For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിനെ ഞെട്ടിച്ച് ആമിര്‍ ഖാനും രണ്ടാം ഭാര്യ കിരണ്‍ റാവും വേര്‍പിരിഞ്ഞു; വിവാഹമോചനത്തെ കുറിച്ച് താരം

  |

  ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. പതിനഞ്ച് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. പരസ്പരം ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരങ്ങള്‍ അന്ന് വന്നത്.

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  മാസങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത പങ്കുവെച്ചതോടെ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ഇത്രയും കാലം തന്ന പിന്തുണയും സ്‌നേഹവും ഇനിയും ഉണ്ടാവണമെന്ന് അറിയിച്ച് കൊണ്ട് ആമിറും കിരണും ചേര്‍ന്ന് വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.

  ഈ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളും ഒരു ജീവിതകാലം മുഴുവനുമുള്ള സന്തോഷങ്ങളും ചിരിയുമൊക്കെ പങ്കുവെച്ച് കഴിഞ്ഞു. ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും സ്‌നേഹത്തിലും ബഹുമാനത്തിലും മാത്രമേ വളര്‍ന്നിട്ടുള്ളു. ഇപ്പോള്‍ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. ഇനി ഭാര്യ-ഭര്‍ത്താക്കന്മാരായിട്ട് അല്ല. പരസ്പരം മാതാപിതാക്കളായി കുടുംബമായി കഴിയും.

  കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ വേര്‍പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴാണ് നല്ല രീതിയില്‍ തന്നെ അതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ഒരുങ്ങിയത്. വെവ്വേറ ജീവിതവുമായി മാറിയെങ്കിലും ഫാമിലി വലുതാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ മകന്‍ ആസാദിനോട് അര്‍പ്പണബോധമുള്ള മാതാപിതാക്കളായി തുടരും. ഞങ്ങള്‍ ഒരുമിച്ച് തന്നെ അവനെ വളര്‍ത്തും. പാനിഫ ഫൗണ്ടേഷനും ഞങ്ങള്‍ താല്‍പര്യമുള്ള സിനിമാ പ്രോജക്ടുകളുമെല്ലാം ഒന്നിച്ച് തന്നെ ചെയ്യും.

  ഞങ്ങളുടെ ബന്ധത്തില്‍ വന്ന മാറ്റത്തില്‍ നിരന്തരം പിന്തുണ തരികയും അത് മനസിലാക്കി ഒപ്പം നിര്‍ത്തുകയും ചെയ്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം വലിയൊരു നന്ദി അറിയിക്കുകയാണ്. അവരൊന്നുമില്ലാതെ ഈ തീരുമാനം സുരക്ഷിതം ആവില്ലായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടിയുള്ള ആശംസകളും പ്രാര്‍ഥനകളും അനുഗ്രഹവും ഇനിയും ഉണ്ടാവണമെന്ന് പ്രിയപ്പെട്ടവരോട് അഭ്യര്‍ഥിക്കുകയാണ്. വിവാഹമോചനം എന്നത് ഒരു അവസാനമല്ല. ഒരു പുതിയ യാത്രയുടെ തുടക്കമായി കാണുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നുമാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും ചേര്‍ന്ന് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

  ലഗാന്‍ എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും തമ്മില്‍ കണ്ടുമുട്ടുന്നത്. സിനിമയുടെ അസിസ്റ്റന്റ് സംവിധായകരില്‍ ഒരാളായിരുന്നു കിരണ്‍. 2001 ലായിരുന്നു ഈ കണ്ട് മുട്ടല്‍. പിന്നീട് ആദ്യ ഭാര്യ റീനയുമായിട്ടുള്ള ആമിറിന്റെ വിവാഹമോചനത്തിന് ശേഷമാണ് കിരണുമായി വീണ്ടും അടുപ്പത്തിലാവുന്നത്. വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ കിരണ്‍ തന്നെ വിളിക്കുകയും ഏകദേശം അരമണിക്കൂറോളം ഞങ്ങള്‍ സംസാരിക്കുകയും ചെയ്തിരുന്നതായി ആമിര്‍ ഖാന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

  ഫോണിലൂടെ കിരണുമായി സംസാരിച്ചതോടെ താന്‍ സന്തോഷവാനാണെന്ന് തിരിച്ചറിഞ്ഞു. പിന്നീടും അവളുമായി സംസാരിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ കൂടുതല്‍ സന്തോഷവാനായി. കിരണ്‍ എന്റെ ജീവിതത്തിലേക്ക് വന്നതില്‍ ഞാനിപ്പോള്‍ ഭാഗ്യവാനാണ് എന്നൊക്കെ ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആമിര്‍ മുന്‍പ് പലവട്ടം പറഞ്ഞു. എന്നാലിപ്പോള്‍ വേര്‍പിരിയാം എന്ന തീരുമാനത്തിന് പിന്നിലെ കാരണമാണ് ഏവരും അന്വേഷിക്കുന്നത്.

  English summary
  Aamir Khan and Kiran Rao Announces Divorce After 15 Years Of Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X