For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താന്‍ ഇതെന്താണ് പറയുന്നത്; ഐശ്വര്യ റായിയുമായിട്ടുള്ള ആദ്യ കൂടി കാഴ്ചയില്‍ സംഭവിച്ചതിനെ കുറിച്ച് അഭിഷേക് ബച്ചൻ

  |

  ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദാമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ലോകസുന്ദരിയായി ഭാര്യയായി ലഭിച്ചതില്‍ അഭിഷേക് ബച്ചനോട് അസൂയ ഉള്ളവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക യുവാക്കളും. ഇടക്കാലത്ത് ഇരുവരും വേര്‍പിരിയുകയാണെന്നും വിവാഹ ബന്ധം വേര്‍പ്പെടുത്തി എന്നൊക്കെ തരത്തില്‍ നിരന്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മാതൃകാദമ്പതിമാരായി സന്തോഷത്തോടെ കഴിയുകയാണ് താരങ്ങള്‍ ഇപ്പോഴും. അടുത്തിടെ ഐശ്വര്യയുടെയും മകളുടെയും ജന്മദിനം വിപുലമായി ആഘോഷിച്ചിരുന്നു.

  പിന്നാലെ താരദമ്പതിമാരുടെ പ്രണയകാലത്തെ ചില രസകരമായ കഥകളാണ് വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ മുതലാണ് നിരന്തരം ഐശ്വര്യയെയും അഭിഷേകിനെയും സംബന്ധിച്ചുള്ള പഴയ വാര്‍ത്തകള്‍ പൊങ്ങി വന്ന് തുടങ്ങിയത്. താരങ്ങളോടുള്ള ഇഷ്ടം കൊണ്ട് ആയിരങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ വായിക്കാന്‍ കാത്തിരിക്കുന്നതും. ഇപ്പോഴിതാ ആദ്യമായി അഭിഷേകുമായി സംസാരിച്ചപ്പോള്‍ ഐശ്വര്യയ്ക്ക് ഒന്നും മനസിലായില്ലെന്നും അതിനുള്ള കാരണത്തെ പറ്റിയുമാണ് ചില രസകരമായ വിവരങ്ങള്‍ പ്രചരിക്കുന്നത്.

  aishu-abhishek

  അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആദ്യമായി കണ്ടുമുട്ടിയ സമയത്ത് അഭിഷേക് പറഞ്ഞ കാര്യങ്ങളൊന്നും ഐശ്വര്യയ്ക്ക് മനസിലായിരുന്നില്ല. അതിന് കാരണം അഭിഷേകിന്റെ ഉച്ചാരണത്തിന് കടുപ്പമായിരുന്നു. 2000 ത്തില്‍ അഭിനയത്തിലേക്ക് കടന്ന് വരുന്നതിന് മുന്‍പായിരുന്നു ഇരുവരും തമ്മില്‍ കാണുന്നത്. അതും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും കോളേജ് പഠനം കഴിഞ്ഞ് തിരിച്ചെത്തിയ സമയത്ത് ആയിരുന്നു എന്നാണ് അഭിഷേക് സൂചിപ്പിച്ചത്. അക്കാലത്ത് അമിതാഭ് ബച്ചന്‍ നിര്‍മ്മിച്ച മൃത്യുദത്ത എന്ന സിനിമയുടെ ലൊക്കേഷന്‍ അന്വേഷിച്ച് പോയ കൂട്ടത്തില്‍ അഭിഷേകും ഉണ്ടായിരുന്നു.

  ഞാന്‍ ചെറുപ്പം തൊട്ട് സ്വീറ്റസര്‍ലാന്‍ഡിലെ ബോര്‍ഡിങ്ങ് സ്‌കൂളില്‍ പഠിച്ച് വളര്‍ന്ന ആളായിരുന്നു അഭിഷേക്. അവിടെയുള്ള നല്ല സ്ഥലങ്ങള്‍ സിനിമയുടെ ലൊക്കേഷന് വേണ്ടി കാണിച്ച് കൊടുത്തത് താന്‍ ആയിരുന്നു. സിനിമ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കുറച്ച് ദിവസങ്ങളോളം താന്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ തന്നെ നിന്നിരുന്നു. അവിടെ ബോബി ഡിയോളിന്റെ സിനിമയുടെ ഷൂട്ടിങ്ങും നടന്ന് കൊണ്ടിരിക്കുകയായിരുന്നു. തന്റെ ബാല്യകാല സുഹൃത്താണ് ബോബി ഡിയോള്‍. അദ്ദേഹത്തിന്റെ കൂടെ ഒരീസം ഡിന്നറ് കഴിക്കാന്‍ ഞാന്‍ പോയിരുന്നു.

  aishu-abhishek

  അവിടെ വെച്ചാണ് ഐശ്വര്യ റായിയുമായിട്ടുള്ള ആദ്യ കൂടികാഴ്ച ഉണ്ടാവുന്നത്. അന്ന് ഐശ്വര്യയുമായി സംസാരിച്ചിരുന്നെങ്കിലും താന്‍ പറഞ്ഞത് എന്താണെന്ന് ഒരു വാക്ക് പോലും അവള്‍ക്ക് മനസിലായിട്ടില്ല എന്നായിരുന്നു തമാശരൂപേണ പറഞ്ഞത്. ഇന്റര്‍നാഷണല്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചതിന് ശേഷം ബോസ്റ്റസണ്ണിലേക്ക് പോയി. അന്ന് ഗാംഭീര്യമുള്ള ശബ്ദമായിരുന്നു തന്റേത്. അതുകൊണ്ട് നിങ്ങളെന്താണ് ഈ പറയുന്നതെന്ന് അവള്‍ ചോദിച്ച് കൊണ്ടേ ഇരിക്കുമായിരുന്നതായിട്ടും അഭിഷേക് പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഓര്‍ പ്യാര്‍ ഹോ ഗയ എന്ന സിനിമയുടെ ചിത്രീകരണം അവിടെ നടന്നത്. അതിന് ശേഷം തന്റെ രണ്ടാമത്തെ ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ഐശ്വര്യ റായി ആയിരുന്നു. പിന്നീട് രണ്ടാളും ഒരുമിച്ച് നിരവധി സിനിമകളില്‍ നായിക, നായകന്മാരായി അഭിനയിച്ചു. അങ്ങനെയാണ് സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

  English summary
  Abhishek Bachchan Opens Up Aishwarya Rai Struggled To Understand His Accent During First Interaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion