For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    57 കാരനായ ആമിറിന്റെ അമ്മയുടെ വേഷം ചെയ്യുന്നത് 40 കാരിയായ നടി; വിമർശനം

    |

    ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ആമിർ ഖാൻ ചിത്രം ലാൽ സിം​ഗ് ഛദ്ദ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ ബഹിഷ്കരണാഹ്വാനവും ഒരു വശത്ത് നടക്കുന്നുണ്ട്. ആമിറി‌ന്റെ മുൻകാല പ്രസ്താവനകളും മറ്റും ചൂണ്ടിക്കാട്ടിയാണ് ‌ ഈ ആഹ്വാനം. ഇപ്പോഴിതാ ചിത്രത്തിനെതിരെ മറ്റൊരു വിമർശനവും ഉയർന്നിരിക്കുകയാണ്.

    57 കാരനായ ആമിർ ഖാന്റെ അമ്മയായി സിനിമയിൽ അഭിനയിച്ചിരിക്കുന്നത് 40 കാരിയായ മോണ സിം​ഗ് എന്ന നടിയാണ്. പുരുഷ താരങ്ങൾക്ക് ഒരിക്കലും പ്രായമാവുന്നില്ലെന്ന് അമ്മ കഥാപാത്രങ്ങൾ അവരേക്കാൾ പ്രായം കുറഞ്ഞ സ്ത്രീകൾ ചെയ്യേണ്ട സ്ഥിയാണെന്നുമാണ് വിമർശർ ചൂണ്ടിക്കാട്ടുന്നത്.

    aamir khan

    ഇപ്പോഴിതാ വിമർശനത്തിന് മറുപടിയുമായി നടി മോണ സിം​ഗ് തന്നെ രം​ഗത്ത് വന്നിരിക്കുകയാണ്. ഞാൻ ആമിർ ഖാന്റെ അമ്മയുടെ വേഷമല്ല ചെയ്യുന്നതെന്നും ചിത്രത്തിലെ ലാൽ എന്ന ആമിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയാണെന്നുമാണ് നടി ചൂണ്ടിക്കാണിക്കുന്നത്.

    ഇത് ആമിർ ഖാന്റെ ബയോപിക് അല്ല. അവിടെ അദ്ദേഹത്തിന് 57 വയസ്സും എനിക്ക് 40 വയസ്സുമാണ്. ഞാനൊരു തെറ്റായ കാര്യമാണ് ചെയ്യുന്നതെന്ന് ഒരിക്കലും തോന്നിയിട്ടില്ല. സിനിമ കണ്ട ശേഷം പ്രായവ്യത്യാസത്തെ ആരും ചോദ്യം ചെയ്യില്ലെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, മോണ സിം​ഗ് പറഞ്ഞു.

    aamir

    2009 ൽ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ മോണ സിം​ഗ് ആമിറിനൊപ്പം അഭിനയിച്ചിരുന്നു. ചിത്രത്തിലെ നായിക ആയിരുന്ന കരീനയുടെ സഹോദരിയുടെ വേഷമായിരുന്നു മോണ ചെയ്തത്. ലാൽ സിം​ഗ് ഛദ്ദയിലും കരീന ആണ് നായിക.

    Read more about: aamir khan
    English summary
    40 years old actress mona singh played the role of 57 year old aamir khan's mother in laal singh chaddha; netizens trolls
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X