For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ആമിര്‍ ഖാന്‍; പിന്നിലെ കാരണം ഇതാണ്!

  |

  കോഫി വിത്ത് കരണില്‍ ഈ ആഴ്ച അതിഥികളായി എത്തിയത് ആമിര്‍ ഖാനും കരീന കപൂറുമായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. മാസ് മസാല സിനിമകള്‍ക്ക് പിന്നാലെ അധികം പോകാതെ എന്നും വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. ആമിറിനെ പോലെ തന്നെ താരകുടുംബത്തില്‍ നിന്നുമാണ് കരീനയും സിനിമയിലെത്തിയത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളും ചെയ്തിട്ടുണ്ട്.

  Also Read: എന്റെ മക്കളെ ഞാന്‍ മറന്നു, ഞാനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; കുറ്റബോധം അറിയിച്ച് ആമിര്‍ ഖാന്‍

  കോഫി വിത്ത് കരണില്‍ ആമിറും കരീനയും പരസ്പരം കളിയാക്കുന്നതും ട്രോളുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. പരിപാടിക്കിടെ കരീനയോട് ആമിറിന്റെ ഫാഷന്‍ സെന്‍സിനെ റേറ്റ് ചെയ്യാന്‍ പറയുകയായിരുന്നു. എന്നാല്‍ നോണ്‍ ആപ്ലിക്കബിള്‍ എന്നാിയിരുന്നു കരീനയുടെ മറുപടി. ഇത് കേട്ട് അമ്പരന്ന ആമിര്‍ എനിക്ക് ഫാഷന്‍ സെന്‍സേയില്ലെന്നാണോ ഇവള്‍ പറയുന്നതെന്ന് ചോദിക്കുകയായിരുന്നു.

  കരീന തന്റെ ഐക്കോണിക് കഥാപാത്രമായ പൂ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നതാണെന്ന് കരണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നീട് ഒരിക്കല്‍ കൂടി മറുപടി നല്‍കാന്‍ കരണ്‍ പറഞ്ഞപ്പോള്‍ മൈനസ് എന്ന് കരീന പറയുന്നു. പിന്നാലെ താനും വസ്ത്രധാരണവും തമ്മിലുള്ള രസരകരമായ കെമിസ്ട്രിയെക്കുറിച്ച് ആമിര്‍ മനസ് തുറക്കുകയായിരുന്നു. തന്റെ മുന്‍ ഭാര്യ കിരണ്‍ എന്നും ഇതിന്റെ പേരില്‍ തന്നെ വഴക്ക് പറയുമായിരുന്നുവെന്നാണ് ആമിര്‍ പറയുന്നത്.

  ''കിരണിനും എനിക്കും ഇതൊരു തമാശയാണ്. എനിക്ക് അസാധാരണമായ ത്രീ ഫോര്‍ത്ത് പാന്റ്‌സുകളുണ്ട്. മുട്ടിന് താഴെ വരെയുള്ളതാണ്. എലാസ്റ്റിക്കുണ്ട്. അസാധാരണമായ ഷേപ്പാണ്. പക്ഷെ ഞാന്‍ അതില്‍ കംഫര്‍ട്ടബിള്‍ ആണ്. പുറത്ത് പോകുമ്പോള്‍ കിരണ്‍ ചോദിക്കും നീയെന്താണ് ധരിച്ചിരിക്കുന്നതെന്ന് ഞാന്‍ പറയും ത്രീ ഫോര്‍ത്ത് എന്ന്. വരൂ, ഇതും ഇട്ട് പുറത്ത് പോകാനാകില്ലെന്ന് അവള്‍ പറയും'' ആമിര്‍ ഖാന്‍ പറയുന്നു.

  താനും കിരണും പുറത്ത് പോകുമ്പോള്‍ ഇത് പതിവാണെന്നും തങ്ങളത് ആസ്വദിച്ചിരുന്നുവെന്നും ആമിര്‍ പറയുന്നുണ്ട്. ഒടുവില്‍ കിരണ്‍ ആയിരിക്കും താന്‍ എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതെന്നും ആമിര്‍ പറയുന്നു. പിന്നാലെ കരണ്‍ ജോഹര്‍ ഇടപെടുകയും ആമിറിനോടായി ആമിര്‍ ധരിക്കാറുള്ള ദോത്തി പാന്റ്‌സ് ധരിച്ച് കിരണിനേയും കണ്ടിട്ടുണ്ടെന്ന് പറയുകയായിരുന്നു. നിങ്ങള്‍ അവരുടെ വസ്ത്രം ആണോ ധരിക്കുന്നതെന്നായിരുന്നു കരണിന്റെ ചോദ്യം.

  അതിന് യാതൊരു സങ്കോചവും കൂടാതെ ആമിര്‍ മറുപടി നല്‍കുകയായിരുന്നു. ഞാന്‍ അവളുടെ ചില വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. അവളുടെ ലൂസ് പാന്റ്‌സുകള്‍. അവ ധരിക്കാന്‍ നല്ല കംഫര്‍ട്ടബിള്‍ ആണെന്നായിരുന്നു ആമിര്‍ പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ടതും കരണും കരീനയും പൊട്ടിച്ചിരിക്കുകയായിരുന്നു.


  ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നത്. സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ഇത്. സംയുക്ത പ്രസ്താവനയിലൂടെയായണ് ഇരുവരും വിവാഹ ബന്ധം അവസാനിപ്പിച്ചത് അറിയിച്ചത്. നേരത്തെ ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആമിര്‍ കിരണുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. പിരിഞ്ഞുവെങ്കിലും സുഹൃത്തുക്കളായി തുടരുകയാണ് ആമിറും കിരണും.

  അതേസമയം, തന്റെ മുന്‍ഭാര്യമാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ഇന്നും ആഴ്ചയില്‍ ഒരു ദിവസം താന്‍ നിര്‍ബന്ധമായും അവരെ കാണുമെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. തങ്ങള്‍ ഇപ്പോഴും ഒരു കുടുംബമാണെന്നും ആമിര്‍ പറയുന്നുണ്ട്.

  ആമിര്‍ ഖാന്റെ സിനിമയായ ലാല്‍ സിംഗ് ഛദ്ദ റിലീസിന് തയ്യാറെടുക്കുകയാണ്. കരീന കപൂറാണ് ചിത്രത്തിലെ നായിക. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ആമിര്‍ ഖാനും കരീന കപൂറും ത്രീ ഇഡിയറ്റ്‌സിന് ശേഷം ഒരുമിക്കുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമൊക്കെ പുറത്ത് വന്നിരുന്നു.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  അതേസമയം, നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്. സീസണ്‍ 7ലെ ആദ്യത്തെ എപ്പോസിഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. പിന്നാലെ സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ, സമാന്ത, അക്ഷയ് കുമാര്‍ എന്നിവരുമെത്തി. വരും എപ്പിസോഡുകളില്‍ വലിയ താരനിര തന്നെ കോഫി വിത്ത് കരണില്‍ എത്തുന്നുണ്ട്. ഇഷാന്‍ ഖട്ടര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കത്രീന കൈഫ്, ഗൗരി ഖാന്‍, തുടങ്ങിയവര്‍ വരാനിരിക്കുകയാണ്.

  Read more about: aamir khan
  English summary
  Aamir Khan Reveals Sometimes He Wears Kiran Rao's Dress And Its Comfortable
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X