For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിറും കുടുംബവും എന്നെ വീട്ടുതടങ്കലിലാക്കി, ഇപ്പോഴും അവരെ ഭയമാണെന്ന് സഹോദരന്‍

  |

  ബോളിവുഡ് സിനിമാലോകത്ത് ഏറെ ആരാധകരും വലിയ താരമൂല്യവുമുളള താരമാണ് ആമിര്‍ ഖാന്‍. നടന്റെതായി വരാറുളള മിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ വലിയ വിജയം നേടാറുണ്ട്. ഹിന്ദിയില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍ ആമിര്‍ ഖാന്റെ കരിയറില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വളരെ സെലക്ടീവായിട്ടാണ് സൂപ്പര്‍ താരം സിനിമകള്‍ ചെയ്യാറുളളത്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ആമിര്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര താരമായി മാറി. പ്രണയ ചിത്രങ്ങള്‍ക്കൊപ്പം മാസ് സിനിമകളും ചെയ്താണ് ആമിര്‍ സൂപ്പര്‍ താരമായത്

  അല്ലു അര്‍ജുന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  അതേസമയം താരകുടുംബത്തില്‍ നിന്നുളള നടനാണ് ആമിര്‍ ഖാന്‍. പിതാവ് താഹിര്‍ ഹുസൈന്‍ നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങിയിരുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ആമിര്‍ ഖാനും ബോളിവുഡില്‍ എത്തിയത്. ആമിര്‍ ഖാന് പിന്നാല സഹോദരനായ ഫൈസല്‍ ഖാനും സിനിമാരംഗത്ത് എത്തിയിരുന്നു. എന്നാല്‍ കുറച്ച് സിനിമകളില്‍ മാത്രമാണ് ഫൈസല്‍ അഭിനയിച്ചത്. ആമിറിനെ പോലെ ബോളിവുഡിലെ മുന്‍നിര താരമാവാന്‍ ഫൈസലിന് സാധിച്ചില്ല.

  പത്തിലധികം സിനിമകളില്‍ മാത്രമാണ് ഫൈസല്‍ അഭിനയിച്ചത്. ആമിര്‍ നായകനായ സിനിമകളിലും ഫൈസല്‍ ഖാന്‍ എത്തിയിരുന്നു. എന്നാല്‍ അത്ര ശ്രദ്ധിക്കപ്പെട്ട വേഷങ്ങളൊന്നും ഫൈസല്‍ ഖാന്‌റെ കരിയറില്‍ പുറത്തിറങ്ങിയില്ല. ഒരിടവേളയ്ക്ക് ശേഷം ഫാക്ടറി എന്ന ചിത്രത്തിലൂടെയാണ് ഫൈസല്‍ ഖാന്‍ ബോളിവുഡില്‍ വീണ്ടും സജീവമാകുന്നത്. അഭിനയത്തിന് പുറമെ ആമിറിന്‌റെ സഹോദരന്‍ തന്നെ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. അതേസമയം പുതിയ ചിത്രത്തിന്‌റെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് തന്‌റെ പഴയകാലജീവിതത്തെ കുറിച്ച് ഫൈസല്‍ ഖാന്‍ മനസുതുറന്നത്.

  വിഷാദവും മാനസികപരമായ മറ്റ് പ്രശ്നങ്ങളും ഉണ്ടെന്ന് പറഞ്ഞ് കുടുംബം തന്നെ ഒരു വര്‍ഷം വീട്ടുതടങ്കലിലാക്കിയിരുന്നു എന്ന് ഫെെസല്‍ ഖാന്‍ പറയുന്നു. ഇതേചൊല്ലി തന്‌റെ കുടുംബാംഗങ്ങളുമായി ഒരു നിയമപോരാട്ടം തന്നെ താന്‍ നടത്തി. മുന്‍കാല സംഭവങ്ങളെ ഓര്‍ത്ത് ഇപ്പോഴും തന്‌റെ കുടുംബത്തെ താന്‍ ഭയപ്പെടുന്നതായും ഫൈസല്‍ പറഞ്ഞു. നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഫെെസല്‍ ഖാന്‍ വെളിപ്പെടുത്തലുകളുമായി എത്തിയത്.

  അന്ന് വീട് വിട്ട് പോയില്ലാരുന്നെങ്കില്‍ താന്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ തന്നെ ആയിരുന്നേനെ എന്നും ഫൈസല്‍ പറയുന്നു. ഞാന്‍ കുടുംബത്തോടൊപ്പം ആ മോശം ഘട്ടത്തിലൂടെ കടന്നുപോയി. എനിക്ക് മാനസികപരമായ പ്രശ്നങ്ങളുണ്ടെന്നും സ്വയം പരിപാലിക്കാനാകാത്ത സ്ഥിതിയാണെന്നും പറഞ്ഞ് എന്റെ ഒപ്പിടാനുള്ള അവകാശങ്ങള്‍ സഹോദരനായ ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് സ്വയം പരിപാലിക്കാന്‍ എനിക്ക് കഴിവില്ലെന്ന് ഒരു ജഡ്ജിക്ക് മുന്നില്‍ പ്രഖ്യാപിക്കാന്‍ എന്നോട് കുടുംബം പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല. അങ്ങനെയിരിക്കെയാണ് ഞാന്‍ വീട് വിടാന്‍ തീരുമാനിച്ചത്, ഫൈസല്‍ ഖാന്‍ പറഞ്ഞു.

  കുടുംബവുമായി ഇപ്പോഴും അകലം പാലിക്കുന്നതിനെ കുറിച്ചും ഫൈസല്‍ ഖാന്‍ പറഞ്ഞു. താന്‍ ആമിറിനോടും മറ്റ് കുടുംബാംഗങ്ങളോടും ക്ഷമിച്ചിട്ടുണ്ടാകാം, പക്ഷേ ആ സംഭവം ഞാന്‍ മറന്നിട്ടില്ല. ഈദ്, ജന്മദിനങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ തന്റെ കുടുംബത്തോട് സംസാരിക്കാറുണ്ടെന്നും അല്ലാത്തപക്ഷം അകലം പാലിക്കുകയാണെന്നും ഫൈസല്‍ പറയുന്നു. കഴിഞ്ഞ കാലങ്ങളിലെ സംഭവങ്ങള്‍ കൊണ്ട് ഒരു ഭയം ഇപ്പോഴുമുണ്ട്. കുടുംബവുമായി ഒരു അകലം പാലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

  കണ്ടവരെല്ലാം നല്ലത് പറഞ്ഞ സിനിമയോട് ചിലര്‍ക്ക് തോന്നിയ വിരോധം, ദിലീപ് ചിത്രത്തെ കുറിച്ച് സിദ്ദിഖ്

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  ഞാന്‍ കള്ളം പറയുകയില്ല, എനിക്കും കുടുംബത്തിനും ഇടയില്‍ ഇപ്പോഴും ഒരു തടസ്സം ഉണ്ട്, അവരുമായി ഒരു അകലം പാലിക്കുന്നതാണ് നല്ലത്. ഞാന്‍ അവര്‍ക്ക് എതിരല്ല. ഞാന്‍ കുടുംബാംഗങ്ങളുടെ നല്ലതിനായി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ചില പരിധികള്‍ മറികടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം എനിക്ക് സംരക്ഷിക്കാന്‍ എന്റെ സ്വന്തം അന്തസ്സുണ്ട്, ഫൈസല്‍ ഖാന്‍ പറഞ്ഞു.

  മമ്മൂക്ക എപ്പോഴും പറയാറുളള രണ്ട് കാര്യങ്ങള്‍, ഇതുവരെ അത് അനുസരിച്ചിട്ടില്ലെന്ന് വിഎം വിനു

  English summary
  aamir khan's brother faisal khan opens up unknown revelations about his family and past life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X