twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീ ടുവിന് പിന്തുണയുമായി ആമിര്‍ ഖാനും! സുഭാഷ് കപുറിന്റെ പൂതിയ ചിത്രത്തില്‍നിന്നും പിന്മാറി

    By Midhun Raj
    |

    സിനിമാ മേഖലയെ സംബന്ധിച്ച് പുറത്തുവരുന്ന മീ ടു വെളിപ്പെടുത്തലുകള്‍ നേരത്തെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. തൊഴില്‍ നഷ്ടമാകുമെന്നും അവസരങ്ങള്‍ കുറയുമെന്നൊക്കെയുളള ആശങ്കങ്ങള്‍ വകവെയ്ക്കാതെയാണ് പല നടിമാരും വെളിപ്പെടുത്തലുമായി എത്തുന്നത്. ഹോളിവുഡില്‍ തുടങ്ങിയ മീ ടു മൂവ്‌മെന്റ് ഇന്ത്യയിലും സജീവമായതോടെയാണ് അധിക പേരും രംഗത്തെത്തിയിരുന്നത്. നടി തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലിനു ശേഷമായിരുന്നു ഇന്ത്യയില്‍ മീ ടു ക്യാംപെയ്ന്‍ ഒന്നുകൂടി സജീവമായിരുന്നത്.

    സത്യം എന്താണെന്ന് കാലം പറയും! ചിന്മയിക്ക് മറുപടിയുമായി വൈരമുത്തു! ചിന്മയിയുടെ പ്രതികരണിങ്ങനെ! സത്യം എന്താണെന്ന് കാലം പറയും! ചിന്മയിക്ക് മറുപടിയുമായി വൈരമുത്തു! ചിന്മയിയുടെ പ്രതികരണിങ്ങനെ!

    നാനാ പടേക്കറിനെതിരെയുളള തനുശ്രീയുടെ വെളിപ്പെടുത്തല്‍ നേരത്തെ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തനുശ്രീയ്ക്ക് പിന്നാലെ സിനിമാ രംഗത്ത് മുന്‍നിരയിലുളള പല താരങ്ങളും ലൈംഗികാരോപണങ്ങളുമായി എത്തിയിരുന്നു. ഇത്തരത്തില്‍ മീ ടൂ വെളിപ്പെടുത്തലുമായി എത്തുന്ന താരങ്ങള്‍ക്ക് വലിയ പിന്തുണയാണ് ബോളിവുഡില്‍ ലഭിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളടക്കം നേരത്തെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍താരം ആമിര്‍ ഖാനും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ്.

    മീടുവിന് പിന്തുണയുമായി ആമിര്‍ ഖാന്‍

    മീടുവിന് പിന്തുണയുമായി ആമിര്‍ ഖാന്‍

    ബോളിവുഡില്‍ മീടു ക്യാംപെയ്‌ന് പിന്തുണ പ്രഖ്യാപിച്ച് താരങ്ങളെല്ലാം എത്തിയ സമയത്തായിരുന്നു ആമിര്‍ ഖാനും എത്തിയിരുന്നത്. മീടു വെളിപ്പെടുത്തലിനു ശേഷം തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി നേരത്തെ ബോളിവുഡിലെ യുവതാരങ്ങളായിരുന്നു രംഗത്തെത്തിയിരുന്നത്. ഫര്‍ഹാന്‍ അക്തര്‍,പ്രിയങ്കാ ചോപ്ര,ദീപികാ പദുകോണ്‍, തുടങ്ങിയ താരങ്ങളെല്ലാം തന്നെ നടിമാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇവര്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ആമിര്‍ ഖാനും എത്തിയിരിക്കുന്നത്. ആമിര്‍ ഖാനൊപ്പം ഭാര്യ കിരണ്‍ റാവുവും ഉണ്ടായിരുന്നു.

    പുതിയ ചിത്രത്തില്‍ നിന്നും പിന്മാറി

    പുതിയ ചിത്രത്തില്‍ നിന്നും പിന്മാറി

    തന്റെ പുതിയ ചിത്രത്തില്‍ നിന്നും പിന്മാറികൊണ്ടായിരുന്നു ആമിര്‍ മീടു ക്യാംപെയ്‌ന് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ സംവിധായകന്‍ സുഭാഷ് കപൂര്‍ ലൈംഗികാരോപണത്തില്‍പ്പെട്ട സമയത്താണ് ആമിര്‍ സുപ്രധാന തീരുമാനം എടുത്തത്. അണിയറയില്‍ ഒരുങ്ങുന്ന മൊഗുള്‍ എന്ന ചിത്രത്തില്‍ നിന്നുമാണ് നടന്‍ പിന്മാറിയിരിക്കുന്നത്. സുഭാഷ് കപൂറിനെതിരെ നേരത്തെ നടി ഗീതിക ത്യാഗി ആയിരുന്നു ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരുന്നത്.

    ആമിറിനൊപ്പം ഭാര്യയും

    ആമിറിനൊപ്പം ഭാര്യയും

    മൊഗുള്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായിരുന്നു ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും. ലൈംഗികാതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആമിറും കിരണും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ അല്ലെന്നും പരാതി നിയമവഴിയില്‍ നീങ്ങുന്ന സാഹചര്യത്തില്‍ കുറ്റം തെളിയുന്നത് വരെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു,

    ആമിര്‍ പറഞ്ഞത്

    ആമിര്‍ പറഞ്ഞത്

    ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീടു ക്യാംപെയിന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുളള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുള്‍. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടതിനാലായിരുന്നു നിര്‍മ്മാണ പങ്കാളിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആമിര്‍ എത്തിയിരുന്നത്. എന്നാല്‍ സുഭാഷ് കപൂര്‍ ആരോപണ വിധേയനായതോടെ നടന്‍ തീരുമാനം മാറ്റുകയായിരുന്നു

    ബോളിവുഡിലെ മീടു

    ബോളിവുഡിലെ മീടു

    അതേസമയം ബോളിവുഡില്‍ മീടു വെളിപ്പെടുത്തലുകള്‍ കത്തികയറുകയാണ്. തനുശ്രീക്ക് പിന്നാലെ കങ്കണ റാവത്ത്,സണ്ണി ലിയോണ്‍,ചിന്മയി തുടങ്ങിയവരായിരുന്നു നേരത്തെ തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നത്. നടിമാരെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. ചിലര്‍ പബ്ലിസ്റ്റിക്ക് വേണ്ടിയാണ് നടിമാര്‍ ഇങ്ങനെ ചെയ്യുന്നത് പറഞ്ഞെങ്കിലും അവര്‍ക്കെല്ലാം മുഖത്തടിച്ച മറുപടിയായിരുന്നു താരങ്ങള്‍ നല്‍കിയിരുന്നത്.

    കൊച്ചുണ്ണിയാവാന്‍ നിവിന്‍ പോളിയെ തിരഞ്ഞെടുത്തത് ഇക്കാരണം കൊണ്ട്! തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത്കൊച്ചുണ്ണിയാവാന്‍ നിവിന്‍ പോളിയെ തിരഞ്ഞെടുത്തത് ഇക്കാരണം കൊണ്ട്! തുറന്നുപറഞ്ഞ് തിരക്കഥാകൃത്ത്

    ഹരിശങ്കറിന്റെ ആലാപനത്തില്‍ ഡാകിനിയിലെ മനോഹര ഗാനം പുറത്ത്! എന്‍ മിഴിപ്പൂവില്‍ പാട്ട് കാണാംഹരിശങ്കറിന്റെ ആലാപനത്തില്‍ ഡാകിനിയിലെ മനോഹര ഗാനം പുറത്ത്! എന്‍ മിഴിപ്പൂവില്‍ പാട്ട് കാണാം

    English summary
    aamir khan and kiran rao steps away from working with accused
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X