For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിന് വേണ്ടി ഒരായിരം പേരുകള്‍ കണ്ടുവെച്ചിട്ടുണ്ട്; ദീപികയ്ക്കും അറിയാമെന്ന് രണ്‍വീര്‍ സിങ്ങ്

  |

  ബോളിവുഡിലെ ഏറെ തിരക്കുള്ള താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. സിനിമാരംഗത്ത് വ്യക്തമായ സ്ഥാനം നേടിയ ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷവും സിനിമാത്തിരക്കുകളില്‍ തന്നെയാണ് ഇരുവരും.

  രണ്‍വീറിന്റെ ഏറ്റവും പുതിയ ചിത്രം ജയേഷ് ഭായി ജോര്‍ദാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ് ഇപ്പോള്‍ താരം. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. അതില്‍ ഒരു കുട്ടിയുടെ അച്ഛനായാണ് രണ്‍വീര്‍ അഭിനയിക്കുന്നത്. സ്ഥിരം നായകവേഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു പിതാവായി വെള്ളിത്തിരയില്‍ അഭിനയിക്കുന്ന രണ്‍വീറിനെ കാണാന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  സിനിമയുടെ പ്രചാരണപരിപാടിക്കിടെ ഒരു മാധ്യമത്തോട് രണ്‍വീര്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന രണ്‍വീര്‍ അത്തരമൊരു ചോദ്യം മാധ്യമങ്ങളില്‍നിന്നും പ്രതീക്ഷിച്ചിരിക്കാം. രണ്‍വീറിന് ഒരു മകളുണ്ടെങ്കില്‍ അവള്‍ക്ക് എന്ത് പേരിടും എന്നായിരുന്നു ചോദ്യം. ഇതിന് പുഞ്ചിരിയോടെ താരം നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു

  'ഞാന്‍ എപ്പോഴും പേരുകളെക്കുറിച്ച് ചിന്തിക്കാറുണ്ട്. അതെന്താണെന്ന് എനിക്കറിയില്ല, ഇപ്പോഴും എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു കോപ്പിറൈറ്റര്‍ എന്നില്‍ ഉള്ളത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. പേരുകളോട് എനിക്ക് ഒരു പ്രത്യേക താത്പര്യമാണ്. സമാനതകളില്ലാത്ത പേരുകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. സ്വരസൂചകമായി ഓരോ പേരിനും വ്യത്യസ്ത ഗുണങ്ങളുണ്ട്. ചിലത് വളരെ ശക്തമായ പേരുകളായിരിക്കും, മറ്റുചിലത് മനോഹരമായ പേരുകളാകാം, ചിലത് ചെറിയ പേരുകളുമാകാം. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേരുകളുടെ ഒരു ലിസ്റ്റ് തന്നെ എന്റെ പക്കലുണ്ട്, പക്ഷ, അത് മറ്റുള്ളവരെ അറിയിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അത് രഹസ്യമായി തന്നെ സൂക്ഷിക്കാനാണ് എന്റെ തീരുമാനം.

  ഞാന്‍ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ, ആരോടും അത് പറഞ്ഞിട്ടില്ല. അവ പറഞ്ഞുപരത്താനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
  എന്നാല്‍ ഞാന്‍ ഭാര്യ ദീപികയുമായി ഈ പേരുകളൊക്കെ നിരന്തരം ചര്‍ച്ച ചെയ്യാറുമുണ്ട്. രണ്‍വീര്‍ പറയുന്നു.

  മറ്റൊരഭിമുഖത്തില്‍ രണ്‍വീറിന് ആണ്‍കുട്ടിയെയാണോ പെണ്‍കുട്ടിയെയാണോ ഇഷ്ടമെന്ന് ചോദിച്ചിരുന്നു. അതിന് രണ്‍വീര്‍ നല്‍കിയ ഉത്തരം ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു. 'അതൊക്കെ മുകളില്‍ ഇരിക്കുന്ന ആളുടെ കയ്യിലുള്ള കാര്യമാണ്. സിനിമയിലെ ഒരു ഡയലോഗുണ്ട്, അമ്പലത്തില്‍ പോകുമ്പോള്‍ പ്രസാദമായി ലഡു കിട്ടിയാലും ഹല്‍വ കിട്ടിയാലും കഴിക്കുമല്ലോ എന്ന്. അതുകൊണ്ട് എല്ലാം ദൈവത്തിന്റെ പ്ലാന്‍ പ്രകാരം മാത്രമേ നടക്കുകയുള്ളൂ'.

  ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷമായിരുന്നു ദീപികയുമായുള്ള പ്രണയത്തെക്കുറിച്ച് രണ്‍വീര്‍ വെളിപ്പെടുത്തിയത്. ഈ വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്ന് രണ്‍വീര്‍ പറയുന്നു.

  രണ്‍വീറിന്റെ വാക്കുകള്‍ ഇങ്ങനെ. '' ഏകദേശം മൂന്ന് വര്‍ഷമായി ഞാന്‍ വിവാഹത്തെ കുറിച്ച് ഗൗരവത്തോടെ ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവള്‍ തീരുമാനിച്ചപ്പോള്‍ വിവാഹം സംഭവിക്കുകയായിരുന്നു.' രണ്‍വീര്‍ പറയുന്നു. ഭാര്യയോടുള്ള സ്‌നേഹവും ബഹുമാനവും പൊതുവേദികളിലും രണ്‍വീര്‍ തുറന്നു പ്രകടിപ്പിക്കാറുണ്ട്.

  ജയേഷ് ഭായ് ജോര്‍ദാര്‍ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ രണ്‍വീര്‍ സിങ്. ശാലിനി പാണ്ഡേ, ദീക്ഷ ജോഷി എന്നിവരാണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികമാരായി എത്തുന്നത്. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലും രണ്‍വീര്‍ സിങ്ങാണ് നായകന്‍. സ്ത്രീ കേന്ദ്രിതമായി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.

  Read more about: ranveer singh deepika padukone
  English summary
  A Thousand names have been found for my little one, says Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X