For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടോയെന്ന് റിതേഷ്; ഐശ്വര്യയെ മോഷ്ടിച്ചതെന്ന് അഭിഷേകിന്റെ തഗ് മറുപടി

  |

  ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. അതുകൊണ്ട് തന്നെ ഇവരുടെ വാർത്തകളും വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇവരുടെ മകൾ ആരാധ്യക്കും നിരവധി ആരാധകരാണ് ഉള്ളത്.

  15 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായാത്. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം താരദമ്പതികൾക്ക് നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഏറ്റവും ശക്തമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. പരസ്പരം നെടുംതൂണുകളായി നില്‍ക്കുന്നതാണ് ഐശ്വര്യ റായി-അഭിഷേക് ബച്ചന്‍ ദമ്പതിമാരുടെ വിവാഹ ജീവിതത്തിന്റെ ശക്തി.

  എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്പതിമാരാണ് ഇരുവരും. ഐശ്വര്യ റായിയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഇഷ്ടത്തിലായതിനെ പറ്റിയുമൊക്കെ അഭിഷേക് മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ഐശ്വര്യയും അഭിഷേകിനെ പറ്റി സംസാരിച്ചിട്ടുണ്ട്. ഇവരുടെ പ്രണയവും വിവാഹവും എല്ലാം ഇന്നും വാർത്തകളിൽ ഇടംനേടാറുണ്ട്.

  ഇപ്പോഴിതാ, റിതേഷ് ദേശ്മുഖിന്റെ 'കേസ് തോ ബന്താ ഹേ' എന്ന പരിപാടിയിൽ നടൻ അഭിഷേക് ബച്ചൻ ഐശ്വര്യ റായ് ബച്ചനുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞ തമാശയാണ് ശ്രദ്ധനേടുന്നത്. കോമഡി ഷോയുടെ പുതിയ ട്രെയിലറിലറിലാണ് സംഭവം. അഭിഷേക് സിനിമ സെറ്റിൽ നിന്ന് വീട്ടിലേക്ക് സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകാറുണ്ടോ എന്ന് റിതേഷ് ചോദിക്കുമ്പോളാണ് അഭിഷേകിന്റെ രസകരമായ പ്രതികരണം.

  Also Read: വയർ കാണിച്ചെന്നോ? എന്താണ് അർത്ഥമാക്കുന്നത്? വാർത്തകൾക്കെതിരെ ആലിയ

  അഭിഷേക് ബച്ചൻ സെറ്റുകളിൽ നിന്ന് സാധനങ്ങൾ മോഷിക്കാറുണ്ടെന്ന് റിതേഷ് ആരോപിക്കുന്നതിന് പിന്നാലെ, 'അതെ, ഗുരുവിന്റെ സെറ്റിൽ നിന്ന് ഐശ്വര്യ മോഷ്ടിച്ചെന്ന്' അഭിഷേക് പറയുന്നതാണ് വീഡിയോയിൽ. ഗുരു എന്ന് റിതേഷ് പറയാൻ തുടങ്ങുന്നതിന് മുൻപാണ് അഭിഷേകിന്റെ പ്രതികരണം.
  അഭിഷേകും ഐശ്വര്യയും ഗുരുവിന്റെ സെറ്റിൽ വച്ചാണ് പ്രണയത്തിലായതും പിന്നീട് 2007ൽ വിവാഹിതരായതും. 2012 ലാണ് ദമ്പതികൾ മകൾ ആരാധ്യ ജനിച്ചത്.

  നേരത്തെ ഒരു അഭിമുഖത്തിൽ ഐശ്വര്യയോട് വിവാഹാഭ്യർത്ഥന നടത്തിയതിനെക്കുറിച്ച് അഭിഷേക് പറഞ്ഞിരുന്നു, "ഞാൻ ന്യൂയോർക്കിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്ന സമയത്ത്, എന്റെ ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ നിന്ന് ഒരിക്കെ ഞാനും ഐശ്വര്യയും വിവാഹം ചെയ്താൽ നല്ലതായിരിക്കും എന്ന് ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അതിനാൽ ഞാൻ അവളെ അതേ ബാൽക്കണിയിലേക്ക് കൊണ്ടുപോയി, എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുകയായിരുന്നു" എന്നാണ് അഭിഷേക് അന്ന് പറഞ്ഞത്.

  Also Read: 'കടത്തിൽ മുങ്ങി ഫീസ് അടയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്'; ദുരിതം നിറഞ്ഞ കുട്ടിക്കാലമോർത്ത് ആമിർ ഖാൻ

  Recommended Video

  Dr. Robin Performance: ഡോക്ടറുടെ പെർഫോമൻസ് കണ്ട് വായും പൊളിച്ചു നിന്ന് നാട്ടുകാർ

  റിതേഷ് ദേശ്മുഖും വരുൺ ശർമ്മയും അഭിഭാഷകന്മാരായി നിന്നുകൊണ്ട് ബോളിവുഡ് സെലിബ്രിറ്റികൾക്കെതിരായ ആരോപണങ്ങൾക്കെതിരെ വാദിക്കുന്ന രീതിയിലുള്ള ഒരു കോമഡി ഷോയാണ് 'കേസ് തോ ബന്ത'. സോഷ്യൽ മീഡിയ താരം കുശ കപിലയാണ് ജഡ്ജിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. കരീന കപൂർ ഖാൻ, സാറാ അലി ഖാൻ, വരുൺ ധവാൻ, അനിൽ കപൂർ, രോഹിത് ഷെട്ടി, കരൺ ജോഹർ, ബാദ്‌ഷാ എന്നിവരുൾപ്പെടെ നിരവധി താരങ്ങളാണ് ഷോയുടെ ഭാഗമാകുന്നത്.

  പബ്ലിക് പ്രോസിക്യൂട്ടറായി റിതേഷ് വരുമ്പോൾ പ്രതിഭാഗം അഭിഭാഷകനന്റെ റോളിലാണ് വരുൺ അഭിനയിക്കുന്നത്. വരുൺ ധവാന്റെ വിവാഹത്തെക്കുറിച്ചും ബാദ്‌ഷായുടെ വരികളും മറ്റ് നിരവധി ചിരി ഉയർത്തുന്ന 'ആരോപണങ്ങളും' ട്രെയിലറിൽ കാണാം. ഷാഹിദ് കപൂർ, വിക്കി കൗശൽ, സഞ്ജയ് ദത്ത് എന്നിവരും ഷോയിൽ പങ്കെടുക്കുന്നുണ്ട്.

  Read more about: abhishek bachchan
  English summary
  Abhishek Bachchan pokes fun from his love story with Aishwarya Rai when Ritesh accuses him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X