twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോലെ 40 വര്‍ഷം പൂര്‍ത്തിയാക്കുന്നു

    By Aiswarya
    |

    ബോളിവുഡിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഷോലെ 40 വര്‍ഷം പൂര്‍ത്തിയാവുന്നു. സ്വാതന്ത്ര്യദിനത്തില്‍ വെള്ളിത്തിരയില്‍ എത്തിയ ചിത്രം പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നു.

    1975 ഓഗസ്റ്റ് 15നണ് ഷോലെ റിലീസ് ചെയ്തത്. ഭാഷാഭേദമില്ലാതെ ഷോലെ ഇന്നും എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുകയാണ് ഷോലെ. 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഷോലെയുടെ മാറ്റ് കുറയുന്നില്ല.

    sholay.jpg

    തിരക്കഥാകൃത്തുക്കളായ സലിംഖാന്റെയും ജാവേദ് അക്തറിന്റെയും തൂലികയില്‍ പിറന്ന ഒരു കൊച്ചു കഥ സിനിമാസങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതി.സിനിമാ പ്രേമികളുടെ മനസില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന ഷോലെയിലെ പ്രധാന കഥാപാത്രങ്ങളായ വീരുവിനേയും ജയ് നെയും അനശ്വരമാക്കിയത് അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയുമാണ്.

    അംജത് ഖാന്‍, സഞ്ജീവ് കുമാര്‍, ഹേമമാലിനി, ജയ ബച്ചന്‍ എന്നിവര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പിയാണ്. സിനിമ തീയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ ആഴ്ച തണുത്ത പ്രതികരണം. പതിയെ ഷോലെയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീടുള്ളത് ചരിത്രം. മുംബൈ മിനര്‍വ തീയറ്ററില്‍ അടക്കം 5 വര്‍ഷം തുടര്‍ച്ചയായി ഓടി ഷോലെ പുതിയ ചരിത്രമെഴുതി. കഴിഞ്ഞ വര്‍ഷം ത്രീഡിയില്‍ ഷോലെ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

    English summary
    As Sholay completes its 40th anniversary this month, Amitabh Bachchan spoke about the cult classic, reminiscing about how he got a chance to be a part of the movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X