For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മരണഭയം' കാരണം ബ്ലോക്ക്ബസ്റ്റർ ചിത്രം ഉപേക്ഷിക്കാനൊരുങ്ങിയ ആമിർ ഖാൻ; പകരം നിർദേശിച്ചത് രൺവീറിനെയും രൺബീറിനെയും

  |

  ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന താരം, നിരവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച നടൻ കൂടിയാണ്. മാസ് മസാല സിനിമകൾക്ക് പിന്നാലെ പോകാതെ വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്ന അദ്ദേഹം ഇതുവരെ ഒമ്പത് ഫിലിംഫെയർ അവാർഡുകൾ, നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു ആക്ട അവാർഡ് ഉൾപ്പെടെ നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 2003-ൽ പത്മശ്രീയും 2010-ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

  ബോളിവുഡിൽ വമ്പൻ വിജയങ്ങൾ സ്വന്തമാക്കിയിട്ടുള്ള നടന്മാരിൽ ഒരാളാണ് ആമിറെന്ന് നിസംശയം പറയാം. എന്നാൽ, നടനെ അലട്ടിയിരുന്ന ഒരു അവസ്ഥയെ കുറിച്ച് പല ആരാധകർക്കും അറിവുണ്ടാവണമെന്നില്ല. 'മരണഭയം' കാരണം കരിയറിലെ ഒരു പ്രധാനപ്പെട്ട ചിത്രം ഉപേക്ഷിക്കാൻ പോലും ആമിർ തയ്യാറായിട്ടുണ്ട്. ഒരിക്കൽ സിനിമയുടെ ചിത്രീകരണ സമയത്ത് പോലും തന്റെ ഈ അവസ്ഥയെ കുറിച്ച് ആമിർ ഖാൻ തുറന്നു പറഞ്ഞിട്ടുണ്ട്.

  2017-ൽ, 'ദംഗൽ' എന്ന സിനിമയുടെ പ്രൊമോഷൻ സമയത്താണ്, ആമിർ ഖാൻ തന്റെ മരണഭയത്തെക്കുറിച്ചും തന്നെ അലട്ടുന്ന താനറ്റോഫോബിയ എന്ന അവസ്ഥയെ കുറിച്ചും തുറന്നുപറഞ്ഞത്. ഇ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിനിടെ സിനിമകളുടെ ചിത്രീകരണത്തിനിടെ തനിക്ക് മരണഭയം ഉണ്ടാകാറുണ്ടെന്ന് ആമിർ പറഞ്ഞത്. ഇത്തരം കാര്യങ്ങൾ പൊതുവേദിയിൽ പലരും പറയാൻ മടിക്കുന്ന സമയത്തായിരുന്നു ആമിറിന്റെ വെളിപ്പെടുത്തൽ.

  തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു കുറിപ്പ് വരെ ആമിർ തയ്യാറാക്കിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ എന്തെങ്കിലും തടസം വരുന്നത് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ഇത്.

  Also Read: ആത്മഹത്യ ചെയ്യാന്‍ തോന്നി, ദൈവമാണ് അപ്പോള്‍ അമ്മയെ അങ്ങോട്ട് അയച്ചത്: വികാരഭരിതയായി ദീപിക

  'ദംഗലിന്റെ ഷൂട്ടിങ് ഷെഡ്യൂളുകൾക്കിടയിൽ ആമിർ ഖാന് അഞ്ച് മാസത്തെ ഇടവേളയുണ്ടായിരുന്നു. ഈ സമയം, സംവിധായകൻ നിതീഷ് തിവാരിയോട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഷൂട്ടിങ് എല്ലാം പ്ലാൻ ചെയ്തത് പോലെ നടക്കുമെന്നും മഹാവീർ സിംഗ് ഫോഗട്ടിന്റെ യൗവനകാലം അവതരിപ്പിക്കാൻ സംവിധായകൻ ഒരാളെ കണ്ടെത്തിയാൽ മതിയെന്നും ആമിർ പറഞ്ഞിരുന്നു. വരുൺ ധവാൻ, ഷാഹിദ് കപൂർ, രൺവീർ സിംഗ്, രൺബീർ കപൂർ തുടങ്ങിയ താരങ്ങളുടെ പേരുകൾ വരെ അദ്ദേഹം നിർദേശിച്ചതായാണ് പറയപ്പെടുന്നത്.

  Also Read: രേഖയേയും ബച്ചനേയും ആരാധക മനസില്‍ പിരിക്കാനാകില്ല; ഇഷ്ടം തോന്നാന്‍ കാരണം ഇതെന്ന് രേഖ

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  അതേസമയം, 2016 ഡിസംബർ അവസാനം ക്രിസ്മസ് റിലീസായി ഇറങ്ങിയ 'ദംഗൽ' ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു. ഏകദേശം 2000 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ്ഓഫീസിൽ നിന്ന് മാത്രം നേടിയത്. ചിത്രത്തിനായി ആമിർ നടത്തിയ മേക്കോവറിനും ആമിറിന്റെ പ്രകടനത്തിനും നിരൂപക പ്രശംസ ലഭിച്ചിരുന്നു.

  ലാൽ സിങ് ഛദ്ദയാണ് ആമിറിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കരീന കപൂറാണ് ചിത്രത്തിൽ ആമിറിന്റെ നായികയായി അഭിനയിക്കുന്നത്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമിര്‍ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആമിര്‍ ഖാൻ തന്നെയാണ്ചിത്രത്തിന്റെ നിർമ്മാണം. ഓസ്കാർ ഉൾപ്പടെ നേടിയ ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിങ് ഛദ്ദ'. 1994ല്‍ റിലീസ് ചെയ്‌ത 'ഫോറസ്റ്റ് ഗംപ്' വമ്പൻ വിജയമായിരുന്നു.

  Also Read: 'ഈ തലമുറയിലെ ഷാരൂഖും കാജോളുമാണ് രൺവീറും ആലിയയും': കരൺ ജോഹർ

  Read more about: aamir khan
  English summary
  Aamir Khan Suggested Ranbir Kapoor, Ranveer Singh For Dangal movie owing to thanatophobia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X