For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എഴുതുന്ന കത്തുകൾ അച്ഛൻ തിരിച്ചയക്കും, അമ്മ പറയുന്നത് ഇതാണ്; ബാല്യത്തെ കുറിച്ച് ജൂനിയർ ബച്ചൻ

  |

  ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരകുടുംബമാണ് നടന്‍ അമിതാഭ് ബച്ചന്റേത്. സിനിമ കുടുംബമായത് കൊണ്ട് തന്നെ ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്തയാവാറുണ്ട്. അതുപോല തന്നെ ഗോസിപ്പ് കോളങ്ങളിലും സ്ഥിരമായി ഇടംപിടിക്കാറുമുണ്ട്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക്‌ ഇരയാകേണ്ടി വന്ന താരമാണ് അഭിഷേക് ബച്ചന്‍. അച്ഛന്റേയും അമ്മയുടേയും ഭാര്യയുടേയും താരമൂല്യമാണ് നടന് തലവേദനയായത്. ഇന്നും സിനിമയില്‍ പോരാടിക്കൊണ്ടിരിക്കുകയാണ്.

  ഇവര്‍ എത്തിയാല്‍ ബിഗ് ബോസിലെ കളി മാറും, ജിപി, ജിയ ഇറാനി, ബോചെ... വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

  കുടുംബവുമായി വളരെ ആത്മബന്ധമാണ് അഭിഷേക് ബച്ചനുള്ളത്. സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനോടൊപ്പം ഇരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. എല്ലാ ആഘോഷങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ആഘോഷിക്കാറുള്ളത്. ഇപ്പോഴിതാ മാതാപിതാക്കാളായ അമിതാഭ് ബച്ചനേയും ജയബച്ചനേയും കുറിച്ച് നടന്‍പറഞ്ഞ വാക്കുകള്‍ ബോളിവുഡ് കോളങ്ങളില്‍ ഇടംപിടിക്കുകയാണ്. ഇരുവരും രണ്ട് വ്യത്യസ്ത സ്വഭാവമുളള വ്യക്തിത്വങ്ങളാണെന്നാണ് അഭിഷേക് പറയുന്നത്. ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അന്ന് ആലിയയ്ക്ക് വേണ്ടി ഫൈറ്റ് ചെയ്തു, വിവാഹത്തിന് നടനോട് ചെയ്തത്, മുന്‍ കാമുകനെ ട്രോളി കെആര്‍കെ

  തന്റെ അമ്മയും അച്ഛനും രണ്ട് രീതിയലുള്ള സ്വഭാവക്കാരാണ്. അമ്മ വളരെ സൗമ്യ
  പ്രകൃതക്കാരിയാണ്. അച്ഛന്‍ തന്റെ അടുത്ത സുഹൃത്താണെന്നും ജൂനിയര്‍ ബച്ചന്‍ പറയുന്നു. അച്ഛനമ്മമാരെ കുറിച്ച് നടന്‍ പറഞ്ഞത് ഇങ്ങനെ.. ' അമ്മ വളരെ സൗമ്യ പ്രകൃതക്കാരിയാണ്. കൂളാണ്. താന്‍ സന്തോഷത്തോടെ ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. മറ്റൊന്നിനെ കുറിച്ചും അമ്മ ചോദിക്കാറില്ല' ജൂനിയര്‍ ബച്ചന്‍ പറയുന്നു. കൂടാതെ എപ്പോഴും തങ്ങളോട് പറയുന്ന കാര്യത്തെ കുറിച്ചും പറയുന്നുണ്ട്. 'നിങ്ങള്‍ ജീവിതത്തില്‍ എന്ത് ചെയ്താലും, അത് വിദ്യാഭ്യാസമായാലും, നിങ്ങളുടെ തൊഴിലായാലും, ആദ്യം ഒരു നല്ല മനുഷ്യനാവുക. നിങ്ങള്‍ നല്ല മനുഷ്യനാണെങ്കില്‍ മറ്റൊന്നും ഒരു പ്രശ്‌നവുമല്ലെന്ന് അമ്മ' പറയുന്നത്.

  പിതാവ് അമിതാഭ് ബച്ചനെ കുറിച്ചും അഭിഷേക് ബച്ചന്‍ പറയുന്നു. 'സമയം കിട്ടുമ്പോഴെല്ലാം അച്ഛന്‍ ഞങ്ങളോടൊപ്പം ഇരിക്കാറുണ്ട്. കൂടാതെ ഞങ്ങളുടെ എഴുത്തിനെ കുറിച്ചും അക്ഷരത്തെറ്റുകളെ കുറിച്ചും പറഞ്ഞ് തരാറുണ്ട്'. ഈ അവസരത്തില്‍ ബോഡിംഗ് സ്‌കൂളില്‍ പഠിച്ചപ്പോഴുണ്ടായ സന്ദര്‍ഭം താരം ഓര്‍മിക്കുന്നുണ്ട്. 'പഠിക്കുന്ന സമയത്ത് കത്ത് എഴുതുമായിരുന്നു. അടുത്ത ആഴ്ച താന്‍ എഴുതിയ കത്തുകള്‍ ചുവന്ന അടയാളത്തോടെ തിരുത്തി
  അച്ഛന്‍ തിരിച്ച് അയക്കുമായിരുന്നു'.

  കര്‍ക്കശക്കാരനായ പിതാവ് ആയിരുന്നില്ല അമിതാഭ് ബച്ചന്‍ എന്നും അഭിഷേക് പറയുന്നു.' അച്ഛന്‍ എന്നും എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങളെ കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നു. അത് വെച്ച് നോക്കുകയാണെങ്കില്‍ അമ്മ വളരെ ശാന്തയാണ്. ഞങ്ങളില്‍ ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ല. വിദ്യാഭ്യാസത്തിനുള്ള അവസരം പാഴാക്കരുത്, അത് പരമാവധി പ്രയോജനപ്പെടുത്തുക, നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക' എന്ന് പറയാനായിരുന്നു എന്റെ മാതാപിതാക്കള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടായിരുന്നതെന്നും' അഭിഷേക് ബച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞു.

  അമ്മയേയും അച്ഛനേയും കുറിച്ച് മാത്രമല്ല ഭര്യ ഐശ്വര്യ റായിയെ കുറിച്ചും അഭിഷേക് ബച്ചന്‍ വാചാലനാവാറുണ്ട്. മികച്ച പിന്തുണയാണ് നടി നല്‍കുന്നത്. ജീവിതത്തിലെ പല കാര്യങ്ങളും താന്‍ ഐശ്വര്യയില്‍ നിന്നാണ് പഠിച്ചതെന്ന് നടന്‍ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കാന്‍ പഠിപ്പിച്ചത് ഐശ്വര്യ റായിയാണെന്ന് പറഞ്ഞിരുന്നു. നടന്റെ വാക്കുകള്‍ ഇങ്ങനെ...''എന്റെ ഭാര്യ ഒരിക്കല്‍ എന്നോട് പറഞ്ഞു, 'നിങ്ങള്‍ക്ക് 10,000 പോസിറ്റീവ് കമന്റുകള്‍ ലഭിക്കുന്നു. പക്ഷേ ഒരു നെഗറ്റീവ് കമന്റ് നിങ്ങളെ ബാധിക്കും. നിങ്ങള്‍ പോസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പോസിറ്റീവ് ലോകത്തിന്റെ സൗന്ദര്യം അനുഭവിക്കുകയും വേണം.' അതിനാല്‍ ഞാന്‍ എപ്പോഴും കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുന്നു''; അഭിഷേക് ബച്ചന്‍ അഭിമുഖത്തില്‍ പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന 'ദസ്വി' ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. നിമ്രത് കൗറും യാമി ഗൗതവുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  English summary
  Abhishek Bachchan About Mr And Mrs Bachchan And Their Character Differences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X