For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിറും കിരണും 2019 മുതല്‍ അകന്നു കഴിയുന്നു, പിരിയാന്‍ കാരണം ഫാത്തിമയോ? സുഹൃത്ത് പറയുന്നു

  |

  ബോളിവുഡിലെ സൂപ്പര്‍ താരമായ ആമിര്‍ ഖാനും സംവിധായകയായ കിരണ്‍ റാവുവും തമ്മില്‍ വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. ബോളിവുഡിലെ പവര്‍ കപ്പിളായിരുന്ന ആമിറും കിരണും സംയുക്ത പ്രസ്താവനയിലൂടെയാണ് തങ്ങള്‍ പിരിയുന്ന വാര്‍ത്ത പുറത്ത് വിട്ടത്. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് പിരിയാന്‍ ഇരുവരും തീരുമാനിച്ചത്. ഇരുവര്‍ക്കും ആസാദ് എന്ന മകനുമുണ്ട്.

  ആദ്യത്തെ കണ്‍മണിക്കൊപ്പം മിയയും അശ്വിനും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ആമിറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു കിരണുമായിട്ടുള്ളത്. അതേസമയം പിരിഞ്ഞതിന്റെ കാരണം എന്തെന്ന് താരങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ സ്വന്തമായി കാരണങ്ങള്‍ തിരയുകയും കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ദംഗല്‍ നായിക ഫാത്തിമ ഷെയ്ഖുമായി ആമിറിന് പ്രണയമാണെന്നും ഇതാണ് ഇരുവരും പിരിയാന്‍ കാരണമെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. എന്നാല്‍ ആരോപണങ്ങളോട് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

  ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി ആമിറിന്റെ ഒരു സുഹൃത്ത് എത്തിയിരിക്കുകയാണ്. ഇരുവരും പിരിയാനുള്ള കാരണം വളരെ ലളിതമാണ്. വിവാഹം എന്നതില്‍ നിന്നും ഇരുവരും ഒരുപാട് വളര്‍ന്നുവെന്നും അതല്ലാതെ രണ്ടു പേര്‍ക്കുമിടയില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നുമാണ് സുഹൃത്ത് പറയുന്നത്. വിശദമായി വായിക്കാം.

  ഇത് ആര്‍ക്കും സംഭവിക്കാവുന്നത്. ചിലപ്പോള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ വിവാഹം എന്ന സങ്കല്‍പ്പമൊക്കെ മാറും. അതിനര്‍ത്ഥം രണ്ടു പേര്‍ തമ്മിലുള്ള സ്‌നേഹം ഇല്ലാതാകുന്നുവെന്നല്ല. ആമിറും കിരണും പിരിയാന്‍ തീരുമാനിച്ചത് 2019 ലായിരുന്നു. പിന്നീട് രണ്ട് വര്‍ഷം പിരിയലിന് മുമ്പുള്ള ട്രയല്‍ പിരിയഡായിരുന്നു. ആമിറും കിരണും തങ്ങളുടെ ബന്ധത്തെ പക്വതയോടെ കൈകാര്യം ചെയ്യുന്നത് മറ്റുള്ളവര്‍ക്കൊരു മാതൃകയാണെന്നും സുഹൃത്ത് പറയുന്നു.

  ഇപ്പോള്‍ ആമിറും കിരണും മകന്‍ ആസാദിനൊപ്പം ലഡാക്കിലാണുള്ളത്. അത് തന്നെ അവരുടെ സൗഹൃദത്തിന്റെ തെളിവാണ്. അവര്‍ ഇപ്പോഴും സുഹൃത്തുക്കളും കോ-പാരന്റ്‌സുമാണ്. ആമിന്റെ മുന്‍ ഭാര്യ റീനയുമായും അദ്ദേഹത്തിന് ഇപ്പോഴും സൗഹൃദമുണ്ട്. റീനയുടെ പിറന്നാള്‍ ആഘോഷത്തില്‍ ആമിറും കിരണും പങ്കെടുത്തിരുന്നു. ആമിറിന്റെ വീട്ടിലെ എല്ലാ പരിപാടികളിലും റീനയും പങ്കെടുക്കാറുണ്ട്. ഫാത്തിമയുമായി ആമിര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും സുഹൃത്ത് നിരസിച്ചു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഫാത്തിമയുടെ സിനിമ കാണാന്‍ ആമിര്‍ കുടുംബസമേതമായിരുന്നു എത്തിയത്. തന്റെ പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും എപ്പോഴും സുതാര്യമായാണ് ആമിര്‍ ജീവിക്കുന്നത്. വിവാദങ്ങളോട് ആമിര്‍ പ്രതികരിക്കാത്തത് മറ്റുള്ളവരെ ആമിര്‍ ബഹുമാനിക്കുന്നതാണെന്നും സുഹൃത്ത് പറയുന്നു. ആമിറിന്റേയും കിരണിന്റേയും ഡിവോഴ്‌സ് എന്നത് അവരുടെ സ്വകാര്യതയാണെന്നും അതില്‍ തലയിടാന്‍ മറ്റുള്ളവര്‍ ശ്രമിക്കേണ്ടതില്ലെന്നും അവര്‍ക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആശംസ നേരുകയാണ് വേണ്ടതെന്നും സുഹൃത്ത് പറയുന്നു.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  വിവാഹ ബന്ധം വേര്‍പിരിയാനുള്ള തീരുമാനം രണ്ടു പേര്‍ക്കിടയിലെ തീരുമാനം മാത്രമാണ്. അതിനെ വിധിക്കുന്നതും കാരണങ്ങള്‍ ചികഞ്ഞ് ചെല്ലുന്നതും പുരോഗമന സമൂഹത്തിന് ചേരുന്നതല്ല.

  Read more about: aamir khan
  English summary
  A Bollywood Insider About Why Aamir Khan-Kiran Rao Got Divorced And His Current Relationship With Fathima
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X