Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
ആരാധ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിന് കാരണമുണ്ട്; വെളിപ്പെടുത്തി അഭിഷേക് ബച്ചന്
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് നടി ഐശ്വര്യ റായി ബച്ചന്റേത്. വിവാഹശേഷം സിനിമയില്‍ അത്രയധികം സജീവമല്ലെങ്കിലും സിനിമ കോളങ്ങളില്‍ നടി ഇപ്പോഴും ഇടംപിടിക്കാറുണ്ട്. ഐശ്വര്യയുടെ സിനിമ വാര്‍ത്തകളെക്കാളും സ്വകാര്യ വിശേഷങ്ങളാണ് അധികവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ആഷിനെ പോലെ തന്നെ മകള്‍ ആരാധ്യയും വാര്‍ത്ത കോളങ്ങളില്‍ ഇടംപിടിക്കാറുണ്ട്.
തീരെ ചെറുപ്പം മുതല്‍ തന്നെ അമ്മ ഐശ്വര്യ റായിക്കൊപ്പം ആരാധ്യയും പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ ഇടംപിടിക്കാറുണ്ടായിരുന്നു. തുടക്കത്തില്‍ ഭയത്തോടെയായിരുന്നു താരപുത്രി ഇതിനെ നേരിട്ടതെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. ഇപ്പോള്‍ ഐശ്വര്യയെക്കാളും ആരാധ്യയാണ് സോഷ്യല്‍ മീഡിയയിലെ താരം. ഇപ്പോഴിത മകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നതിനെ കുറിച്ച് പറയുകയാണ് അഭിഷേക് ബച്ചന്. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മകളുടെ ചിത്രങ്ങളും വീഡിയോകളും എടുത്ത് സൂക്ഷിക്കാറുണ്ടെന്നാണ് അഭിഷേക് ബച്ചന് പറയുന്നത്. കാരണം അവ സിനിമ കുടുംബത്തിലാണ് ജീവിക്കുന്നത്. ് അവളെ കാണാനും വിശേഷങ്ങള്‍ അറിയാനും ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവള് ഏത് വഴിയായാലും ഇതിങ്ങനെയൊക്കെയാവും സംഭവിക്കുക എന്ന് ഐശ്വര്യ നേരത്തെ തന്നോട് പറഞ്ഞിരുന്നു. അത് നമ്മള് അംഗീകരിക്കണമെന്നാണ് നടന് പറയുന്നത്.

അഭിഷേക് ബച്ചന്റെ വാക്കുകള്‍ ഇങ്ങനെ...''ആരാധ്യയുടെ സ്കൂള്‍ വീഡിയോകള്‍ സ്കൂളില്‍ നിന്നും ചോര്‍ന്നതല്ല. അവള് എപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നുവോ അപ്പോഴെല്ലാം മീഡിയ അവളുടെ ചിത്രങ്ങള്‍ പകര്‍ത്തും. അത് അങ്ങനെ തന്നെയാണ്, അതിനെ വിശകലനം ചെയ്തിട്ട് കാര്യമില്ല. അവള് രണ്ടു അഭിനേതാക്കളുടെ മകളാണ്, പോരാത്തതിന് അവളുടെ മുത്തശ്ശനും മുത്തശ്ശിയും അഭിനേതാക്കളാണ്. ആളുകള്‍ അവളെ കാണാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അതൊരു പദവിയായി എടുക്കരുത് എന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചിട്ടുണ്ട്. ആരാധ്യ വളരെ ചെറുപ്പമായിരുന്നപ്പോള്‍ തന്നെ, ഐശ്വര്യ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്, ഏത് വഴിയായാലും ഇതിങ്ങനെയൊക്കെയാവും സംഭവിക്കുക, അതിനാല്‍ നമ്മളതിനെ അംഗീകരിക്കണമെന്ന്,'' അഭിഷേക് പറയുന്നു.

സിനിമയെ പോലെ തന്നെ കുടുംബത്തിനും പ്രധാന്യം കൊടുക്കുന്ന ആളാണ് അഭിഷേക് ബച്ചന്. എത്ര തിരക്കുകള്‍ക്കിടയിലും കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാന്‍ നടന് സമയം കണ്ടെത്താറുണ്ട്. അതുപോലെ തന്നെ ഭാര്യയായ ഐശ്വര്യ റായിയുടെ വാക്കുകള്‍ക്ക് വേണ്ടത്ര പരിഗണനയും കൊടുക്കാറുണ്ട്. ഒട്ടുമിക്ക അഭിമുഖങ്ങളിലും ആഷ് നല്‍കാറുള്ള ഉപദേശത്തെ കുറിച്ചും നടിയുടെ ജീവിതത്തില്‍ നിന്ന് പഠിച്ച പാഠങ്ങളെ കുറിച്ചും ജൂനിയര്‍ ബച്ചന് പറയാറുണ്ട്. സിനിമയുടെ ഭാഗമായി നല്കിയ മറ്റെരു അഭിമുഖത്തില്‍ ഐശ്വര്യയോട് ആരാധന തോന്നിയ സന്ദര്‍ഭത്തെ കുറിച്ച് പറഞ്ഞിരുന്നു. അവളുടെ ജീവിതത്തിലെ വളരെ ദുഷ്കരമായ സമയത്ത് വളരെ കൃത്യമായ തീരുമാനമൊടുത്ത് അന്തസോടെയാണ് മുന്നോട്ട് നീങ്ങി എന്നാണ് നടന് പറഞ്ഞത്. ജീവിത്തില്‍ ക പുരുഷന്മാരെക്കാളും കൃത്യമായി തീരുമാനം എടുക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്കാണെന്നു ജൂനിയര്‍ ബച്ചന് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് അഭിഷേക് ബച്ചന്റെ ജീവിതത്തിലേയ്ക്ക് ഐശ്വര്യ റായി എത്തുന്നത്. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. ഇതിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടി. 2011ല്‍ ആയിരുന്നു മകള്‍ ആരാധ്യ ജനിക്കുന്നത്. ആരാധ്യയുടെ ജനനത്തിന് ശേഷം മകളെ ചുറ്റിപ്പറ്റിയായിരുന്നു ഐശ്വര്യയുടെ ജീവിതം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആഷ് വീണ്ടും സിനിമയില്‍ എത്തിയിട്ടുണ്ട്്. മണിരത്നം ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് നടി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത്.