For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയവാര്‍ത്ത സ്ഥിരീകരിച്ച് താരപുത്രി! ആമീര്‍ ഖാന്‍റെ മകളുടെ കാമുകന്‍ ആരാണ്? ചിത്രങ്ങള്‍ വൈറല്‍!

|

വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഓരോ താരവും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ബോളിവുഡ് സിനിമയുടെ സ്വന്തം താരമായ ആമീര്‍ ഖാനോട് ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. കഥാപാത്രങ്ങളെ മനോഹരമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ മികവിനെക്കുറിച്ച് വാചാലരാവാത്തവര്‍ വിരളമാണ്. വളരെ സെലക്റ്റീവായാണ് സിനിമകള്‍ സ്വീകരിക്കാറുള്ളതെങ്കിലും ഇടയ്ക്ക് അദ്ദേഹത്തിനും വീഴ്ചകള്‍ സംഭവിച്ചിരുന്നു. പൂര്‍വ്വാധികം ശക്തിയോടെയായിരുന്നു പിന്നീട് താരം തിരിച്ചെത്തിയത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലായാലും അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യത്യസ്തമാണ്. ആമിറിന്റെയും റീന ദത്തയുടെ മകളായ ഇറ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകളും നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

ആമിറില്‍ നിന്നും റീന ദത്ത വിവാഹമോചനം നേടിയിരുന്നു. ഇറയും സഹോദരനും അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. മക്കളുടെ കാര്യത്തെക്കുറിച്ച കൃത്യമായി ശ്രദ്ധിക്കുന്ന പിതാവാണ് ആമിര്‍ ഖാന്‍. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കായി കുറിച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സിനിമയല്ല തന്റെ തട്ടകമെങ്കില്‍ക്കൂടിയും സെലിബ്രിറ്റി ഇമേജാണ് ആരാധകര്‍ ഇറയ്ക്കും നല്‍കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇറ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയും ഇറയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇറ തന്നെ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ്. ആരാധകരുമായി ചാറ്റ് ചെയ്യുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ആരെങ്കിലുമായി ഡേറ്റിംഗിലാണോ?

ആരെങ്കിലുമായി ഡേറ്റിംഗിലാണോ?

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പലരും ആരാധകരുമായി സംവദിക്കാറുള്ളത്. ഇത്തരമൊരു അവസരം ഇറയും നല്‍കിയിരുന്നു. ഇതിനിടയിലായിരുന്നു പ്രണയത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. താരപുത്രി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സുഹൃത്തുക്കളിലൊരാളായ മിഷാലിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടപ്പോഴായിരുന്നു പലരും ഇതേ ചോദ്യം ഉന്നയിച്ച് എത്തിയത്. പ്രണയാര്‍ദ്രമായ ചിത്രങ്ങളായിരുന്നു നേരത്തെ ഇറ പങ്കുവെച്ചത്. പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോഴൊന്നും കൃത്യമായ മറുപടി താരപുത്രി നല്‍കിയിരുന്നില്ല.

പ്രണയത്തിലാണ്

പ്രണയത്തിലാണ്

ഇറയും മിഷാലും ഡേറ്റിംഗിലാണെന്നും ഈ ബന്ധം പ്രണയം തന്നെയാണെന്നും നേരത്തെ പാപ്പരാസികള്‍ പറഞ്ഞിരുന്നു. ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും അതിനിടയിലെ ചിത്രങ്ങളുമൊക്കെയായിരുന്നു തെളിവ്. ഇപ്പോഴിതാ ഇറ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. താന്‍ പ്രണയത്തിലാണെന്നാണ് താരപുത്രി പറയുന്നത്. ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിക്കിടയിലായിരുന്നു ഈ വെളിപ്പെടുത്തല്‍. അടുത്തിടെയായിരുന്നു ഇര 22ാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവിന് പിന്നാലെ മകളും സിനിമയിലേക്കെത്തുമോയെന്ന് ആരാധകര്‍ ചോദിച്ചിരുന്നുവെങ്കിലും സിനിമാപ്രവേശത്തെക്കുറിച്ച് ഇറ പ്രതികരിച്ചിരുന്നില്ല. മക്കള്‍ക്കും സിനിമാ താല്‍പര്യമുണ്ടെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു.

മിഷാല്‍ തന്നെ

മിഷാല്‍ തന്നെ

ചിത്രങ്ങളിലൂടെയും മറ്റുമായി നേരത്തെ തന്നെ പലരും സംശയിച്ചിരുന്ന കാര്യമാണ് ഇപ്പോള്‍ താരപുത്രിയും സ്ഥിരീകരിച്ചിട്ടുള്ളത്. സംഗീത സംവിധായകനായ മിഷാല്‍ കര്‍പലാനിയാണ് ഇറയുട മനസ്സ് കീഴടക്കിയത്. ഗായകനും സംഗീത സംവിധായകനുമായ മിഷാലിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്ന് മാത്രമല്ല ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. മിഷാലിന്റെ സംഗീത വീഡിയോകളില്‍ മദ്യവും മയക്കുമരുന്നും ലൈംഗികതയുടേയുമൊക്കെ അതിപ്രസരമാണെന്നായിരുന്നു വിമര്‍ശനം.

വിവാഹത്തില്‍ കലാശിക്കുമോ?

വിവാഹത്തില്‍ കലാശിക്കുമോ?

ഡേറ്റിംഗും പ്രണയവുമൊക്കെ സര്‍വ്വ സാധാരണമായ കാര്യമായാണ് ബോളിവുഡില്‍ വിലയിരുത്തപ്പെടുന്നത്. പല പ്രണയങ്ങളും വിവാഹത്തിലേക്ക് എത്താറില്ല. ഒരുമിച്ച് ജീവിക്കുമെന്ന് തുടക്കത്തില്‍ പറഞ്ഞവര്‍ പോലും ഇടക്കാലത്ത് വഴിപിരിഞ്ഞിരുന്നു. വിവാഹവും വിവാഹമോചനവുമൊന്നും വലിയ സംഭവമല്ലെന്ന അവസ്ഥയാണ് ബോളിവുഡിലേത്. പ്രണയിച്ച് വിവാഹിതരായവര്‍ പോലും പിന്നീട് വേര്‍പിരിഞ്ഞിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷവും അടുത്ത സുഹൃത്തുക്കളായി കഴിയുന്നവരുമുണ്ട്. താരപുത്രിയുടെ പ്രണയം വിവാഹത്തില്‍ കലാശിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം.

English summary
Aamir Khan's daughter Ira Khan confirms about her relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more