For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണത്തിന് സമ്മതം മൂളി ആമിറിന്റെ മകള്‍; സിനിമാറ്റിക് സ്റ്റൈലില്‍ ഐറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ കുടുംബവും ആരാധകര്‍ക്ക് പരിചിതരാണ്. ആമിറിന്റെ മകള്‍ ഐറയും സോഷ്യല്‍ മീഡിയയിലെ താരമാണ്. അച്ഛനെ പോലെ അഭിനയത്തിലേക്ക് കടന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകരെ നേടാന്‍ ഇറയ്ക്ക് സാധിച്ചിട്ടുണ്ട്. താരപുത്രിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ശ്രദ്ധ നേടാറുണ്ട്. ഇതിനിടെ നാടക സംവിധായകയായും കയ്യൊപ്പ് പതിപ്പിച്ചിരുന്നു ഐറ. ഇന്നിതാ ഐറയുടെ ജീവതത്തിലൊരു സന്തോഷം വന്നു ചേര്‍ന്നിരിക്കുകയാണ്.

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  കഴിഞ്ഞ കുറേനാളുകളായി ഐറ ആമിര്‍ഖാന്റെ ഫിറ്റ്‌നസ് കോച്ചായ നുപുര്‍ ശിഖറെയുമായി പ്രണയത്തിലാണ്. സോഷ്യല്‍ മീഡിയയുടെ പ്രിയ ജോഡിയാണ് ഇരുവരും. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐറയും നുപുറും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ മൊത്തം ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഐറയും നുപുറും തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചിരിക്കുന്നത്. സിനിമയിലെ രംഗം പോലെ മനോഹരമായാണ് നുപുര്‍ ഐറയെ പ്രൊപ്പോസ് ചെയ്തത്. സാധാരണ താരങ്ങളുടേത് പോലെ വലിയ ആഘോഷങ്ങളുടേയും ഒരുക്കങ്ങളുടേയും ഒന്നും ബഹളമില്ലാതെ തീര്‍ത്തും ലളിതവും എന്നാല്‍ സിനിമാറ്റിക്കുമായിട്ടായിരുന്നു നുപുറിന്റെ പ്രൊപ്പോസല്‍.

  Also Read: നയൻതാര ഏഴ് മണിക്ക് സെറ്റിൽ, ദിലീപ് വരുന്നത് 11 മണിക്ക്; നടി പ്രതികരിച്ചതിങ്ങനെ

  ഇറ്റലിയില്‍ വച്ച് നടന്ന അയേണ്‍ മാന്‍ ഇറ്റലി ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നുപുര്‍. ഒപ്പം ഐറയുമുണ്ടായിരുന്നു. മത്സരത്തിനിടെ നുപുര്‍ ഐറയുടെ അറികിലെത്തുകയും ചുംബിക്കുകയുമായിരുന്നു. പിന്നാലെ മുട്ടു കുത്തി നിന്നു കൊണ്ട് നുപുര്‍ താന്‍ കരുതി വച്ചിരുന്ന മോതിരം പുറത്തെടുക്കുകയും ഐറയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്യുകയായിരുന്നു. ഉടനെ തന്നെ ഇറ സമ്മതം മൂളുകയും ചെയ്തു. ഈ വീഡിയോ ഇറ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നുപുറും ഐറയും പ്രണയത്തിലാണ്. ഈയ്യടുത്ത് തങ്ങളുടെ പ്രണയത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഐറ പങ്കുവച്ചിരുന്നു. തന്റെ 25-ാം പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്നുമുള്ള നുപുറിനൊപ്പമുള്ള ചിത്രങ്ങളും ഈയ്യടുത്ത് ഐറ പങ്കുവച്ചിരുന്നു. മറ്റ് സ്റ്റാര്‍ കിഡ്‌സില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് ഇറ. പൊതുവേദികളിലോ പാര്‍ട്ടികളിലോ ഐറ അധികം ഐറയെ കാണാറില്ല. പക്ഷെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. നടി ഫാത്തിമ സന ഷെയ്ഖ് ഐറയ്ക്കും നുപുറിനും ആശംസകളുമായി എത്തി. ഞാന്‍ കണ്ട ഏറ്റവും മധുരകരമായ കാഴ്ചയാണിതെന്നായിരുന്നു ഫാത്തിമ കുറിച്ചത്. താന്‍ കണ്ടതില്‍ ഏറ്റഴും ക്യൂട്ട് ആയ കാഴ്ചയെന്നാണ് ടൈഗര്‍ ഷ്രോഫിന്റെ സഹോദരി കൃഷ്ണ ഷ്രോഫ് കുറിച്ചത്. ഹുമ ഖുറേഷി, റിയ ചക്രബര്‍ത്തി, ഹേസല്‍ കീച്ച്, ഗുല്‍ഷന്‍ ദേവയ്യ തുടങ്ങിയവരും ഇരുവര്‍ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

  Read more about: aamir khan
  English summary
  Aamir Khan's Daughter Ira Khan Gets Engaged To Boyfriend Nupur In A Dreamy Way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X