്രഹാമും അഭിഷേകും ഒന്നിച്ച ദോസ്താന പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.

English summary
Abhishek Bachchan, who made the audience laugh with his gay act in Dostana, feels comedy is the toughest genre for him. The 35-year-old actor, who is expecting his first child with wife Aishwarya, says he has completely forgotten the genre in three years. The actor is currently shooting his next comedy Bol Bachchan with Ajay Devgn and Asin.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more