For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിറും ദംഗല്‍ നായികയും തമ്മില്‍ പ്രണയം! ഡിവോഴേസിന്റെ കാരണം ആ ബന്ധം; ട്രെന്റിംഗായി ഫാത്തിമ!

  |

  ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാനും സംവിധായകയായ കിരണ്‍ റാവുവും വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന വാര്‍ത്ത ബോളിവുഡ് ആരാധകരെ ആകെ ഞെട്ടിക്കുന്നതായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷമാണ് ആമിര്‍ ഖാനും കിരണും പിരിയാന്‍ തീരുമാനിക്കുന്നത്. ആസാദ് ഖാന്‍ എന്ന മകനുമുണ്ട് ഇരുവര്‍ക്കും. മകന്റെ ഉത്തരവാദിത്തം പങ്കിടുമെന്നാണ് ആമിറും കിരണും പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

  സ്വിമ്മിങ് സ്യൂട്ട് അണിഞ്ഞ് തിരയെണ്ണി വേദിക; ഹോട്ട് ചിത്രങ്ങള്‍

  ജീവിതത്തില്‍ പുതിയ വഴികളിലേക്ക് പോകാന്‍ സമയമായെന്നും എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായി തുടരുമെന്നും ആമിറും കിരണും പറയുന്നു. എന്താണ് പിരിയാനുള്ള കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതിനോടെ തന്നെ ആമിറും കിരണും പിരിയാനുള്ള കാരണം തേടിയിറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പല തിയറികളും അവര്‍ നിരത്തിക്കഴിഞ്ഞു. അത്തരത്തിലൊരു തിയറിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

  ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുകായണെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുന്ന പേര് ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിന്റേതാണ്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ദംഗലിലൂടെയായിരുന്നു ഫാത്തിമയുടെ വരവ്. ഈ ചിത്രത്തില്‍ ആമിറിന്റെ മകളുടെ വേഷത്തിലായിരുന്നു ഫാത്തിമ അഭിനയിച്ചത്. പിന്നീട് തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലും ഫാത്തിമ ആമിറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

  ഇപ്പോഴിതാ ആമിറും കിരണും പിരിയാനുള്ള കാരണമായി സോഷ്യല്‍ മീഡിയ ഫാത്തിമയുടെ പേര് ചൂണ്ടിക്കാണിക്കുകയാണ്. താരത്തിനെതിരെ നിരവധി പേരാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് അധിക്ഷേപം നിറഞ്ഞ ട്രോളുകളും തിയറികളുമാണ് സോഷ്യല്‍ മീഡിയ അവതരിപ്പിക്കുന്നത്. ആമിറിന്റെ അടുത്ത ലക്ഷ്യം ഫാത്തിമയാണെന്ന് ചിലര്‍ പറയുന്നു. ഇതിന് മുമ്പും സമാനമായ രീതിയില്‍ ആമിറും ഫാത്തിമയും തമ്മില്‍ അടുപ്പത്തിലാണെന്ന് സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഫാത്തിമ പ്രതികരണവുമായി എത്തുകയായിരുന്നു.

  തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ചിത്രീകരണത്തിനിടെ ഇരുവരും അടുത്തുവെന്നും ഇതില്‍ കിരണിനെ അലട്ടിയിരുന്നുവെന്നുമായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ പ്രചരണങ്ങളെ ഫാത്തിമ തള്ളിപ്പറയുകയായിരുന്നു. പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന് പോലുമറിയാതെ ഓരോരുത്തരും പറയുന്നത്. എന്നോട് ചോദിക്ക് ഞാന്‍ പറയാം എന്ന് പറയാന്‍ തോന്നും. എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്രചരണങ്ങളെ അവഗണിക്കാന്‍ താന്‍ പഠിച്ചുവെന്നായിരുന്നു അന്ന് ഫാത്തിമ പറഞ്ഞത്. ആമിറിന് തന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്നും ഫാത്തിമ പറഞ്ഞിരുന്നു. പിന്നാലെ വാര്‍ത്തകളെ നിഷേധിച്ചു കൊണ്ട് കിരണ്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  എന്നാല്‍ അന്ന് കെട്ടടങ്ങിയ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളും വ്യാജ വാര്‍ത്ത പ്രചാരകരും വീണ്ടും തല പൊക്കിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ ഫാത്തിമയ്ക്ക് വേണ്ടിയാണ് കിരണിനെ ഉപേക്ഷിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. അതേസമയം പുതിയ പ്രചരണങ്ങളോട് താരങ്ങളാരും തന്നെ പ്രതികരിച്ചിട്ടില്ല. 2005ലായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതാരാകുന്നത്. ലഗാന്റെ ചിത്രീകരണത്തിനിടെയായിരുന്നു കിരണും ആമിറും ആദ്യമായി കാണുന്നത്. ആമിറിന്റെ ആദ്യ വിവാഹ ബന്ധം അവസാനിച്ചതിന് ശേഷമാണ് തങ്ങള്‍ പ്രണയിക്കുന്നതെന്ന് ആമിര്‍ നേരത്തെ പറഞ്ഞിരുന്നത്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  വിവാഹവും വിവാഹ ബന്ധം പിരിയുന്നതുമെല്ലാം രണ്ട് വ്യക്തികളുടെ തീരുമാനമാണ്. അതിന്റെ കാരണങ്ങള്‍ ചികഞ്ഞു പോകുന്നതും മുന്‍വിധിയോടെ തീരുമാനത്തിലേക്ക് എത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അതൊരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല.

  Read more about: aamir khan
  English summary
  Aamir Khan Kiran Rao Gets Divorced Social Media Blames Dangal Actress Fatima Sana Shaikh, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X